എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ സ്നേഹമുള്ള കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹമുള്ള കൂട്ടുകാർ


ഒരിടത്തു മിട്ടു എന്ന പ്രാവും അപ്പു എന്ന പട്ടിയും ഉണ്ടായിരുന്നു. അവർ കൂട്ടുകാർ ആയിരുന്നു. കഥകളും ആഹാരവുമെല്ലാം അവർ പരസ്പരം പങ്കുവച്ചിരുന്നു. ഒരു ദിവസം അവർ ലോകം ചുറ്റിക്കറങ്ങാൻ തീരുമാനിച്ചു. അങ്ങനെ അവർ യാത്ര തുടങ്ങി. സന്ധ്യയായി . അവർ വിശ്രമിക്കാൻ ഒരു സ്ഥലം കണ്ടു പിടിച്ചു. നേരം പുലർന്നപ്പോൾ ഒരു കുറുക്കൻ മിട്ടു പ്രാവിനെ പിടിക്കാൻ മണം പിടിച്ചു വന്നു. കുറുക്കനെ കണ്ടു ഭയന്ന മിട്ടു പറഞ്ഞു എന്നെ തിന്നണമെങ്കിൽ നീ ആ വാതിലിലൂടെ അകത്തേക്ക് വാ, ഇത് കേട്ട ഉടനെ കുറുക്കൻ ഓടി അകത്തേയ്ക്കു കയറി മിട്ടുവിന്റെ കൂട്ടുകാരൻ അപ്പു അവിടെയുണ്ടായിരുന്നു അവൻ കുറുക്കനെ ഓടിച്ചു വിട്ടു . കുറുക്കൻ ഓടി രക്ഷപെട്ടു . മിട്ടുവും അപ്പുവും അത് കണ്ടു പൊട്ടിച്ചിരിച്ചു അവർ വീണ്ടും യാത്ര തുടങ്ങി.

തന്മയ ആർ
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ