എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് ക്ലാസ്സ് മുറികൾ

അത്യാധുനികമായ കണ്ടുപിടുത്തങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെ നൂതനമായ ഉയിർത്തെഴുന്നേൽപ്പും ഒരു ഹൈടെക് ജീവിത ശൈലിയിലേക്ക് ലോക ജനശ്രദ്ധയെ മുഴുവൻ ആനയിച്ചപ്പോൾ കുട്ടികളുടെ പഠനവും ഹൈടെക് ക്ലാസ് റൂമിലേയ്ക്ക് വഴിമാറി. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീപ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെ സജ്ജീകൃതമായ ഹൈടെക് ക്ലാസ് മുറികൾ ആണുള്ളത്. വലിയ സ്ക്രീനിൽ പ്രൊജക്ടറിന്റെ സഹായത്തോടെ സമഗ്ര ഉൾപ്പെടെയുള്ള പോർട്ടലിലെ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി കൊണ്ട് പാഠഭാഗങ്ങൾ വിശദമാക്കാൻ സാധിക്കുന്നത് വലിയ ഒരു സാധ്യത തന്നെയാണ്. വിരൽ തുമ്പിൽ എന്തും സാധ്യമാകുന്ന വിധം ക്ലാസ് മുറികൾ സജീകരിക്കപ്പെട്ടിരിക്കുന്നതിനാൽ വളരെ വേഗത്തിൽ പഠന പുരോഗതിയിലേക്ക് കുട്ടികളെ നയിക്കാൻ കഴിയുന്നു.

അത്യാധുനിക സയൻസ് ലാബ്‌

ലൈബ്രറി & റീഡിംഗ്റൂം

സയൻസ് ലൈബ്രറി

ക്ലാസ്സ്‌ ലൈബ്രറി

ഡിജിറ്റൽ ലൈബ്രറി

ഗണിത ലാബ്‌

സോഷ്യൽ സയൻസ് ലാബ്‌

സയൻസ് പാർക്ക്‌

ഇൻഡോർ സ്റ്റേഡിയം

വിശാലമായ കളിസ്ഥലം

ഫുട്ബോൾ കോർട്ട്

ബാഡ്മിന്റൺ കോർട്ട്

ത്രോബോൾ കോർട്ട്

അത്യാധുനിക ടോയ്ലറ്റ് ബ്ലോക്ക്‌

ഗേൾസ്‌ ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ

സ്കൂൾ സൊസൈറ്റി

ആധുനികമായ പാചകപ്പുര

സ്കൂൾബസ് സൗകര്യം

ബോർഡിംഗ്

പ്രാർത്ഥനാലയം

ജൈവവൈവിധ്യ ഉദ്യാനം

ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾ പരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു.ആമയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ആമക്കുളത്തിലും ചെറിയ ആമ്പൽക്കുളത്തിലും ഗപ്പി മത്സ്യങ്ങളും, ചെറുമത്സ്യങ്ങളും, തവളകളും കൂടാതെ വിരിഞ്ഞു നില്ക്കുന്ന ആമ്പൽപ്പൂക്കളും ധാരാളം ഉണ്ട്. കൊച്ചുകുഞ്ഞുങ്ങളുടെ ആകർഷണ കേന്ദ്രമാണീ വർണ്ണക്കാഴ്ചകൾ.ജൈവവൈവിധ്യ ഉദ്യാനത്തോടു ചേർന്നുള്ള മീൻകുളത്തിൽ തീലാപ്പിയ, നട്ടർ, വാള, ഗൗര, ഗപ്പി എന്നീ മത്സ്യങ്ങൾ ധാരാളം ഉണ്ട്. ഈ കുളത്തിലെ വെള്ളം പ്രയോജനപ്പടുത്തി അക്വാപോണിക്സ് കൃഷിരീതി അവലംബിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ലൗ ബേഡ്സ്, കുരുവികൾ എന്നീ അലങ്കാര പക്ഷികളുടെ കളകൂജനങ്ങളാൽ ശബ്ദ മുഖരിതമാണ് ഉദ്യാനം. സ്വാഭാവിക പ്രജനനത്തിലൂടെ വംശവർദ്ധനവ് നടത്തി ഇവ പെരുകുന്നു. ഇവയുടെ വിവിധവർണ്ണങ്ങളും, കലപിലകളും, കുഞ്ഞുങ്ങളെ ഇവരുടെ നിത്യസന്ദർശകരാക്കുന്നു.സ്ട്രോബെറി ഗാർഡൻ ജൈവ വൈവിധ്യ ഉദ്യാനത്തിൽ ഏതാണ്ട് ഇരുപത്തിയഞ്ച് കടയോളം സ്ട്രോബെറി ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മത്സ്യക്കുളത്തോടും പക്ഷിക്കൂടിനോടും ചേർന്ന സ്ഥലത്തായതിനാൽ കുട്ടികൾ ഇവയെ നിരീക്ഷിക്കുകയും പഠന വിഷയമാക്കുകയും ചെയ്യുന്നു. സ്കൂളിന്റെ പരിസരങ്ങളിലും ജൈവവൈവിധ്യ ഉദ്യാനത്തിലും വിവിധയിനം മുളകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. പലതരത്തിലുള്ള കാറ്റെക്സുകൾ ഇവിടെ ധാരാളമായി നട്ടുപിടിപ്പിച്ചിരിക്കുന്നു. ഭൂപ്രകൃതിയനുസരിച്ച്, സ്കൂളിന്റെ വിവിധ ഇടങ്ങളിലായി പരിപാലിക്കപ്പെട്ടിരിക്കുന്ന വൃക്ഷലതാദികളാൽ സ്കൂൾ പരിസരം ഹരിതാഭമാണ്. വിവിധ ഇലച്ചെടികളും, വള്ളിച്ചെടികളും, മനോഹാരിത വർദ്ധിപ്പിക്കുന്നു. ഉദ്യാനം സംരക്ഷിക്കുന്നതിൽ കുട്ടികൾക്ക് നല്ല ശ്രദ്ധയുണ്ട്. 2018-19 അദ്ധ്യയന വർഷത്തിൽ മികച്ച ജൈവവൈവിധ്യ പാർക്കുകളിലൊന്നായി ഫാത്തിമ മാതായുടെ ജൈവവൈവിധ്യ പാർക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം പകരുന്നു

ശലഭ പാർക്ക്‌

പ്രകൃതിയുടെ പച്ചപ്പും ഹരിത ഭംഗിയുമുള്ള എഫ് ജി എച്ച് എസ് ക്യാമ്പസ് ആരേയും ആകർഷിക്കുന്നതാണ്. ശലഭങ്ങളുടെ സാന്നിദ്ധ്യമുള്ള ധാരാളം ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതിനാൽ ധാരാളം ചിത്രശലഭങ്ങൾ നമ്മുടെ പാർക്കിനെ മനോഹരമാക്കുന്നു. വിവിധ വർണ്ണങ്ങളിലും തരത്തിലുമുള്ള ശലഭങ്ങൾ കുട്ടികൾക്ക് എന്നും കൗതുകം തന്നെയാണ്.

മഴവെള്ള സംഭരണി

വാട്ടർ പ്യൂരിഫയർ

പച്ചക്കറിത്തോട്ടം

കുട്ടിവനം

ഔഷധത്തോട്ടം

പൂന്തോട്ടം

പ്ലാസ്റ്റിക് മാലിന്യ സംസ്കരണം

വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "മൈ പ്ലാസ്റ്റിക്" എന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്. മാലിന്യശേഖരണത്തിനായി വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ വീടുകളിൽ പ്ലാസ്റ്റിക് മിലിന്യ നിർമ്മാർജ്ജനത്തിന് സാധ്യതകളില്ലെങ്കിൽ തങ്ങളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്ന് ഈ ബിന്നുകളിൽ നിക്ഷേപിക്കാം. ഇതിന്റെ ഭാഗമായി വിദ്യാലയപരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും വ്യക്തമാകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് അടിമാലി ഗ്രാമ പഞ്ചായത്തിലെ "മൈ പ്ലാസ്റ്റിക്" പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു

പെൻ ഫ്രണ്ട്" ക്യാംപെയ്ൻ

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഓരോ മാസവും വലിച്ചറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 8O ലക്ഷം വരുമെന്നാണ് കണക്ക്. നാൽപ്പത് ലക്ഷത്തോളം കുട്ടികൾ മാസത്തിൽ രണ്ട് ബോൾ പെന്നുകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുളള കണക്കാണിത്. രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഓരോ മാസവും ഏകദേശം ആറായിരത്തോളം പേനകൾ വലിച്ചെറിയപ്പെടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "പെൻ ഫ്രണ്ട്" എന്ന ക്യാംപെയ്നിലൂടെ മഷിപേനകളും കടലാസ് പേനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ പേനകൾ സ്കൂളിൽ തന്നെ ശേഖരിക്കുകയും അതിനായി ഓരോ ബ്ലോക്കിലും കടലാസ് പെട്ടികൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഈ പേനകൾ അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.