എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്
                                 മനുഷ്യനെ കാർന്നു തിന്നുന്ന  കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS),  മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS),  കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാകുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. 

2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നു പിടിച്ച SARS 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തു. 2012-ൽ സൗദി അറേബ്യയിൽ MERS കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാലാണ്.

	                       കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗ ബാധിതരുടെ എണ്ണം കൂടുന്നു. 160-ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷകണക്കിനു പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
                            ആളുകളെ കാർന്നു തിന്നുന്ന ഇത്തരം വൈറസുകൾ ആളുകളിൽ നിന്നും ആളുകളിലേക്ക് അതിവേഗം പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്.
                          പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്. 5-6 ദിവസമാണ്  ഇൻക്യൂബേഷൻ പിരീഡ്. 10 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും. കൊറോണ വൈറസുകൾക്ക് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ടു തന്നെ കൊറോണ പടരുന്ന മേഖലയിലേക്കോ, അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയ്ക്കായും, ജോലി ആവശ്യങ്ങൾക്കുമായും പുറത്തേയ്ക്ക് ഇറങ്ങുന്നവർ അതീവ ജാഗ്രത  പാലിക്കേണ്ടതുണ്ട്. ഇതിനുവേണ്ടി നമ്മുടെ സർക്കാർ തിരഞ്ഞെടുക്കുന്ന പ്രതിരോധ നടപടികളായ ജനതാ കർഫ്യൂ, സമ്പൂർണ ലോക്ഡൗൺ എന്നിവകളിൽ പൂർണ്ണമായും പങ്കെടുക്കുകയും അതിന്റെ വിജയത്തിനും നമ്മൾ ഒരോരുത്തരുടെയും സുരക്ഷയ്ക്കും വേണ്ടി സ്വമനസ്സോടെ പ്രയത്നിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും കർത്തവ്യം ആകുന്നു.
ആർഷ വി എസ്
9 D എസ് എസ് വി ജി എച്ച് എസ് എസ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം