എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 10 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajimv (സംവാദം | സംഭാവനകൾ) (' == എസ്.കെ.എം.ജെ.സ്കൂളില്‍ ഒാണാഘോഷം നടത്തി ==...' താൾ സൃഷ്ടിച്ചിരിക്കുന്നു)


എസ്.കെ.എം.ജെ.സ്കൂളില്‍ ഒാണാഘോഷം നടത്തി

കല്‍പ്പറ്റ: ഒാഗസ്റ്റ് 31ന് എസ്.കെ.എം.ജെ.സ്കൂളില്‍ വിപുലമായ പരിപാടികളോടുകൂടി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരമായിരുന്നു അവയില്‍ ഏറ്റവും ശ്രദ്ധേയമായത്. തുടര്‍ന്ന് സ്കൂള്‍ PTA അധ്യാപകരുടേയും നേതൃത്ത്വത്തില്‍ കുട്ടികള്‍ക്ക് ഓണസദ്യ നല്‍കി.ആഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. വടംവലി, കസേരകളി, മിഠായിപെറുക്കല്‍, ഓണത്തല്ല്, ബണ്ണ് തീറ്റ, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ മത്സരങ്ങളില്‍ കുട്ടികള്‍ ഹര്‍ഷാരവങ്ങളോടെ പങ്കെടുത്തു. വിജയികള്‍ക്ക് ഹെഡ്‍മാസ്‍റ്റര്‍ എം.ബി.വിജയരാജന്‍ സമ്മാനങ്ങല്‍ വിതരണം ചെയ്തു