എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/പ്രതീക്ഷ തെറ്റിച്ച് കോറോണയുടെ വരവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷ തെറ്റിച്ച് കോറോണയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ തെറ്റിച്ച് കോറോണയുടെ വരവ്

നല്ല തണുപ്പുള്ള ദിവസം. രാവിലെ എഴുന്നേറ്റ് ചായ കൂടിക്കുകയായിരുന്നു ചിപ്പി. അവൾ ആ ദിവസം കാത്തിരിക്കുകയായിരുന്നു. അച്ഛൻ വിദേശത്ത് ണി നിന്ന് വരുമെന്ന് പറഞ്ഞിരുന്നു. അപ്പോൾ പെട്ടെന്ന് ഫോൺ വന്നു . അവൾ ഓടിച്ചെന്ന് ഫോൺ എടുത്തു. അവളുടെ അച്ഛൻ ചൈനയിലാണ് ജോലി ചെയ്യുന്നത്. അവിടുത്തെ ഏതോ ഒരു ഓഫീസിൽ മാനേജർ ആയിട്ട് . അച്ഛൻ്റെ ഫോൺ ആയിരുന്നു അത്. അച്ഛൻ പറഞ്ഞു ചൈനയിൽ കൊറോണ എന്ന രോഗം പിടിപെട്ടിരിക്കുന്നു. ചിപ്പി ചോദിച്ചു 'കൊറോണ എന്നാൽ എന്താണ്?' അപ്പോൾ അച്ഛൻ പറഞ്ഞു. ഇത് കോവിഡ് 19 എന്ന ഒരു മഹാമാരിയാണ് എന്ന്. വീട്ടിൽ വരാൻ പോലും പറ്റില്ല എന്നു അച്ഛൻ പറഞ്ഞു. വണ്ടികളും, വിമാനങ്ങളും ഒന്നുമില്ല മോളെ എന്ന് അച്ഛൻ പറഞ്ഞപ്പോൾ ചിപ്പിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എങ്കിലും അച്ഛൻ ചിപ്പിയെ സമാധാനിപ്പിച്ച് കൊണ്ട് പനിയെ നേരിടാനുള്ള നിർദ്ദേശങ്ങൾ നല്കി. ചിപ്പി ടിവി വച്ചപ്പോഴും അതിലും കൊറോണ തന്നെ ചർച്ചാ വിഷയം. അതിൽ നിന്ന് ചിപ്പിക്ക് മനസിലായി ഇത് എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാവ്യാധി ആണ് എന്ന്. ഒരു മാസം കഴിഞ്ഞപ്പോൾ വീടിലേയ്ക്ക് അച്ഛൻ്റെ കൂട്ടുകാരൻ്റെ ഫോൺ എത്തി. ലോക്ഡൌൺ നിർദ്ദേശങ്ങൾ തെറ്റിച്ച് അച്ഛൻ പുറത്തുപോയെന്നും, അവിടെ വച്ച് കണ്ട സുഹൃത്തിൽ നിന്നും അച്ഛന് അസുഖം പിടിപെട്ടു എന്നും ജോൺ അങ്കിൾ പറഞ്ഞു. നിരീക്ഷണത്തിലായി അഞ്ചാം ദിവസം തന്നെ അച്ഛൻ മരിച്ചു എന്നും അങ്കിൾ അറിയിച്ചു. ദുഖ വാർത്ത ആ കുടുംബത്തെ മുഴുവൻ കണ്ണീരിലാക്കി .

അനീറ്റാ ജോയി
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ