എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- "anisha.p.j" (സംവാദം | സംഭാവനകൾ) (എന്റെ നാട്.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ നാട്

ചാലിയാറിന്റെ ശാന്തസുന്ദരമായ തീരത്ത് തല ഉയർത്തി പിടിച്ചു നിൽക്കുന്ന നാടാണ് വെളുമ്പിയം പാടം. മുളങ്കാടുകളാലും തേക്കിൻ കൂട്ടങ്ങളാലും നെൽവയലുകളാലും നിറഞ്ഞുനിന്ന ഈ പ്രദേശത്ത് ഏറ്റവും പാവപ്പെട്ട നിഷ്കളങ്കരായ കൃഷിക്കാർ ആയിരുന്നു താമസിച്ചിരുന്നത്. യാത്ര ചെയ്യാൻ നല്ല വഴികളോ ബസ് സൗകര്യങ്ങളൊ നല്ല ആശുപത്രികളൊ ഒന്നും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ നാടിന്.  എന്നാൽ ഇന്ന് വളരെയേറെ വികസനങ്ങൾ ആണ് നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. വലിയ റോഡുകളും യാത്രാ സൗകര്യങ്ങളും ആശുപത്രികളും നല്ല വിദ്യാലയങ്ങളും ഒക്കെ ഇന്ന് ഇവിടെ ഉണ്ട്. ഒരുവശം പുഴയും മറുവശം കാടും ചുറ്റും മലകളാലും ശാന്തസുന്ദരമായ ഒരു നാടാണ് എന്റെ നാട്.