എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 28 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ)
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
വിലാസം
പൂങ്കാവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-09-2010Mihs



ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ . പൂങ്കാവ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സര്‍വ്വഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍ 15 -ം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ചരിത്രം

1 വിത്തമെന്തിന് മര്‍ത്ത്യര്‍ക്ക് വിദ്യ കൈവശമുണ്ടെങ്കില്‍ സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്.ഇത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍.സര്‍വ്വ ഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍ 15 -ാം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നോക്കമേഖലയിലെ കുട്ടികള്ക്ക് ‍ നേടാനായി. 1985മുതല്‍ കഴിഞ്ഞ സ്കൂള്‍ പ്രവര്‍ത്തന വര്‍ഷം വരെ ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ,ഐ.റ്റി മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് സംസ്ഥാന തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂള്‍ വര്‍ഷത്തില്‍ പുതിയൊരു കിരീടം കൂടി അ ണിയാന്‍ ഈ സരസ്വതീ ക്ഷേ ത്രത്തിന് ഇടവന്നു.സംസ്ഥാന തല പി റ്റി എ അവാര്‍ഡ്. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സര്‍വോ ത് മുഖമായ വികസനത്തില്‍ നിന്ന് ഈ പുണ്യ ക്ഷേത്രംനേ ടിയ വിജയങ്ങളുടെ ഫലം എ ത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവര്‍ക്കും ബോദ്ധ്യ മാകും.സി. എല്‍സ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2009-ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു. ‍ ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എല്‍സയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മ്മിച്ചു.

നിറവിന്റെ നാള്‍വഴി

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സ്മാര്‍ട്ടു ര്ൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 12 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സി. ഗ്രെയ്സി ജോര്‍ജ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ലിസി ഇഗ്നേഷ്യസ് ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.എല്‍സ വാരപ്പടവില്‍ (1983-1999) സി.ബെനീററ സി.മേഴ്സി ജോസഫ്

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

മിയോസ , മേരി ഇമ്മാകുലേറ്റ് ഓള്‍ഡ് സ്റ്റുഡന്‍റ്റ്സ് അസോസിയേഷന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജയന്‍ തോമസ് - ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് (2001-2005), മിയോസ ഭാരവാഹി എന്‍. ടി. സെബാസ്ററ്യന്‍ - ആര്യാട് ഗ്രാമ പഞ്ചായത്ത് അംഗം (2005-2010), മിയോസ ഭാരവാഹി ജോയ് പി. എസ് - മിയോസ ഭാരവാഹി ശ്യാംലാല്‍ . റ്റി.പുഷ്പന്‍ - നെറ്റ് വര്‍ക്കിങ്ങ് ആന്റ് ഹാര്‍ഡ് വെയര്‍ വിദഗ്ദന്‍ , മിയോസ ഭാരവാഹി

വഴികാട്ടി

<googlemap version="0.9" lat="9.528533" lon="76.321244" zoom="18" width="350" height="350" selector="no" controls="none"> http://www.mihs.in 9.529036, 76.320814, Mary Immaculate High School, Poomkavu, Alappuzha </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്&oldid=100561" എന്ന താളിൽനിന്ന് ശേഖരിച്ചത്