എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ജലം അമൂല്യമാണ്.....

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജലം അമൂല്യമാണ് | color=1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജലം അമൂല്യമാണ്

നാം അനുഭവിക്കുന്ന ശുദ്ധജലക്ഷാമം ആഗോളതാപനവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന വസ്തുത അടുത്തകാലത്താണ് നമുക്കു ബോധ്യപ്പെട്ടത്. ഇന്ത്യയിലെ വരൾച്ചയും ശുദ്ധജലക്ഷാമവും ഇന്ത്യയുടെതന്നെ സൃഷ്ടിയാണെന്നു പറയുന്നതിനു പകരം വ്യവസായിക കാര്യങ്ങൾ സൃഷ്ടിക്കുന്ന വായുമലിനീകരണത്തിൻ്റെ ഇരകളാണെന്നു പറയേണ്ടിവരും. ഭൂമിയിൽ കാണുന്ന 97 ശതമാനം ജലവും ഉപ്പുകലർന്ന് ഉപയോഗ്യശൂന്യമായി കടലിലകപ്പെട്ടിരിക്കുമ്പോൾ വെറും മൂന്നുശതമാനം മാത്രമാണ് ശുദ്ധജലമായി നമുക്ക് നിത്യോപയോഗാവശ്യത്തിനായി കിട്ടുന്നത്. അതുകൊണ്ടാണ് ജലം അമുല്യമാണെന്നു പറയുന്നത്. നാമുപയോഗിക്കുന്ന ജലത്തിൻ്റെ മൂല്യം തിട്ടപ്പെടുത്തുവാൻ പറ്റാതായത് ജലത്തിൻ്റെ പ്രകൃതിദത്തമായ ജീവകണമുള്ളതുകൊണ്ടാണ്. അവ ഭൂമിയിൽത്തന്നെ പുനർനിക്ഷേപിക്കപ്പെടുകയും, ഭൂമിയിൽ എത്ര ആളുകൾ ജീവിച്ചാലും ശരി ആ ആളുകൾകെല്ലാം തന്നെ ജലം.

അലീന ആൻ്റണി
8 സി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം