എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18069 (സംവാദം | സംഭാവനകൾ) ('2013 ൽ ആദ്യ സ്കൗട്ട് യൂണിറ്റ് സ്കൗട്ട് മാസ്റ്റർ ജോയ് സാറിൻ്റെ നേതൃത്വത്തിൽ തുടങ്ങി.ഗൈഡ് ക്യാപ്റ്റൻ ഫാത്തിമ ടീച്ചർ  2015 ൽ ഗൈഡ്സ് വിഭാഗത്തിലെ  ആദ്യ യൂണിറ്റ് ആരംഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2013 ൽ ആദ്യ സ്കൗട്ട് യൂണിറ്റ് സ്കൗട്ട് മാസ്റ്റർ ജോയ് സാറിൻ്റെ നേതൃത്വത്തിൽ തുടങ്ങി.ഗൈഡ് ക്യാപ്റ്റൻ ഫാത്തിമ ടീച്ചർ  2015 ൽ ഗൈഡ്സ് വിഭാഗത്തിലെ  ആദ്യ യൂണിറ്റ് ആരംഭിച്ചു.  നിലവിൽ 2ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ ബാഡ്ജ് വരെ നേടിയ കുട്ടികളാണ് യൂണിറ്റുകളിൽ ഉള്ളത്. 2022 ൽ 21 ഗൈഡ്സ് രാജ്യപുരസ്കാർ ബാഡ്ജ് നേടി. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പലതരം പ്രവർത്തനങ്ങൾ സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടും ഗാന്ധി ജയന്തി വാരാചരണത്തിൻ്റെ ഭാഗമായും ശുചീകരണ പ്രവർത്തനങ്ങൾ ,വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു. കോവിഡ് കാലത്ത് ആരോഗ്യ കേന്ദ്രങ്ങൾക്ക് ഓക്സീ മീറ്ററുകൾ നൽകുന്ന പ്രവർത്തനത്തിലും ജില്ലാ പഞ്ചായത്തിന് ആംബുലൻസ് വാങ്ങി നൽകിയ പദ്ധതിയിലും പങ്കാളികളായി. ആതുരം 2024 പദ്ധതിയുടെ ഭാഗമായി യൂണിറ്റ് സ്കൂളിൽ നിന്നും ഒരു തുക സമാഹരിച്ച് സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ ചികിത്സാ സഹായതിനായി നൽകി.