എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/സ്‍കൂൾകലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
18:24, 23 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26085 (സംവാദം | സംഭാവനകൾ) ('== '''കലോൽസവം''' == പകരം=കലോത്സവം 2022-23|ലഘുചിത്രം|കലോത്സവം 2022-23 കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുവാനും അത്തരം കഴിവുകളുള്ള കുട്ടികളെ കണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കലോൽസവം

കലോത്സവം 2022-23
കലോത്സവം 2022-23

കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുവാനും അത്തരം കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കലോത്സവങ്ങൾ സ്കൂൾ,ഉപജില്ലാ,റവന്യൂ ജില്ലാ,സംസ്ഥാന തലങ്ങളിലായി ഓരോ വർഷവും സംഘടിപ്പിക്കാറുണ്ട്.സ്കൂൾ തല കലോത്സവം വളരെ ഭംഗിയായും വീറും വാശിയോടെയും മാത്സര്യ ബുദ്ധിയോടെയും അധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ വർഷവും നമ്മൾ നടത്തി വരുന്നു.

വിജയികൾക്ക് സമ്മാനങ്ങളും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടികളെ പ്രത്യേക പരിശീലനം നൽകി ഉയർന്ന തലങ്ങളിലേക്ക് പ്രാപ്തരാക്കുന്നു.

അറബി സാഹിത്യോത്സവം

അറബി കലോത്സവങ്ങൾ പ്രത്യേകമായും നടത്തുകയും ഉപ ജില്ലാ-ജില്ലാ-സംസ്ഥാന തലങ്ങളിലേക്ക് കുട്ടികളെ അയക്കുകയും ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.ഉപജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനങ്ങളും റണ്ണറപ്പും നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്.