എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 2 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033061 (സംവാദം | സംഭാവനകൾ)
എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട
വിലാസം
പങ്ങട
സ്ഥാപിതം0 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-12-2016033061




ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കറിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി യൂ പി , എച്ച്.എസ്. വിഭാഗം പ്രവര്‍ത്തിക്കുന്നു. യൂ പി , എച്ച്.എസ്. വിഭാഗങ്ങളിലായി 12 ക്ലാസ്സ്മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.

സ്കൂളിന് ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

'ചരിത്രം'  
          കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണു പങ്ങട 
ഈ ഗ്രാമത്തിന്‍റെ അഭിമാനമാണു പങ്ങട എസ്.എച്ച്.എച്ച്.എസ്. 
   ക്രാന്തദർശിയും മനുഷ്യസ്നേഹിയുമായിരുന്ന ബഹു. കുര്യൻ വടക്കേക്കൂറ്റച്ചന്‍റെ നിതാന്ത പരിശ്രമഫലമായി 1978-ൽ പങ്ങട നിവാസികളുടെ സ്വപ്നം സാക്ഷാത്കരമായി എസ്.എച്ച്.യു.പി. സ്കൂള്‍ രൂപംകൊണ്ടു. പ്രഥമ പ്രധാന അദ്ധ്യാപികയായി ബഹു. സിസ്റ്റർ ആന്‍റോയിൻ എസ്. എച്ച്. നിയമിതയായി. 1983-ൽ എസ്. എച്ച്. സ്കൂള്‍ ബഹു. വർഗ്ഗീസ് ആറ്റുവാത്തലയച്ചന്‍റെ ശ്രമഫലമായി ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

   1985-ൽ ഹൈസ്കൂള്‍ പൂർണ്ണമായപ്പോള്‍ സിസ്റ്റർ മേരി ജെയ്ൻ പ്രധാനാദ്ധ്യാപികയായി നിയമിതയായി. മഠം സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന സ്കൂളിൽ പെണ്കുട്ടികള്‍ മാത്രമാണ് പഠിച്ചിരുന്നത്. 2003 ജൂണ് മുതൽ ആണ്കുട്ടികള്‍ക്കും പെണ്കുട്ടികള്‍ക്കും പഠനം എന്ന ലക്ഷ്യത്തോടെ മിക്സഡ് സ്കൂളാക്കി മാറ്റുവാനുള്ള ഉത്തരവ് ലഭിച്ചു. പിന്നീടുള്ള കാലഘട്ടം സുവർണ്ണനേട്ടങ്ങളുടേതാണ്. ശ്രീ. ജോർജ്ജ് ജോബിന്‍റെ പരിശീലനത്തിൽ ഹാൻഡ് ബോളിൽ നിരവധി ദേശീയതാരങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞു.
   ബഹുമാനപ്പെട്ട മാനേജർ റവ. ഫാ. ജോസഫ് വെട്ടികാടച്ചന്‍റെ അനുഗ്രഹാശിസിലും ഹെഡ്മാസ്റ്റർ ശ്രീ. ജോസഫ് സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലും ഈ സ്കൂള്‍ വിജയകരമായി റൂബി ജൂബിലി വർഷത്തിലൂടെ മുന്നേറുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂണിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്‍റ്

ചങ്ങനാശ്ശേരി കോ൪പറേററ് മാനേജ്മെന്‍റ്

മുന്‍ സാരഥികള്‍

സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

സിസ്റ്റ൪ ജെയി൯ S.H. ( 1985 - 1990 )

ശ്രീ. ചാക്കോ ചാക്കോ ( 1990 - 1991 )

ശ്രീമതി. ഗ്രേസി സി. സി. ( 1991 - 1993 )

സിസ്റ്റ൪ സലോമി ( 1993 - 1997 )

ശ്രീമതി. റോസക്കുട്ടി ററി. ജെ. ( 1998 - 2002 )

സിസ്റ്റ൪ മേരി പോള്‍ S.H ( 2002 - 2007 )

ശ്രീ. റോയി മാത്യു ( 2007 - 2009 )

ശ്രീമതി. ജെസ്സി ജോ൪ജ് ( 2009 - 2010 )

സിസ്റ്റ൪ ട്രീസാ മാത്യൂ ( 2010 - 2012 )

ശ്രീമതി. ടെസി എം.ടി. ( 2012 - 2015 )

ശ്രീ. ജോസഫ് സെബാസ്റ്റ്യന്‍ ( 2015 - )

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

ഡോ. മാത്യു പുതിയിടം

ഫാ. ജോസഫ് ( എബി ) പുതുക്കുളങ്ങര

വഴികാട്ടി

<googlemap version="0.9" lat="9.570621" lon="76.649551" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.564466, 76.648491, Pampady, Kerala Pampady, Kerala Pampady, Kerala 10.03681, 76.937599 </googlemap>

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.