എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/വാർദ്ധക്യത്തിന്റെ സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkgnor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വാർദ്ധക്യത്തിന്റെ സ്വപ്നങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വാർദ്ധക്യത്തിന്റെ സ്വപ്നങ്ങൾ

കാലങ്ങൾ എത്ര എടുത്താലും ഭൂമിയുടെ പ്രപഞ്ച സത്യങ്ങളെ പ്രായത്തിന്റെ നൂൽ കണികകളിൽ ബന്ധിക്കുന്നു. കൊതി തീരും മുൻപ് തന്നെ സ്വന്തം മക്കളെയും വിട്ടു പോന്ന വാർദ്ധക്യത്തെ ജീവനോടെ ഇരിക്കുമ്പോൾ തന്നെ മരിച്ചെന്നു തോന്നുന്ന ഒരു അവസ്ഥയാണ് വാർദ്ധക്ക്യം . ഓരോ കുഞ്ഞിനേയും സ്വന്തം പാലൂട്ടി വളർത്തി ലോകം കാണുന്ന വിധത്തിൽ ആക്കുമ്പോൾ ഓരോ കുഞ്ഞും തന്റെ മാതാപിതാക്കൾക്ക് നൽകുന്ന സമ്മാനമാണ് വൃദ്ധസദനങ്ങൾ. സ്വപ്നങ്ങളും മോഹങ്ങളും എല്ലാം നാലു ചുവരുകളിൽ ഒതുങ്ങുന്നു ഏകാന്തമായ ജീവിതത്തിൽ മോഹങ്ങൾ ഒന്നും ഇല്ല. ഓരോ രാത്രികളും തിരുച്ചു വരാൻ കഴിയാത്ത വിധം കരയുന്നു .സ്നേഹം ഒരു നദി പോലെ ആണ്. വാത്സല്യങ്ങളും സൗഹൃദങ്ങളും എല്ലാം ഉപേക്ഷിച്ചു സ്വന്തം മക്കൾ തന്നെ ഏകാന്തതയിലേക്കു തള്ളി വിടുന്നു. നാളെ നമ്മളും വാർദ്ധക്ക്യം ആകുമ്പോൾ നമ്മളെയും നമ്മുടെ കുഞ്ഞുങ്ങൾ ഉപേക്ഷിക്കും. നല്ല നല്ല നന്മകൾ ചെയ്തു ലോകത്തിനു നല്ലൊരു മാതൃക ആകുക.

Karthik Sanoj
5 എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ