എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/പുഴയുടെ വിരഹം

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുഴയുടെ വിരഹം | color=5 }} <center> <poem> ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴയുടെ വിരഹം

തേങ്ങുന്നു ഞങ്ങളിന്നു ആരുമറിയാതെ
കരയുവാൻ കണ്ണീര് പോലുമില്ല
എന്നുടെ വിരഹത്തെ ഓർക്കുന്നു എന്നും
എന്നിലെ പാപമെന്നറിയാതെ നിൽക്കുന്നു
ആദിത്യദേവൻ്റെ താപമോ വയ്യാതെ
ശേഷിക്കുമാ ജലം നീരാവിയായിടുന്നു
ഉറ്റ ചങ്ങാതിയായ് കൂടെയുള്ളോരാ
വൃക്ഷങ്ങളിന്നോ നിലം പതിച്ചിടുന്നു
എന്നുടെ അന്ത്യവും ഞാനിന്ന് കാണുന്നു
പരലോക വീഥിയിൽ ഇനിയെൻ്റെ യാത്ര
ഇന്ദ്രനോ കാണിയാതെ ഇനി എന്ത് ?
നാമം ജപിക്കുന്ന പോലെയായി യാചന
ക്രൂരമാം പാപങ്ങൾ ചെയ്തീടും കൂട്ടരേ
ഓർക്ക നീ ഞങ്ങളുടെ വിരഹങ്ങളിന്നു
വെട്ടുന്നോരാ കരം വെട്ടികളയുക
   വെട്ടാതെ നടുകയിനി ഒരു മരമെങ്കിലും
തേങ്ങുമീ ഞങ്ങളുടെ വേദനയറിഞ്ഞുകൊണ്ടാ-
ശ്വസിപ്പിക്കുവാൻ ഓടിയെത്താമോ ?

അശ്വിൻ കുമാർ
10 എ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത