ഉളിയിൽ സെൻട്രൽ എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14844 (സംവാദം | സംഭാവനകൾ)
ഉളിയിൽ സെൻട്രൽ എൽ.പി.എസ്
വിലാസം
വട്ടക്കയം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-201714844




ചരിത്രം

ആമുഖം 
  1940 ൽ ഉളിയിൽ പാലത്തിനടുത്ത് “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ”  എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 3 അധ്യാപകരും 20 ൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിഭാഗവും വട്ടക്കയം പ്രദേശത്ത് നിന്നുള്ളവരായിരുന്നു. ഈ സ്കൂളിന് തൊട്ട് തന്നെ ഒരു മുസ്ലീം സ്കൂൾ ഉണ്ടായിരുന്നു. യാത്രാക്ലേശം നിമിത്തം “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” വട്ടക്കയം എന്ന സ്ഥലത്ത് ഉന്നതാധികാരികളുടെ നിർദ്ദേശ പ്രകാരം “ഉളിയിൽ സെൻ‌ട്രൽ എൽ.പി.സ്കൂൾ” എന്നപേരിൽ സ്ഥാപിതമായി.

1950 ൽ ആലക്കാട്ടില്ലം ശ്രീ കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും നാരയണൻ നായർ സ്ഥലം വാങ്ങിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകനായ ശ്രീ. നീലകണഠൻ നായർ 2007 വരെ ഈ സ്കൂളിന്റെ മാനേജർ സ്ഥാനം വഹിക്കുകയും പിന്നീട് പിതൃസ്വത്ത് എന്നരീതിയിൽ അദ്ദേഹത്തിന്റെ മകളായ ശ്രീമതി ടി.എം. റണിതയ്ക്ക് കൈമാറുകയും ചെയ്തു.

   ഇരിട്ടി മുൻസിപ്പാലിറ്റിയിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂരൻമുക്ക്, എളമ്പ, പെരുന്തറച്ചാൽ, ആക്കാംപറമ്പ്, കട്ടയംകണ്ടം,കരക്കാട്, കുറുവേരി, ഒളയം, മീന്തേരി,എക്കോന, മുത്തപ്പങ്കരി, കുണ്ടറഞ്ഞി, ചോല, കാരാമ്പേരി, കല്ലേരിക്കൽ, പന്തലങ്ങാടി തുടങ്ങിയ പ്രദേശങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയ. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരായിരുന്നു. എന്നിരുന്നാലും ഈ വിദ്യാലയത്തിൽ നിന്ന് ഉന്നത നിലാവാരത്തിൽ പഠനം പൂർത്തിയാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിച്ചു വരുന്നവരുണ്ട്.

പിന്നിട്ട കാലത്തിലേക്ക് ഒരെത്തിനോട്ടം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഉളിയിൽ_സെൻട്രൽ_എൽ.പി.എസ്&oldid=337723" എന്ന താളിൽനിന്ന് ശേഖരിച്ചത്