എഫ്.എച്ച്.എസ് മ്ലാമല/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വർക്ക് എക്സ്പീരിയൻസ് ക്ലബ്

വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൽ 34 വിദ്യാർത്ഥികൾ അംഗങ്ങളാണ്.. ശാസ്ത്രരംഗം,സബ്ജില്ലാ, ജില്ല പ്രവർത്തി പരിചയ മേള എന്നിവയിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.

2023 ജൂലൈ 12 പേപ്പർ ക്യാരിബാഗ് ദിനത്തോടനുബന്ധിച്ച് 300 ഓളം ബാഗുകൾ നിർമ്മിച്ച് വ്യാപാരികൾക്കും വിദ്യാർഥികൾക്കും വിതരണം ചെയ്തു.ലഹരിക്കെതിരെ നടന്ന ബോധവൽക്കരണ ദിനത്തിൽ കുട്ടികളുടെ കൊളാഷ് നിർമ്മാണത്തിലെ കഴിവുകൾ ഉപയോഗിച്ചു. ക്ലാസുകളിലെ വിദ്യാർത്ഥികൾ കൊളാഷുകൾ നിർമിച്ചു.' ലഹരി വിമുക്ത കേരളം'- ഗവൺമെന്റ് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ 30 കുട്ടികൾ പോസ്റ്ററുകൾ ചെയ്ത് അയച്ചു. 2023 സെപ്റ്റംബർ 15ന് സ്കൂൾതലത്തിൽ വിവിധ വിഷയങ്ങളുടെ മോഡൽ, സ്റ്റീൽ മോഡൽ എന്നിവയുടെ പ്രദർശനം നടത്തി.

സബ്‍ജില്ലാതല മത്സര വിജയികൾ

ANITTAMOL.R AGARBATHI MAKING FIRST A GRADE
MIJONA MANI FABRIC PRINTING USING VEGETABLE FIRST A GRADE
S SABTHIGA -HS METAL ENGRAVING FIRST A GRADE
JISELLA ALPHONSE JOMON- UP METAL ENGRAVING FIRST A GRADE
JOSEPAUL JOMON -L P METAL ENGRAVING FIRST A GRADE
ANTU . V . S EMBROIDERY SECOND A GRADE
ANANDHANA PRAMOD PUPPET MAKING SECOND B GRADE
ASMI K S FABRIC PAINTING THIRD A GRADE
SURAJ SAJEEV ELECTRONICS THIRD A GRADE
MIDHUN SHAJI NET MAKING THIRD A GRADE
ANTO VARSHINI S PAPER CRAFT THIRD A GRADE
ADHARSH REJI CARD & STRAWBOARD THIRD B GRADE
AYONA JOSEPH – HS PUPPET MAKING THIRD B GRADE
SREEHANU S A - UP AGARBATHI MAKING THIRD A GRADE
BRINDHA B – UP FABRIC PAINTING THIRD A GRADE

ലഹരി വിരുദ്ധ ക്ലബ്

ലഹരി വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ് ശ്രീ.ഫ്രാൻസിസ് ഇ ജെ യുടെ നേതൃത്വത്തിൽ നടത്തിവരുന്നു.ക്ലബിന്റെ നേതൃത്വത്തിൽ ജൂണ് 26 ലഹരി വിരുദ്ധദിനം ആചരിച്ചു.‍ലഹരി വിരുദ്ധദിനത്തിൽ കുമാരി.ആതിര അജയകുമാരൻ നായർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ പി ടി എ യോഗത്തിൽ ലഹരിയുടെ ഉപയോഗവും സാമൂഹ്യ-കുടുംബ ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തി.

ജൈവവൈവിധ്യ ക്ലബ്

ഈ വർഷത്തെ ജൈവവൈവിധ്യ ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച്ആരംഭിക്കുകയുണ്ടായി.പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കാനായി ജൈവവൈവിധ്യ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കൃഷിയിൽ താല്പര്യമുള്ള കുട്ടികൾ ഈ സംഘടനയിൽ അംഗങ്ങളാണ്. ഒഴിവുസമയങ്ങളിൽ കുട്ടികൾ ചെടികൾ നടാനും സംരക്ഷിക്കാനും അധ്യാപകരോടൊപ്പം മുന്നിട്ടിറങ്ങുന്നു.കുട്ടികൾ ‍വിത്തുകളും ജൈവവളങ്ങളും വീട്ടിൽനിന്നും കൊണ്ടുവരുകയും ഫ്രീ പീരിയഡ് ലഭിക്കുമ്പോൾ ചെടികൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നു.പൂച്ചെടികൾ,പച്ചക്കറികൾ,ഔഷധച്ചെടികൾ എന്നിവയോടൊപ്പം ഒരു മീൻ കുളവും സ്കൂൾ ക്യാമ്പസിൽ ഉണ്ട്.

ഹിന്ദി ക്ലബ്

ഈ വർഷത്തെ ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ 14-ന് ആരംഭിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ 25 കുട്ടികൾ ഈ ക്ലബിൽ പ്രവർത്തിക്കുന്നു.ഹിന്ദി ദിവസമായി ആചരിക്കുന്ന സെപ്റ്റംബർ 14 സാഘോഷം കൊണ്ടാടി.അന്നത്തെ അസംബ്ലിയിൽ പ്രസംഗം,ദേശഭക്തിഗാനം,കവിത എന്നിവ കുട്ടികൾ അവതരിപ്പിച്ചു.ഈ വർഷത്തെ സബ് ജില്ലാ,റവന്യൂ ജില്ലാ മത്സരങ്ങളിൽ ഹിന്ദി പ്രസംഗം,ഹിന്ദി പദ്യപാരായണം എന്നിവയിൽ ഒന്നാം സ്ഥാനവും 'A’ ഗ്രേഡും നമ്മുടെ കുട്ടികൾ നേടി.ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽഹിന്ദി പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.ഹിന്ദി പ്രസംഗം,പദ്യപാരായണം തുടങ്ങിയവയ്ക്ക് പരിശീലനം നൽകുന്നു

ഹെൽത്ത് ക്ലബ്

ഓരോ ക്ലാസ്സിൽ നിന്നും 5 പേർ വീതം ഹെൽത്ത് ക്ലബിൽ അംഗങ്ങളാണ്.എല്ലാ മാസവും രണ്ടു തവണ വീതം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുന്നു.ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കായി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.സാംക്രമികരോഗങ്ങളെ കുറിച്ച് പത്താംക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി.ആഴ്ചയിലൊരു ദിവസം ജെആർ സി കുട്ടികളോടൊപ്പം ചേർന്ന് സ്കൂൾ പരിസരവും ടോയ് ലറ്റും ശുചിയാക്കുന്നു.Biodegradeable Non biodegradeable എന്നിങ്ങനെ വേയ്സ്റ്റ് തരം തിരിച്ച് കളക്റ്റ് ചെയ്യുകയും ഒരു പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിനായി പരിശ്രമിക്കുകയും ചെയ്യുന്നു.27/02/2024-ൽ നടന്ന വാക്സിനേഷൻ പ്രോഗ്രാമിൽ വണ്ടിപ്പെരിയാറ്റിൽ നിന്നും 15 പേരടങ്ങുന്ന ഒരു ടീം സ്കൂൾ സന്ദർശിക്കുകയും 5,10 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്ക് വാക്സിനേഷൻ നൽകുകയും അവർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ നൽകുകയും ചെയ്തു. .ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി 2023 സെപ്റ്റംബർ ഇരുപതാം തീയതി ബാലമിത്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി കുഷ്ഠരോഗത്തെക്കുറിച്ചുള്ള ഒരു അവയർനസ് ക്ലാസ് ഐടി ലാബിൽ വച്ച് സ്കൂളിലെ അധ്യാപകർക്ക് ജൂനിയർ ഇൻസ്പെക്ടർ ആയ ശ്രീ. പ്രസാദ് C.G യുടെ നേതൃത്വത്തിൽ നൽകി.സ്കൂളിലെ ഹെൽത്ത് നോഡൽ ഓഫീസർ എല്ലാ ക്ലാസുകളിലെയും ത്യക്ക് സംബന്ധമായ പ്രശ്നങ്ങളുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.2023 ഒക്ടോബർ 25 ആം തീയതി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ മനോജ് ജോർജ് ന്റ് നേതൃത്വത്തിൽ കുട്ടികൾക്ക് ഹെൽത്ത് screening നടത്തി.2023 നവംബർ ഏഴാം തീയതി സ്കൂൾ ലൈബ്രറിയിൽ വച്ച് വണ്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ജ്യോതിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബാല മിത്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ് നടത്തി.മൂന്ന് ക്വാർട്ടറുകളിൽ ആയി കുട്ടികളുടെ height,weight ആരോഗ്യസ്ഥിതി റിപ്പോർട്ട് Aeo യിൽ നൽകി വരുന്നു.

I T Club

ഈ സ്കൂളിലെ ഐ റ്റി ക്ലബ്ബിൽ 25 കുട്ടികൾ അംഗങ്ങളാണ്. ഐ. റ്റി മേളയിൽ വ്യത്യസ്ത ഇനങ്ങളിലായി 10 കുട്ടികൾ പങ്കെടുത്തു.

ഐ റ്റി മേളയിൽ ഫസ്റ്റ് റണ്ണർഅപ്പ് കരസ്ഥമാക്കിയത് സ്കൂളിന് അഭിമാനകരമായ നേട്ടമായി.

വിജയികൾ (സബ് ജില്ലാതലം)

വെബ് ഡിസൈനിംഗ് ശ്രുതി എസ് First A Grade
ഡിജിറ്റൽ പെയിന്റിംഗ് അതുല്യ ഷിജു First A Grade
ക്വിസ് ഷോൺ അഗസ്റ്റിൻ Third A Grade
പ്രസന്റേഷൻ അവതരണം തസ്നി പി എസ് Fourth A grade
സ്ക്രാച്ച് പ്രോഗ്രാമിങ് അബിയ എം ആർ Fourth A grade