ഉപയോക്താവ്:Schsspayyampally

Schoolwiki സംരംഭത്തിൽ നിന്ന്
Schsspayyampally
വിലാസം
പയ്യംപള്ളി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
അവസാനം തിരുത്തിയത്
31-12-2009Schsspayyampally



വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ്കാതറിന്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍. പയ്യംപള്ളി ഇടവകയുടെ കീഴില്‍ 1942 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക് രൂപംനല്‍കി. ശ്രീ.കുടക്കച്ചിറ ദേവസ്യാ ദാനമായി നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരുചെരിയദേവാലയം സ്ഥാപച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫ.അലോഷ്യസ് ഡില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫ. കുത്തൂരിന്‍റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ശ്രീ. അനന്തകുറുപ്പിന്‍റെയും ശ്രമഫലമായി ഒരു എലിമെന്‍റി സ്കൂള്‍ 1942 ജൂണ്‍ 2ന് ആരംഭിച്ചു ഇറ്റലിക്കാരായ ഏണസ്റ്റ് ദംപതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര്സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു പ്രഥമ അദ്യാപകനും പ്രഥാന അദ്യാപകനും. സ്കൂളില്‍ ആദ്യം ചേര്‍ന്ന വിദ്യാത്ഥി എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. ക്ളസ്സുകള്‍ വര്‍ദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിന്‍ ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരന്‍ മാസ്റ്റര്‍, ശ്രീ.സി.എം.ഫ്രാന്‍സീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വര്‍ക്കി, നംപ്യാര്‍ മാസ്റ്റര്‍, കാരക്കുന്നേല്‍ ചാക്കോസാര്‍, ശ്രീ.എ.ഡി.തൊമ്മന്‍ സാര്‍, ശ്രീ.സി.എം.തോമസ് തുടങ്ങിയവര്‍ നയമിതരായി

  റവ.ഫ.ജോര്‍ജ് കഴിക്കചാലിലിന്‍റെ ശ്രമഫലമായി 1955 ല്‍ ഇതൊരു യു.പി.സ്കൂളായി ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാന്‍സിസ് ആറുപറയുടെയും, പിന്നീട് വന്നജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി  ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാര്‍‌ പ്രധാനാദ്ധ്യാപകനായി. 1953 മുതല്‍ തലശ്ശേരി കോര്‍പറേറ്റിന്‍റെയും 1973 മുതല്‍ മാനന്തവാടി കോര്‍പറേറ്റിന്‍റെയും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. 
  മാനന്തവാടി രൂപതയില്‍ മാര്‍.എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്‍റെ കാലത്ത് , റവ. ഫാദര്‍ ജയിംസ് കുന്നത്തേട്ട്, കുര്യന്‍ വാഴയില്‍ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി  1998 ല്‍ ഇതൊരു ഹയര്‍സെക്കന്‍ററി സ്കൂളായി ഉയര്‍ന്നു. 2007 മുതല്‍ എച്ച്.എസ്സ്.എസ്സ്. പ്രിന്‍സിപ്പാളിന്‍റെയും എച്ച്.എസ്. ഹെഡ്മാസ്റ്റരുടെയും പ്രത്യേക മേല്‍നോടേടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ആധുനികമായ ഒരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.yrrr

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തരിയോട് സെന്റ് മേരിസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. മാത്യു പൈക്കാട്ട് ആണ് ഇപ്പോഴത്തെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Schsspayyampally&oldid=59153" എന്ന താളിൽനിന്ന് ശേഖരിച്ചത്