"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
[[പ്രമാണം:28012 SP016.jpg|thumb|1960 ജൂലൈ 16 ന് പുറത്തിറങ്ങിയ ദിനപ്പത്രങ്ങളിൽ വന്ന സി. ജെ.യുടെ നിര്യാണ വാർത്തയും അനുശോചനക്കുറിപ്പുകളും]]
[[പ്രമാണം:28012 SP016.jpg|thumb|1960 ജൂലൈ 16 ന് പുറത്തിറങ്ങിയ ദിനപ്പത്രങ്ങളിൽ വന്ന സി. ജെ.യുടെ നിര്യാണ വാർത്തയും അനുശോചനക്കുറിപ്പുകളും]]
= സ്ക്കൂൾ വാർത്തകൾ=
= സ്ക്കൂൾ വാർത്തകൾ=
==കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മനോരമ വായനക്കളരി==
[[പ്രമാണം:28012 SP020.jpg|thumb|left|മനോരമ വായനക്കളരിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എം. സജിത്കുമാർ നിർവ്വഹിക്കുന്നു]]
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മനോരമ വായനക്കളരിയുടെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നൽകി ക്ലബ്ബ് പ്രസിഡന്റ് എം സജിത്കുമാർ നിർവ്വഹിച്ചു. ജ്യോതി അനീഷ്, ക്ലബ്ബ് സെക്രട്ടറി അനീഷ് ജോർജ്, ട്രഷറർ ജോർജ് പനയാരംപിള്ളിൽ, പ്രിൻസിപ്പൽ ലേഖാകേശവൻ മനോരമ നല്ലപാഠം കോ-ഓർഡിനേറ്റർമാരായ എ. എൻ. അജിത്, എം. പി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
--------





09:30, 1 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങളുടെ സ്ക്കൂൾ വാർത്തകളും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ സ്ക്കൂൾ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്രത്തിന്റെ ചുമതല വഹിക്കുന്നത് ഹൈസ്ക്കൂൾ മലയാളം അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്.ന്റെ നേതൃത്വത്തിലുള്ള പത്രാധിപസമിതിയാണ്.
കൂത്താട്ടുകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന 'അനുരഞ്ജനം' പത്രം
1960 ജൂലൈ 16 ന് പുറത്തിറങ്ങിയ ദിനപ്പത്രങ്ങളിൽ വന്ന സി. ജെ.യുടെ നിര്യാണ വാർത്തയും അനുശോചനക്കുറിപ്പുകളും

സ്ക്കൂൾ വാർത്തകൾ

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മനോരമ വായനക്കളരി

മനോരമ വായനക്കളരിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എം. സജിത്കുമാർ നിർവ്വഹിക്കുന്നു




കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മനോരമ വായനക്കളരിയുടെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നൽകി ക്ലബ്ബ് പ്രസിഡന്റ് എം സജിത്കുമാർ നിർവ്വഹിച്ചു. ജ്യോതി അനീഷ്, ക്ലബ്ബ് സെക്രട്ടറി അനീഷ് ജോർജ്, ട്രഷറർ ജോർജ് പനയാരംപിള്ളിൽ, പ്രിൻസിപ്പൽ ലേഖാകേശവൻ മനോരമ നല്ലപാഠം കോ-ഓർഡിനേറ്റർമാരായ എ. എൻ. അജിത്, എം. പി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.






നാഷണൽ സർവ്വിസ് സ്ക്കീം നിത്യോപയോഗ വസ്തുക്കൾ സമ്മാനിച്ചു.

നാഷണൽ സർവ്വിസ് സ്‌ക്കീം നിത്യോപയോഗ വസ്തുക്കൾ സമ്മാനിക്കുന്നു.



കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വിസ് സ്ക്കീം യൂണിറ്റ് സ്ക്കൂളിലെ കൊച്ചുകൂട്ടുകാർക്കും കുടുംബത്തിനും നിത്യോപയോഗ വസ്തുക്കൾ സമ്മാനിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഡോ. രാജി കെ. പോൾ നാഷണൽ സർവ്വിസ് സ്ക്കീം വിവിധ മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന സേവനപ്രവർത്തങ്ങൾ വിശദീകരിച്ചു. ഹെഡ് മിസ്ട്രസ്ശ്രീമതി ലേഖാ കേശവൻ എൻ.എസ്. എസ്. വോളണ്ടിയർ നത്തുന്ന സേവനപ്രവർത്തനങ്ങളെ അഭിനന്ദിച്ചു.




കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് ഉപജില്ലാ ചെസ് കിരീടം

വിജയികൾ കായികാദ്ധ്യാപകൻ കുര്യൻ ജോസഫിനൊപ്പം



കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആഗസ്റ്റ് 13 ന് നടന്ന കൂത്താട്ടുകുളം ഉപില്ലാ ചെസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ചാമ്പ്യന്മാരായി. വിസ്മയ പി. ആർ (സബ് ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം), അഭിനവ് പി. അനുരൂപ് (സബ് ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം), അഷിക ബെന്നി. (ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനം) ആതിര ജെ.(സീനിയർ ഗേൾസ് ഒന്നാം സ്ഥാനം)എന്നിവർ വിജയികളായി.



ദേശീയ കായിക ദിനം ആഘോഷിച്ചു

പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്യുന്നു.



കൂത്താട്ടുകുളം: ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദര സൂചകമായാണ് ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലും ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഗോപു ഗിരീഷ് മത്സരവിജയിയായി.




സന്നദ്ധസേവനയജ്ഞത്തിൽ കൂത്താട്ടുകുളത്തെ അദ്ധ്യാപകരും

അദ്ധ്യാപകർ സന്നദ്ധസേവനയജ്ഞത്തിൽ


കൂത്താട്ടുകുളം: പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ പൊതുവിദ്യാലയങ്ങളെ പ്രവർത്തനസജ്ജമാക്കാൻ നടത്തിയ സന്നദ്ധസേവനയജ്ഞത്തിൽ കൂത്താട്ടുകുളത്തെ അദ്ധ്യാപകരും പങ്കാളികളായി. നോർത്തു പറവൂർ ഉപജില്ലയിലെ പുത്തൻവേലിക്കര പി. എസ്. എം. ഗവൺമെന്റ് എൽ. പി. സ്ക്കൂളിലായിരുന്നു ശുചീകരണ യ‍ജ്ഞം നടത്തിയത്. കൂത്താട്ടുകുളം ഉപജില്ലയിലെ 104 അദ്ധ്യാപകരടങ്ങുന്ന ടീമാണ് നാലു സ്ക്കൂൾ ബസുകളിലായി എ. ഇ. ഒ., ബി.പി.ഓ. ഇവരുടെ നേതൃത്വത്തിൽ പുത്തൻ വേലിക്കരയിൽ എത്തിയത്. 254 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ശുചിയാക്കുന്നതിന് ആവശ്യമായ യന്ത്രങ്ങളും പണിയായുധങ്ങളും ശുചീകരണ സാമഗ്രികളുമായി കൂത്താട്ടുകളം ഹയർസെക്കന്ററി സ്ക്കൂളിലെ അദ്ധ്യാപകരും ടിം ലീഡർ പ്രകാശ് ജോർജ് കുര്യന്റെ നേതൃത്വത്തിൽ പങ്കാളികളായി.



പ്രളയ ദുരിതാശ്വാസത്തിന് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സും

സ്കൗട്ടുകൾ ശുചീകരണത്തിൽ


മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടേയും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റേയും നേതൃത്വത്തിൽ 2018 ആഗസ്റ്റ് 20 മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മൂവാറ്റുപുഴ ജില്ലയിലെ വിവിധ സ്കൂളുകളിലെ സ്കൗട്ടു ഗൈഡുകൾ പങ്കെടുക്കുന്നുണ്ട്. മൂവാറ്റുപുഴയിൽ വെള്ളം കയറി ചെളി കെട്ടിക്കിടക്കുന്ന വീടുകൾ ശുചീകരിക്കുകയാണ് പ്രധാന ദൗത്യം. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂലെ സ്കൗട്ടു ഗൈഡുകൾ സ്ക്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടികളിൽ സജീവപങ്കാളിത്തം വഹിക്കുന്നുണ്ട്. ദുരിതാശ്വസ ക്യാമ്പുകളിൽ നിന്നും വീടുകളിലേയ്ക്കു മടങ്ങുന്നവർക്കുവേണ്ട അവശ്യനിത്യോപയോഗ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു.



സ്വാതന്ത്ര്യദിനാഘോഷം 2018

പി.റ്റി.എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു സ്വാതന്ത്ര്യദിനസന്ദേശം നൽകുന്നു.


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30ന് ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ പതാകയുയർത്തി. തുടർന്ന് സ്ക്കൂൾ ഹാളിൽ സ്വാതന്ത്ര്യദിന സമ്മേളനം നടന്നു. സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി. ബി. സാജു, മാതൃസമിതി പ്രസിഡന്റ് ശ്രീമതി ഉഷാ മണികണ്ഠൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എൻ. എസ്. എസ്. വാളണ്ടിയർമാരും, ഗൈഡുകളും ദേശഭക്തിഗാനം ആലപിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യൻ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്തു. ദേശീയ ഗാനത്തോടെ യോഗനടപടികൾ അവസാനിച്ചപ്പോൾ കുട്ടികൾക്ക് മധുരം നൽകി.



വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ

ശേഖരിച്ച നിത്യോപയോഗ സാധനങ്ങളുമായി വാളണ്ടിയർമാർ


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സിന്റെയും ജൂനിയർ റെഡ്ക്രോസിന്റെയും ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കദുരിതവും മഴക്കെടുതിയും അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യൻ, ഗൈഡ്സ് ക്വാപ്റ്റൻ ശ്രീമതി ബി. സുജാകുമാരി, ജൂനിയർ റെഡ്ക്രോസിന്റെ ചുമതല വഹിക്കുന്ന ശ്രീമതി ശൈലജാദേവി എന്നിവരാണ് നിത്യോപയോഗസാധനങ്ങൾ ശേഖരിക്കുന്നതിന് നേതൃത്വം നൽകിയത്. ദുരിതബാധിതർക്ക് എത്തിച്ചുകൊടുക്കുന്നതിനായി ഇവ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ ഏൽപ്പിക്കും..


കൂത്താട്ടുകുളം ഹൈസ്ക്കൂൾ ക്രിക്കറ്റ് ജേതാക്കളായി

ക്രിക്കറ്റ് ടീം കായികാധ്യാപകൻ ശ്രീ കുര്യൻ ജോസഫിനോടൊപ്പം



പാലക്കുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗെയിംസിൽ സബ് ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ജേതാക്കളായി. ക്യാപ്റ്റൻ അബിൻ തോമസിന്റെ നേതൃത്വത്തിലുള്ള പതിനാല് പേരടങ്ങുന്ന ടീമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ക്കൂൾ കായികാദ്ധ്യാപകൻ ശ്രീ കര്യൻ ജോസഫ് ആണ്.





സ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങൾ

ചിത്രരചനാമത്സരം


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമരചരിത്ര ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തി. സ്വാതന്ത്ര്യസമരചരിത്ര ക്വിസിൽ യു. പി. വിഭാഗത്തിൽ അനു രാജേഷ് (ഒന്നാം സ്ഥാനം), ആഗ്നസ് ജോസ് (രണ്ടാം സ്ഥാനം), ആൽബിൻ സണ്ണി (മൂന്നാം സ്ഥാനം)എന്നിവരും ഹൈസ്ക്കൂൾ വിഭാഗത്തിൽ ആൽബിൻ ഷാജി ചാക്കോ (ഒന്നാം സ്ഥാനം), അഭിനവ് പി അനൂപ് (രണ്ടാം സ്ഥാനം), അനന്തകൃഷ്ണൻ പി. എസ്. (മൂന്നാം സ്ഥാനം)എന്നിവരും വിജയികളായി. ഹൈസ്ക്കൂൾ വിഭാഗം ചിത്രചനാമത്സത്തിൽ ആതിര എസ്. (ഒന്നാം സ്ഥാനം), അഭിജിത്ത് സി. എസ്. (രണ്ടാം സ്ഥാനം), അലൻ ജിജി (മൂന്നാം സ്ഥാനം)എന്നിവർ വിജയിച്ചു. വിജയികൾക്ക് സ്വാതന്ത്ര്യദിന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.


രാമായണമാസാഘോഷവും രാമായണക്വിസ് മത്സരവും

രാമായണക്വിസ് മത്സര വിജയികൾ


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ രാമായണമാസാഘോഷവും രാമായണക്വിസ് മത്സരവും നടന്നു. നാല്പത്തെട്ടു കുട്ടികൾ പങ്കെടുത്ത രാമായണക്വിസ് മത്സരത്തിൽ അശ്വതി സാബു (ഒന്നാം സ്ഥാനം), രാഖി രാജേഷ് (രണ്ടാം സ്ഥാനം), ആൽബിൻ ഷാജി ചാക്കോ (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. വിജയികൾക്ക് പുരാണകഥാ ഗ്രന്ഥങ്ങൾ സമ്മാനമായി നൽകി.




ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ നിന്ന്


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കുളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് നടന്നു. രാവിലെ 9 മണിക്ക് ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30ന് ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ്, വീഡിയോയിൽ ശബ്ദം ചേർക്കൽ, ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയമേഖലകളിൽ ലിറ്റിൽ കൈറ്റുകൾക്ക് പരിശീലനം നൽകി. കൈറ്റ് മാസ്റ്റർ ട്രെയ്‌നർ ശ്രീ. അനിൽകുമാർ കെ. ബി. ക്യാമ്പ് സന്ദർശിച്ചു. സ്ക്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. അജിത് എ. എൻ., കൈറ്റ് മിസ്ട്രസ് ശ്രീമതി ഗീതാദേവി ​എം, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ ക്ലാസ്സുകൾ നയിച്ചു. കുട്ടികൾ നിർമ്മിച്ച ലഘു അനിമേഷൻ സിനിമകളുടെ പ്രദർശനം നടത്തി 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.

സൈബർ ട്രാക്കിംഗ് ബോധവൽക്കരണ സെമിനാർ.

സൈബർ ട്രാക്കിംഗ് ബോധവൽക്കരണ സെമിനാർ


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മോസില്ല കമ്യൂണിറ്റി കേരള, പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സുകൾക്കായി 'മോസില്ല 2 സ്ക്കൂൾ' പദ്ധതിയുടെ ഭാഗമായി സൈബർ ട്രാക്കിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ച് സെമിനാർ നടന്നു. മേഘ ഫിലിപ്, ശ്യാംകുമാർ, ഇമ്മാനുവേൽ എസ്. ഐക്കര, കുരുവിള ജോർജ്, സന്ദീപ് സാൽമൺ, സ്ലോമോ എ തോമസ്, റീയോൺ സജി എന്നിവർ നേതൃത്വം നൽകി. സൈബർ ട്രാക്കിംഗ് എന്ത്? എങ്ങനെ? എന്ന വിഷയം കുരുവിള ജോർജ് അവതരിപ്പിച്ചു. മോസില്ല കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ ശ്യാംകുമാർ വിശദീകരിച്ചു. എങ്ങനെ ട്രാക്കിംഗിൽ നിന്നും ഒഴിവായി നിൽക്കാം എന്ന വിഷയം റിയോൺ സജി അവതരിപ്പിച്ചു.



ചാന്ദ്രദിനം ആഘോഷിച്ചു.

ചാന്ദ്രദിനാഘോഷം 2018

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2018 ലെ ചാന്ദ്രദിനം ഗണിതശാസ്ത്ര ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബഹിരാകാശ ക്വിസ്, ബഹിരാകാശചിത്രപ്രദർശനം എന്നിവയോടെ ആഘോഷിച്ചു. ബഹിരാകാശ ക്വിസ് മത്സരത്തിൽ അഭിനവ് പി. അനൂപ് (8), ആൽബിൻ ഷാജി ചാക്കോ (9), നവരാഗ് ശങ്കർ എസ്. (10) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിനശേഷം ബഹിരാകാശഗവേഷണരംഗത്ത് ഉണ്ടായ നേട്ടങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന ചിത്ര പ്രദർശനവും നടന്നു.



ഹൈടെക് ക്ലാസ്സ്മുറി പരിപാലന പരിശീലനം

8, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സുകൾ പ്രോജക്ടർ സജ്ജീകരിക്കുന്നതിനുള്ള പരിശീലനം നൽകുന്നു


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ട്, പത്ത് ക്സാസ്സുകളിലെ കുട്ടികൾക്കായി ഹൈടെക് ക്ലാസ്സ്മുറി പരിപാലന ക്ലാസ്സ് നടത്തി. തിരഞ്ഞെടുത്ത ക്സാസ്സ് പ്രതിനിധികൾക്കായിരുന്നു പരിശീലനം. കുമാരിമാർ അശ്വതി മുരളി, മരിയ റെജി, ഗൗരി എസ്, കുമാരന്മാർ ആശിഷ് എസ്., ഗോപു ഗിരീഷ്, ഹരികൃഷ്ണൻ അശോക് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ലാപ്‌ടോപ്പ് കണക്ടുചെയ്യൽ, പ്രോജക്ടറിന്റെ ഡിസ്‌പ്ലെ സെറ്റ്ചെയ്യൽ, ഡിസ്‌പ്ലെ ലഭിക്കാതെ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾഎന്നിവ പരിശീലിപ്പിച്ചു.





ലിറ്റിൽ കൈറ്റ്സ് പരിശീലനം ആരംഭിച്ചു

ആദ്യഘട്ട പരിശീലനം


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്.എസ്.ഐ. റ്റി. സി. ശ്രീ അജിത് എ. എൻ., കൈറ്റ് മിസ്ട്രസ് ശ്രീമതി ഗീതാദേവി എം., കൈറ്റ് മാസ്റ്റർ ശ്രീ. ശ്യാംലാൽ വി. എസ്. എന്നിവരാണ് ക്ലാസ്സുകൾ നയിച്ചത്.




അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആചരിച്ചു

ശ്രീ അനിൽ ബാബുസാർ ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നയിക്കുന്നു.


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്വിസ് മത്സരവും പോസ്റ്റർ രചനാ മത്സരവും നടത്തി. ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ ബാബു കെ. ലഹരി വിരുദ്ധദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസ്സ് നയിച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും ഉണ്ടായിരുന്നു.




ദന്ത സംരക്ഷണ ബോധവൽക്കരണ ക്ലാസ്സും സൗജന്യ പരിശോധനാ ക്യാമ്പും

സൗജന്യ പരിശോധന


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ മൂവാറ്റുപുഴ അനൂർ ഡന്റൽ കോളേജ് ആന്റ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ദന്ത സംരക്ഷണ ബോധവൽക്കരണ ക്ലാസ്സും പരിശോധനാ ക്യാമ്പും നടന്നു. അസിസ്റ്റന്റ് പ്രൊഫ. ഡോ. റോണിൻ സെബാസ്റ്റ്യൻ ദന്ത സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു. തുടർന്ന് ഡോ. റോണിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പത്തോളം ഡോക്ടർമാർ ചേർന്ന് സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടേയും ദന്തപരിശോധ നടത്തി.



വായനമാസാഘോഷം ആരംഭിച്ചു

കുട്ടികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ട് വായനമാസാഘോഷം ഉദ്ഘാടനം ചെയ്യുന്നു.


കൂത്താട്ടുകുളം: പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ലൈബ്രറി കൗൺസിലും പി. എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന വായനമാസാഘോഷത്തിന്റെ സ്ക്കൂൾ തല ഉദ്ഘാടനം പ്രിൻസിപ്പാൾ ശ്രീമതി ലേഖാ കേശവൻ നിർവ്വഹിച്ചു. പുതുതായി ആരംഭിക്കുന്ന ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് കുട്ടികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ടാണ് വായനമാസാഘോഷം ഉദ്ഘാടനം ചെയ്തത്. സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ കുമാരി ശ്രീലക്ഷ്മി മോഹൻ വായനാദിന സന്ദേശം നല്കി. അദ്ധ്യാപകരായ ശ്രീ കെ. അനിൽ ബാബു, ശ്രീമതി എം. ഗീതാദേവി എന്നിവർ വായനയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സംസാരിച്ചു. ശ്രീ പ്രകാശ് ജോർജ് കുര്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ കുര്യൻ ജോസഫ് കൃ‍തജ്ഞതയും പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളിൽ കൈയ്യെഴുത്തുമാസിക, വായനക്കുറിപ്പ്, പ്രസംഗം, കഥാരചന, കവിതാരചന, ഉപന്യാസരചന, കൈയ്യെഴുത്ത്, പദ്യംചൊല്ലൽ തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് പുസ്തകങ്ങളും മറ്റു വായനാസാമഗ്രികളും ശേഖരിക്കും.



പഠനോപകരണ വിതരണം

പഠനോപകരണ വിതരണം


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററിസ്ക്കൂളിലെ പഠനോപകരണ വിതരണ ഉദ്ഘാടനം പ്രിൻസിപ്പാൾ ശ്രീമതി ലേഖാ കേശവൻ നിർവ്വഹിച്ചു. അഞ്ചാം ക്ലാസ്സിലെ പുതിയ കൂട്ടുകാർക്ക് സ്ക്കൂൾ ബാഗുകകൾ വിതരണം ചെയ്തു.





ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം

പ്രിൻസിപ്പാൾ ശ്രീമതി ലേഖാകേശവൻ പരിശീല പരിപാടി ഉദ്ഘാടനം ചെയ്യുന്നു.


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഏകദിന പരിശീലനം 2018 ജൂൺ 11 തിങ്കളാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലേഖാകേശവൻ പരിശീല പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. ശ്രീ അജിത് എ. എൻ. ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റ‍ർ ശ്യാംലാൽ വി. എസ്., കൈറ്റ് മിസ്ട്രസ് എം. ഗീതാദേവി എന്നിവർ ക്സാസ്സുകൾ നയിച്ചു.




പരിസ്ഥിതി ദിനാഘോഷം 2018

സ്ക്കൂൾ ജൈവവൈവിദ്ധ്യോദ്യാനത്തിൽ കൃഷി അസിസ്റ്റന്റ് ശ്രീ ഷാജി ജോൺ, പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ എന്നിവർ ഫലവൃക്ഷത്തൈകൾ നട്ടു.

കൂത്താട്ടുകുളം: ലോക പരിസ്ഥിതിദിനം കൂത്താട്ടുകുളം ഹയർ സെക്കന്ററിസ്ക്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പത്തിന് സ്ക്കൂൾ ഹാളിൽ പരിസ്ഥിതിദിന സമ്മേളനം നടന്നു. സമ്മേളനത്തിൽ പി.റ്റി.എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കൂത്താട്ടുകുളം കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ശ്രീ ഷാജി ജോൺ നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീ അനിൽ കെ. എ. ആശംസകൾ അർപ്പിച്ചു. യോഗത്തിൽ സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ ശ്രീ അനിൽ ബാബു കെ. നന്ദിയും പറഞ്ഞു. സമ്മേളനത്തിനുശേഷം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ സജീവ് കുമാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സെമിനാർ നടന്നു. സ്ക്കൂൾ ജൈവവൈവിദ്ധ്യോദ്യാനത്തിൽ കൃഷി അസിസ്റ്റന്റ് ശ്രീ ഷാജി ജോൺ, പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ എന്നിവർ ഫലവൃക്ഷത്തൈകൾ നട്ടു. തുടർന്ന് മുഴുവൻ വിദ്യാർത്ഥികൾക്കും കൃഷിവകുപ്പ് തയ്യാറാക്കിയ പച്ചക്കറി വിത്തുപായ്ക്കറ്റുകൾ നൽകി. വനം വകുപ്പു നൽകിയ വൃക്ഷത്തൈകൾ വൈകുന്നേരം കുട്ടികൾക്ക് വിതരണം ചെയ്തു.



പ്രവേശനോത്സവം 2018

പ്രവേശനോത്സവം 2018

കൂത്താട്ടുകുളം: 2018-19 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാംതീയതി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവ ഗാനത്തോടെ രാവിലെ പത്തുമണിക്ക് ആരംഭിച്ച സമ്മേളനത്തിൽ പി. ടി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. കൂത്താട്ടുകുളം നഗരസഭയുടെ പ്രഥമ ചെയർമാനും കൗൺസിലറുമായ ശ്രീ പ്രിൻസ് പോൾ ജോൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 2018 മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം കുട്ടികളെ അറിയിച്ചു. നവാഗതരെ പേരെഴുതിയ ബാഡ്ജുകൾ നൽകി സ്വീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ലേഖാകേശവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. നവാഗതർക്കും എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകൾക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് പി. റ്റി. വൈസ് പ്രസിഡന്റ് ശ്രീ പി. ആർ. വിജയകുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി എം. ഗീതാദേവി എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികൾക്ക് മധുരം നൽകി ക്ലാസ്സ് അദ്ധ്യാപകരോടൊപ്പം അതാതു ക്ലാസ്സുകളിയേക്ക് അയച്ചു.



ലഹരിവിരുദ്ധക്ലാസ്സ്

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്

കൂത്താട്ടുകുളം: എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ദീപ്തി പ്രോജക്ടിന്റെ ഭാഗമായി സ്ക്കൂൾ ലഹരിവിരുദ്ധക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 18-05-18 ന് 10.30 ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി.ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിറവം എക്സൈസ് ഇൻസ്പെക്ടർ ശ്രീ. കെ . പി. ജോർജ് ക്ലാസ്സ് നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാ കേശവൻ, പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. പി. ആർ വിജയകുമാർ എന്നിവർ‍ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കുര്യൻ ജോസഫ് കൃതജ്ഞത അർപ്പിച്ചു.



മികവുത്സവം 2018

മികവുത്സവം 2018

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന്റെ മികവുത്സവം 2018 ഏപ്രിൽ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് പൂവക്കുളം വനം അംഗനവാടിയിൽ വച്ച് ആഘോഷിച്ചു. സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. കുര്യൻ ജോസഫിന്റെ ആദ്ധ്യക്ഷത്തിൽ ഉദ്ഘാടനയോഗം നടന്നു. അദ്ധ്യാപകൻ ശ്രീ പ്രകാശ് ജോർജ് കുര്യൻ മികവുത്സവത്തിന്റെ ലക്ഷ്യങ്ങൾ വിശദമാക്കി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗവുമായ ശ്രീ. രാജു ജോൺ ചിറ്റേത്ത് നിർവ്വഹിച്ചു. പൂർവ്വവിദ്യാർത്ഥിയും പൂവക്കുളം വനം അംഗനവാടിയിലെ അദ്ധ്യാപികയുമായ ശ്രീമതി ഷിജി ബിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ സ്ക്കൂളിലെ അദ്ധ്യാപകരായ ശ്രീ. അനിൽ ബാബു കെ. സ്വാഗതവും ശ്രീമതി ഗീതാദേവി എം. കൃതജ്ഞതയും പറഞ്ഞു. യോഗാനന്തരം വിദ്യാർത്ഥികളുടെ മികവുറ്റ പ്രകടനങ്ങൾ അരങ്ങേറി. മലയാള കാവ്യലോകത്തെ കരുത്തുറ്റ കവിതകൾ അവതരിപ്പിച്ചത് കുമാരി നവ്യാ മനോജ് ആണ്. തുടർന്ന് മാപ്പിളപ്പാട്ടിന്റെ തേനൂറും ഇശലുകളുമായി മാസ്റ്റർ അഭിഷേക് അജയൻ രംഗപ്രവേശനം നടത്തി. കുമാരിമാർ നവ്യാ മനോജും ആദിത്യ വിശ്വംഭരനും ചേർന്ന് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സ്ക്കൂളിലെ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് കുട്ടികളുടെ വ്യക്തിത്വവികസനത്തിൽ വഹിക്കുന്ന പങ്ക് അവർ വിശദമാക്കി. തുടർന്ന് സ്കൗട്ടുകളും ഗൈഡുകളും ചേർന്ന് ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. പൂർവ്വവിദ്യാർത്ഥികളും രക്ഷകർത്താക്കളുമുൾപ്പെടെ പൂവക്കുളം പ്രദേശത്തെ നൂറ്റമ്പതിൽ പരം ആളുകൾ സദസിനെ ധന്യമാക്കാൻ എത്തിച്ചേർന്നിരുന്നു. ആഘോഷപരിപാടികൾ 2.30 ന് അവസാനിച്ചു. ആഘോഷപരിപാടികളിൽ പങ്കാളികളായവർക്കെല്ലാം ലഘുഭക്ഷണവും കാപ്പിയും നൽകി.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

അഭിരുചി പരീക്ഷ


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും ഇടയിൽ നടത്തി. 36 എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതിയ എല്ലാവരും യോഗ്യത നേടി. ഏറ്റവും കൂടിയ സ്കോറും ഏറ്റവും കുറഞ്ഞ സ്കോറും യഥാക്രമം 84ഉം 34 ഉം ആയിരുന്നു. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.



സ്ക്കൂൾ വാർഷികവും യാത്രയയപ്പും

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ 2017-18 അദ്ധ്യയനവർഷത്തെ സ്ക്കൂൾ വാർഷികാഘോഷങ്ങൾ 2018 ഫെബ്രുവരി 3 ശനിയാഴ്ച സ്ക്കൂൾ ഹാളിൽ നടന്നു. രാവിലെ 9.45ന് ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാ കേശവൻ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി, 11 മണിവരെ വിദ്യാർത്ഥിനീവിദ്യാർത്ഥികളളൊരുക്കിയ കലാവിരുന്ന് അരങ്ങേറി. 11.15 ന് വാർഷിക സമ്മേളനം നടന്നു. പിറവം ​എം. എൽ. എ. ശ്രീ അനൂപ് ജേക്കബ് 2017 മാർച്ചിൽ എസ്.എസ്. എൽ. സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക്ക്യാഷ് അവാർഡ് വിതരണം ചെയ്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിക്ക് യാത്രയയപ്പും നൽകി. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാമാക്കിയ കുട്ടികൾക്കുള്ള വിവിധ എൻ‍ഡോവ്മെന്റുകൾ കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ ശ്രീ. ബിജു ജോൺ വിതരണം ചെയ്തു. കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ ക്ഷേമകാര്യ സമിതി ചെയർമാൻ സി. എൻ. പ്രഭാകുമാർ എച്ച്.എസ്.എസ്. വിഭാഗത്തിൽ അക്കാദമിക മികവുപുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുദാനം നിർവ്വഹിച്ചു. സ്ക്കൂൾ മാസ്റ്റർപ്ലാൻ കൂത്താട്ടുകുളം നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി ഓമന ബേബി പ്രകാശനം ചെയ്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം കുട്ടികളുടെ കലാപരിപാടികൾ തുടർന്നു.



ഹെലികോപ്റ്റർ സവാരി കൂത്താട്ടുകുളത്ത് !

സ്ക്കൂൾ ഗ്രൗണ്ടിൽ നിന്നും ഹെലികോപ്റ്റർ പറന്നുയരുന്നു


കൂത്താട്ടുകുളം: ചിപ്‌സാൻ ഏവിയേഷനും ശ്രീധരീയവും സംയുക്തമായി ജനുവരി 24, 25 തീയതികളിൽ കൂത്താട്ടുകുളത്ത്‌ പൊതുജനങ്ങൾക്കായി ഹെലികോപ്റ്റർ യാത്രയ്ക്ക് അവസരം ഒരുക്കി. വിമാനയാത്രയിൽ നിന്ന് വളരെ വ്യത്യസ്തമായ അനുഭവം പകർന്ന ഈ യാത്ര കുടുംബവുമൊത്തു് ആസ്വദിക്കുന്നതിനും കാണുന്നതിനുമായി ധാരാളം ജനങ്ങൾ എത്തിച്ചേർന്നിരുന്നു. കാഴ്ചകൾ കാണുന്നതിനും ഫോട്ടോകൾ പകർത്തുന്നതിനും നമ്മുടെ നാടിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമുള്ള അപൂർവ അവസരമാണ് ഈ യാത്ര ഒരുക്കിയത്. മുതിർന്നവർക്ക് 3000 രൂപയും പതിനഞ്ചു് വയസ്സ് വരെയുള്ള കുട്ടികൾക്ക് 2500 രൂപയുമാണ് നിരക്ക്. പത്ത്‌ കിലോമീറ്റർ ചുറ്റളവിൽ ഏഴ്-എട്ട് മിനിറ്റ് കൊണ്ട് കാഴ്ചകൾ കാണുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടാണ് ഹെലിപ്പാഡായി ഉപയോഗിച്ചത്.


പുസ്തകവണ്ടിയും വായനോത്സവവും

പുസ്തകവണ്ടിയിലെ പുസ്തകങ്ങൾ പ്രദർശനത്തിന്




കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ കൂത്താട്ടുകുളം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പുസ്തകവണ്ടി എത്തി. മലയാളം, ഹിന്ദി. ഇംഗ്ലീഷ് ഭാഷകളിലായി ഇരുനൂറോളം പുസ്തകങ്ങൾ ഈ വണ്ടിയിലുണ്ട്. കുട്ടികളെ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനായി പുസ്തകപ്രദർശനം സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾ തിരഞ്ഞെടുത്ത പുസ്തകങ്ങൾ അവർക്ക് വായിക്കുന്നതിന് നൽകി. പതിനഞ്ചു ദിവസം ഈ പുസ്തകങ്ങൾ നമ്മുടെ സ്ക്കൂളിലെ കുട്ടികൾക്ക് വായിക്കുന്നതിനായി ലഭ്യമാകും. അതിനുശേഷം പുസ്തകവണ്ടി അടുത്ത സ്ക്കൂളിലേയ്ക്ക് യാത്രയാകും.




അന്താരാഷ്ട്ര യോഗദിനാഘോഷം

യോഗാദിനത്തിലെ യോഗാപരിശീലനം



കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആഘോ‍ഷിച്ചു. സ്ക്കൂൾ യോഗാക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. യോഗദിനാഘോഷം ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ ഉദ്ഘാടനം ചെയ്തു. യോഗപരീശീലിനത്തിന്റെ പ്രാധാന്യം എന്നവിഷയത്തിൽ യോഗാക്ലബ്ബിന്റെ ചുമതലവഹിക്കുന്ന ശ്രീമതി ശൈലജടീച്ചർ ക്ലാസ്സെടുത്തു. തുടർന്ന് യോഗാക്ലബ്ബ് അംഗങ്ങളും പുതുതായി പരിശീലനം ആഗ്രഹിക്കുന്ന കുട്ടികളും ചേർന്ന് യോഗാപരിശീലനം നടത്തി.



പ്രവേശനോത്സവം

സ്ക്കൂൾ പ്രവേശനോത്സവം 2017 ജൂൺ 1


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ 2017-18 അദ്ധ്യയനവർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം 2017 ജൂൺ 1 വ്യാഴാഴ്ച സ്ക്കൂൾ ഹാളിൽ സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവഗാനത്തോടെ രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.പി.ബി.സാജു ആദ്ധ്യക്ഷം വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സി.എൻ.പ്രഭകുമാർ 2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളെ അറിയിച്ചു. നവാഗതരെ ബാഡ്ജുകൾ നൽകി സ്വീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി. ലേഖാ കേശവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. യോഗാനന്തരം മധുരം വിതരണം ചെയ്തു.




ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പും കുടുംബസംഗമവും

യാത്രയയപ്പുസമ്മേളനം മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു


കൂത്താട്ടുകുളം: ഇരുപത്താറു വർഷത്തെ സ്തുത്യർഹമായ അദ്ധ്യാപനവൃത്തിക്കുശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പ് നൽകി. 2017 മെയ് 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൂത്താട്ടുകുളം കുഴലനാട്ട് സോണിയ റിട്രീറ്റ് ഹാളിൽ നടന്ന സമ്മേളനം മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ പൂർവ്വാദ്ധ്യാപകരും അദ്ധ്യാപകേതരജീവനക്കാരും കുടുംബാംഗങ്ങളും തുടർന്നു നടന്ന കുടുംബസംഗമത്തിലും സ്നേഹവിരുന്നിലും പങ്കെടുത്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാ കേശവൻ സ്നേഹോപഹാരം സമർപ്പിച്ചു.





സ്ക്കൂൾ വാർഷികവും യാത്രയയപ്പും

സ്ക്കൂൾ വാർഷികസമ്മേളനം 2016-17 ഉദ്ഘാടനം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ 2016-17 അദ്ധ്യയനവർഷത്തെ സ്ക്കൂൾ വാർഷികാഘോഷങ്ങൾ 2017 ഫെബ്രുവരി 2 വെളിയാഴ്ച സ്ക്കൂൾ ഹാളിൽ നടന്നു. രാവിലെ 9 മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാ കേശവൻ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി, ഉച്ചയ്ക്ക് 1 മണിവരെ വിദ്യാർത്ഥിനീവിദ്യാർത്ഥികളളൊരുക്കിയ കലാവിരുന്ന് അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം വാർഷിക സമ്മേളനം നടന്നു. കൂത്താട്ടുകുളം നഗരസഭാചെയർമാൻ ശ്രീ പ്രിൻസ് പോൾ, നഗരസഭാ വിദ്യാഭ്യാസ ക്ഷേമകാര്യ സമിതി ചെയര്‌മാൻ സി. എൻ. പ്രഭാകുമാർ വിവിധ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. 2016 മാർച്ചിൽ എസ്.എസ്. എൽ. സി, പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ അമൃത എം. സജീവ്, ആഷ്‌ലി എസ്. പാതിരിക്കൽ, പ്രവീണ ടി. സണ്ണി, ശ്രീലക്ഷ്മി എസ്., നീരജ രാജൻ, ദേവിക അശോക്, ഹരിഗോവിന്ദ് എസ്. എന്നിവർക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പും നൽകി. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാമാക്കിയ കുട്ടികൾക്കുള്ള വിവിധ എൻ‍ഡോവ്മെന്റുകളും വിതരണം ചെയ്തു.


പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ

പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ 2017

കൂത്താട്ടുകുളം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ സ്ക്കൂൾതല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. രാവിലെ 10 മണിക്ക് രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംക്ഷികളും ചേർന്ന് വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടമായി നീക്കംചെയ്തു. 11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും വിദ്യാലയ അഭ്യുദയകാംക്ഷികളും സ്ഥലത്തെ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ചേർന്ന് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്തു. നഗരസഭാംഗം വത്സാ കുര്യാക്കോസ് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.


റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം 2017

കൂത്താട്ടുകുളം: ഭാരതത്തിന്റെ 67ആം റിപ്പബ്ലിക് ദിനം കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 ന് ഹെഡ്‌മിസ്ട്രസ് ലേഖാ കേശവൻ പതാക ഉയർത്തി. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്കൗട്ട് & ഗൈഡ്, ജൂനിയർ റെഡ്ക്രോസ്, എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്തിൽ ദേശഭക്തി ഗാനാലാപനം, സ്ക്കൂൾ പരിസരശൂചീകരണം എന്നിവ നടന്നു. മധുര വിതരണത്തോടെ ആഘോഷപരിപാടികൾ സമാപിച്ചു.


ദേശീയ സമ്മതിദായകദിനം ആഘോഷിച്ചു

ബി.എൽ.ഓ.മാരും സമ്മതിദായകരും

കൂത്താട്ടുകുളം:പതിനെട്ട് വയസ് തികഞ്ഞവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പ്രോത്സാഹിപ്പിക്കുക, ജനാധിപത്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ ജനുവരി 25 ദേശീയ സമ്മതിദായകദിനമായി ആഘോഷിച്ചു. രാവിലെ സ്ക്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ സമ്മതിദായകദിന പ്രതി‍ജ്ഞയെടുത്തു. പിറവം നിയോജകമണ്ഡലത്തിലെ മൂന്നു സമ്മതിദായകബൂത്തുകൾ പ്രവർത്തിക്കുന്ന ഈ സ്ക്കൂളിൽ നിരവധി സമ്മതിദായകർ പുതിയ വോട്ടർ കാർഡ് സ്വീകരിക്കുന്നതിനായി എത്തിച്ചേർന്നിരുന്നു. ബി.എൽ.ഓ.മാരായ ബിനു പി. എം., രാജേഷ് പ്രതാപ് എന്നിവരുടെ നേതൃത്വത്തിൽ വോട്ടർ കാർഡ് വിതരണം നടന്നു.


ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷൻ അവാർഡുകൾ വിതരണംചെയ്തു

പിറവം എം.എൽ.എ. അനൂപ് ജേക്കബ് അവാർഡുകൾ വിതരണംചെയ്യുന്നു.

മൂവാറ്റുപുഴ: ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷൻ അവാർഡുകൾ എസ്.എസ്.എൽ.സി., ഹയർസെക്കന്ററി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ പ്രതിഭകൾക്ക് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് പിറവം എം.എൽ.എ. അനൂപ് ജേക്കബ് വിതരണംചെയ്തു. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ മക്കൾക്കാണ് ഈ അവാർഡുകൾ നൽകുന്നത്. കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിലെ ഹരിഗോവിന്ദ് എസ്., ആഷ്‌ലി എസ്. പാതിരിക്കൽ എന്നിവർ ഈ അവാർഡിന് അർഹരായി. ചടങ്ങിൽ എറണാകുളം ഡയറ്റ് പ്രിസിപ്പാൾ ബി. നന്ദകുമാർ, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആർ ഗീത തുടങ്ങിയവർ പങ്കെടുത്തു.


പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം

മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാമും പിറവം എം.എൽ.എ. അനൂപ് ജേക്കബും സംയുക്തമായി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആസുത്രണംചെയ്ത് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം 2017 ജനുവരി 23 ന് മൂവാറ്റുപുഴ എസ്.എൻ.ഡി.പി. സ്ക്കൂളിൽ നടന്നു. മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാമും പിറവം എം.എൽ.എ. അനൂപ് ജേക്കബും സംയുക്തമായാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രശസ്ത പരിസ്ഥിതി പ്രവർകൻ പ്രൊഫ. സീതാരാമൻ ഹരിതവിദ്യാലയ സന്ദേശം നൽകി. ജില്ലയിലെ വിവിധസ്ക്കൂളുകളിലെ പ്രധമാദ്ധ്യാപകർ, പി.ടി.എ. പ്രസിഡന്റുമാർ വിദ്യാർത്ഥിപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


പ്രഭാതസായാഹ്നക്ലാസ്സുകൾ ആരംഭിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ പ്രഭാതസായാഹ്നക്ലാസ്സുകൾ ജനുവരി 10 ന് ആരംഭിച്ചു. 2017 മാർച്ചിൽ നടക്കുന്ന എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പിടിഎയുടെ ആഭിമുഖ്യത്തിൽ പ്രഭാതസായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരോടൊപ്പം രക്ഷകർത്താക്കളും ഈ പദ്ധതിയുടെ ഭാഗമായി രാവിലെയും വൈകുന്നേരവും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നുണ്ട്. രവിലെ എട്ടുമണി മുതലും വൈകുന്നേരം ആറുമണിവരെയുമാണ് ക്ലാസ്സുകൾ നടക്കുന്നത്.


സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും

സൗജന്യ നേത്രചികിത്സാ ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്യുന്നു.

കാരമല: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂൾ എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളിൽ 2016 ഡിസംബർ 30 ന് സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും നടന്നു. ശ്രീധരീയം ആയുർവ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്തു. പാലക്കുഴ കൂത്താട്ടുകുളം മേഖലയിലെ നിരവധി ഗ്രാമവാസികൾ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി.


എൻ. എസ്. എസ്. സപ്തദിന സഹവാസക്യാമ്പ്

ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്യുന്നു

കാരമല: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂൾ എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ സപ്തദിന സഹവാസക്യാമ്പ് കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളിൽ 2016 ഡിസംബർ 26 മുതൽ 2017 ജനുവരി 1വരെ നടന്നു. ശുചിത്വഭാരതം സുന്ദരഭാരതം മാലിന്യ നിർമ്മാർജന പരിപീടിയാണ് പൊതു വിഷയമായി തെരഞ്ഞെടുത്തിരുന്നത്. സേവനത്തിലൂടെ ഗ്രാമവികസനത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സ്ക്കൂൾ പരിസരം ശുചീകരിക്കുകയും ശ്രീധരീയം ആയുർവ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ ഔഷധോദ്യാനം നിർമ്മിക്കുകയും ചെയ്തു. വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ നേത്രചികിത്സാക്യാമ്പും മരുന്നു വിതരണവും നടക്കും.


വിദ്യാർത്ഥികൾക്ക് ആവേശമായി 'നവപ്രഭ'

നവപ്രഭ 2016 പദ്ധതിയുടെ ഉദ്ഘാടനം
റിപ്പോർട്ടർ

കൂത്താട്ടുകുളം: സെക്കന്ററി തലത്തിൽ ഒമ്പതാംക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകപരിശീലനം നടത്തി പഠനനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളം ആവിഷ്കരിച്ച 'നവപ്രഭ' പദ്ധതി കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ 08-12-2016 വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ സ്വാഗതം ആശംസിച്ച യോഗം പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി. ബി. സാജു ഉദ്ഘാടനംചെയ്തു. ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ ബാബു ആദ്യക്ലാസ്സിന് തുടക്കം കുറിച്ചു. മാസ്റ്റർ അജിത് എൻ. കെ. യോഗത്തിന് കൃതജ്ഞതപറഞ്ഞു.

ഒൻപതാം ക്ലാസ്സിലെ പതിനാറ് വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ ഭാഗമായി ഗണിതശാസ്ത്രം, ശാസ്ത്രം, മലയാളം എന്നീ വിഷയങ്ങളിൽ പ്രത്യേക പരിശീലനം ലഭിക്കുക എന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.


രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ്സ്

രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ്സ്


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ സമഗ്ര വിദ്യാർത്ഥി വിവരശേഖരണം സംബന്ധിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ്സ് 30-09-2016 വെള്ളിയാഴ്ച ഉച്ച്കഴിഞ്ഞ് 2 മണിക്ക് സ്ക്കൂൾ ഹാളിൽ നടന്നു. സ്ക്കൂൾ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ ക്ലാസ്സ് ഉദ്ഘാടനംചെയ്തു. സീനിയർ അസിസ്റ്റന്റ് ടി. പി. ഗിരിജക്കുട്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് അദ്ധ്യാപകൻ അനിൽ ബാവബു കെ. സമഗ്ര വിദ്യാർത്ഥി വിവരശേഖരണം പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ വിശദമാക്കിക്കൊണ്ട് ക്ലാസ്സ് നയിച്ചു.



അദ്ധ്യാപക ദിനാഘോഷം 2016

അദ്ധ്യാപക ദിനാഘോഷം 2016


കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകദിനാഘോഷം കൂത്താട്ടുകുളം മുൻസിപ്പൽ ചെയർമാൻ ശ്രീ. പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനാധ്യാപകൻ ശ്രീ.എൻ.പി.ചുമ്മാറിനെ ചടങ്ങിൽ ആദരിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.പി.ബി.സാജു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റിചെയർമാൻ ശ്രീ.സി.എൻ. പ്രഭകുമാർ, മുൻസിപ്പൽ കൗൺസിലർമാരായ ശ്രീമതി. ബിന്ദു മനോജ്, ശ്രീമതി നളിനി ബാലകൃഷ്ണൻ എന്നിവരും ശ്രീ. എൻ.പി. ചുമ്മാർ, പ്രൊഫ.എം.ഡി.ദിവാകരൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ലേഖാ കേശവൻ ശ്രീ.കുര്യൻ ജോസഫ്, ശ്രീമതി. സ്നേഹ ബാലൻ എന്നിവരും പ്രസംഗിച്ചു.



എഴുപതാം സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം 2016


കൂത്താട്ടുകുളം: ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ സമുിതമായി ആഘോഷിച്ചു. രാവിലെ ഒമ്പതു മണിക്ക് സ്ക്കൂൾ മുറ്റത്ത് ഹെഡ്മിസ്ട്രസ് ലേഖാ കേശവൻ ദേശീയപതാക ഉയർത്തി. ഭാരത് സ്കൗട്ട് & ഗൈഡ്, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ അംഗങ്ങളായ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു, ദേശീയഗാനാലാപനവും ദേശഭക്തിഗാനാലാപനവും നടത്തി. പി. റ്റ്. എ. പ്രസിഡന്റ് പി. ബി. സാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. യോഗാനന്തരം മധുരപലഹാര വിതരണം നടന്നു. തുടർന്ന് കൂത്താട്ടുകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ ഈ സ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. ടൗണിലുള്ള ഗാന്ധിസ്ക്വയറിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ദേശഭക്തിഗാനമത്സരത്തിലും വിദ്യാർത്ഥികൾ പങ്കെടുത്തു.



സ്ക്കൂൾ വാഷികം 2016

സ്ക്കൂൾ വാഷികം 2016




കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിലെ 2015-16 അദ്ധ്യയനവർഷത്തെ സ്ക്കൂൾ വാർഷികാഘോഷം, അദ്ധ്യാപക രക്ഷാകർത്തൃസമ്മേളനം, എസ്. എസ്. എൽ. സി. അവാർഡുവിതരണം, എൻഡോവ്മെന്റ് വിതരണം മുനിസിപ്പൽ കൗൺസിലർമാർക്ക് സ്വീകരണം ഇവ സംയുക്തമായി 2016 ജനുവരി 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്ക്കൂൾ ഹാളിൽ നടന്നു. ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് രജിസ്ട്രേഷൻ വകുപ്പുമന്ത്രി അഡ്വ. അനൂപ് ജേക്കബ് സ്ക്കൂൾ വാർഷികാഘോഷം ഉദ്ഘാടനവും എസ്. എസ്. എൽ. സി. അവാർഡുവിതരണവും നിർവ്വഹിച്ചു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ പ്രിൻസ് പോൾ ജോൺ എൻഡോവ്മെന്റ് വിതരണം നടത്തി. നഗരസഭയിലെ എല്ലാ കൗൺസിലർമാർക്കും സ്വീകരണം നൽകി.

ഡിജിറ്റൽ പത്രങ്ങൾ

വിദ്യാലയ വർത്തമാനം ജൂൺ ലക്കം
വിദ്യാലയ വർത്തമാനം ജൂലൈ ലക്കം


പോസ്റ്ററുകൾ

പുകയിലവിരുദ്ധദിനം
ചർച്ചാക്ലാസ്സ്
സ്വാതന്ത്ര്യദിനാശംസകൾ
ജൈവവൈവിദ്ധ്യോദ്യാന പരിപാലനം