എം.യു.പി.എസ് വാക/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാക

തൃശൂർ ജില്ലയില് ചാവക്കാട് താലൂക്കിൽ പെട്ട എളവള്ളി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഭൂപ്രദേശമാണ് വാക .വാകക്ക് അതിരുകളായി ആലക്കാപുത്തൂരും വെറുംതലയും , ചേലൂരും ഉണ്ട് .ഇഞ്ചക്കുന്നിന്റെ ഓരങ്ങളിൽ വാക മരങ്ങൾ ധാരാളം ഉള്ളതുകൊണ്ടാണ് ഈ നാടിന് വാക എന്ന് പേര് വന്നത് .കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ച പുതച്ച വയലുകൾ വാകയെ  മനോഹരിയാക്കുന്നു .  

ഭൂമിശാസ്‌ത്രം

ചുറ്റും വയലുകളാൽ സമൃദ്ധ മാണ് വാക എന്ന കൊച്ചു ഗ്രാമം .വയലുകൾക്കു അരഞ്ഞാണമെന്ന പോലെ ഒഴുകുന്ന വാക പുഴയും ഈ നാടിന്റെ പ്രത്യേകതയാണ്

പ്രധാന  പൊതുസ്ഥാപനങ്ങൾ

പോസ്റ്റോഫീസ്

സഹകരണ ബാങ്ക്

വിദ്യാഭാസ സ്ഥാപനങ്ങൾ

മാലതി യു പി സ്കൂൾ വാക

സാമൂഹ്യപരിഷ്കർത്താവും അദ്ധ്യാപകനും ആയിരുന്ന ശ്രീ അയ്യപ്പൻ മാസ്റ്റർ തുടങ്ങി വച്ച വിദ്യാലയമാണ്  മാലതി യു പി സ്കൂൾ .