ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പാപ്പിനികളും പാപ്പിനിശ്ശേരിയും

പ്രാദേശിക ചരിത്ര രചനയിൽ ആദ്യം വിശദീകരിക്കേണ്ടത് ചരിത്ര രചനക്ക് വിധേയമാകുന്ന പ്രദേശത്തിനെക്കുറിച്ച് ആയിരിക്കണം എന്ന് തോന്നുന്നു. പ്രാചീനമായ അഹിരണേശ്വര ക്ഷേത്രവുമായി പാപ്പിനിശ്ശേരി എന്ന സ്ഥലനാമത്തെ ചിലർ ബന്ധപ്പെടുത്തി കാണുന്നുണ്ട്. അഹിരണേശ്വരം എന്ന പദത്തിൻെറ മൊഴിമാറ്റം ആയ പാമ്പണീശ്വര സന്നിധി എന്ന ആശയത്തെയാണ് അവർ കൂട്ടിന് പിടിക്കുന്നത് . പാമ്പണിഞ്ഞ ഈശ്വരന്റെ സന്നിധിയെ പാമ്പണിശ്ശേരി എന്ന് വിളിച്ചു വന്നു എന്നും ക്രമേണ അത് പാപ്പിനിശ്ശേരി എന്ന് രൂപാന്തരപ്പെട്ടു എന്നുമാണ് ഇക്കൂട്ടർ അഭിപ്രായപ്പെടുന്നത് . സാധാരണ പ്രാദേശിക സ്ഥലനാമങ്ങൾ എല്ലാം രൂപംകൊള്ളുന്നത് സാധാരണക്കാരൻെറ നാവിൻ തുമ്പിൽ ആണ് . എന്നാൽ ഈ വാദഗതിയിൽ നാം കാണുന്നത് സംസ്കൃത പദത്തിൽ നിന്ന് തർജ്ജമ വഴി ഒരു സ്ഥല നാമം ഉണ്ടാക്കിയെടുത്തതായാണ് . ഇങ്ങനെ സംഭവിക്കാൻ ഒട്ടും ന്യായം കാണുന്നില്ല . പാപ്പിനികളുടെ ചേരിയാണ് പാപ്പിനിശ്ശേരി ആയത് എന്ന ലളിതമായ വഴി എന്തുകൊണ്ടോ നമ്മുടെ ഗവേഷണ ബുദ്ധി കൾക്ക് അംഗീകരിക്കാനാവുന്നില്ല.  അങ്ങനെയെങ്കിൽ ഇപ്പോൾ പാപ്പിനികൾ എവിടെ എന്ന  ചോദ്യം ന്യായവും പ്രസക്തവുമാണ്.  പാപ്പിനിശ്ശേരി ശിവ ക്ഷേത്ര പരിസരത്ത് വസിച്ചിരുന്ന പല പ്രബല സമുദായങ്ങളും അപ്രത്യക്ഷമായ കൂട്ടത്തിൽ പാപ്പിനികളും അപ്രത്യക്ഷമായി എന്നേ അതിന് മറുപടി പറയാനുള്ളു.

നായന്മാരുടെ വീടുകളിലെ താലികെട്ട്, തിരണ്ടു കല്യാണം മുതലായ അടിയന്തരങ്ങൾക്ക് കർമ്മം ചെയ്യേണ്ട ഒരു നായർ വിഭാഗമാണ് പാപ്പിനികൾ എന്ന് ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പാപ്പിനികൾ ബ്രാഹ്മണരുടെ തൊട്ടുതാഴെയുള്ള ഒരു സമുദായം ആണെന്ന്  ശബ്ദതാരാവലിയിൽ അർത്ഥം കൊടുത്തു കാണുന്നുണ്ടെങ്കിലും അതിനെ ന്യായീകരിക്കത്തക്ക തെളിവൊന്നും ആരും ഉദ്ധരിച്ചു കാണുന്നില്ല. ഇവർ താലികെട്ടിന് പാട്ടുപാടിയിരുന്നതായി പ്രസിദ്ധ ചരിത്ര ഗവേഷകൻ പി. ഭാസ്കരനുണ്ണി രേഖപ്പെടുത്തുന്നു.  1924 ൽ അരോളി വീട്ടിൽ നടന്ന താലികെട്ട് കല്യാണത്തിന് കർമ്മങ്ങൾക്കായി തെക്കുമ്പാട് നിന്ന് ഒരു പാപ്പിനി അമ്മയെ കാരണവർ കൂട്ടിക്കൊണ്ടു വന്നതായി എ.വി. നാരായണൻ മാസ്റ്റർ ഓർമ്മിക്കുന്നുണ്ട്.  പണ്ട് ക്ഷേത്ര പരിസരങ്ങളിലും പാപ്പിനികൾ ഉണ്ടായിരുന്നു.  അരയാ ല ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തെ പാപ്പിനി കളുടെ പിൻ തലമുറ ഇപ്പോഴും അവിടെ താമസക്കാരായുണ്ട്. പക്ഷേ മറ്റൊരു സമുദായമായി അറിയപ്പെടുന്നു എന്നുമാത്രം. കാഞ്ഞിരങ്ങാട്ട് അമ്പലത്തിൽ തൊഴാൻ പോകുമ്പോൾ കുടിക്കാനുള്ള വെള്ളം കരുതുന്നത് എന്തിനാണെന്ന് അന്വേഷിച്ച തന്നോട് അവിടെ ചുറ്റും താമസക്കാർ പാപ്പിനികൾ ആയതുകൊണ്ട് കുടിവെള്ളം കിട്ടില്ലെന്ന് അമ്മ പറഞ്ഞതായി മരുതിയോട് വീട്ടിലെ ഭവാനി ഗോപാലകൃഷ്ണൻ ഓർത്തു വെക്കുന്നുണ്ട് .

മൂഷികവംശം മഹാകാവ്യത്തിലെ പാപ്പിനിശ്ശേരി

മൂഷികവംശം മഹാകാവ്യത്തിൽ നിന്നായിരിക്കണം പാപ്പിനിശ്ശേരിയെ കുറിച്ചുള്ള ആദ്യ സൂചന ലഭിക്കുന്നത്. കോല രാജവംശത്തിന്റെ മൂലരൂപം ആയ മൂഷിക വംശത്തിലെ നാല്പത്തിരണ്ടാമത്തെ രാജാവായ വടുക വർണമ്മൻ അരോളിയിൽ വടേശ്വരക്ഷേത്രവും അടുത്ത തലമുറ രാജാവായ അഹീരണൻ പൃഥുനാ നദിയുടെ പടിഞ്ഞാറെ തീരത്ത് അഹിരണേശ്വരം ക്ഷേത്രവും  (പാപ്പിനിശ്ശേരി ശിവക്ഷേത്രം) പണിതായി പ്രസ്തുത കാവ്യത്തിൽ പ്രസ്താവിക്കപ്പെട്ടി രിക്കുന്നു . 1500 വർഷത്തെ പഴക്കമാണ് പഴമക്കാർ ഈ ക്ഷേത്രങ്ങൾക്ക് കൽപ്പിച്ചു പോരുന്നത് . ഇത് അംഗീകരിച്ചാൽ എ. ഡി അഞ്ചോ ആറോ നൂറ്റാണ്ടിൽ ആയിരിക്കണം ഈ ക്ഷേത്രങ്ങളുടെ നിർമ്മിതി.  ഇതിന് ചരിത്ര അടിസ്ഥാനം ഒന്നും ചൂണ്ടിക്കാട്ടാൻ ഇല്ല . വടുക വർമ്മൻെറ സദ്കീർത്തി വർണ്ണിക്കുന്നിടത്ത് വടേശ്വര ക്ഷേത്ര നിർമ്മിതിയെ പറ്റി ഇപ്രകാരം വർണ്ണിക്കുന്നു.

പള്ളി കുന്നുംപുറം എന്ന ബുദ്ധവിഹാരം

പ്രാചീനമായ ഒരു സംസ്കൃതി ഉറങ്ങിക്കിടക്കുന്ന ഇടമാണ് കല്ലൂരി കുന്നിൻെറ കിഴക്ക് തെക്കെ ചരിവിൽ സ്ഥിതിചെയ്യുന്ന ഇന്ന് പള്ളി കുന്നുംപുറം എന്ന് വിളിച്ചു വരുന്ന നാല് ഏക്കറോളം വിസ്തൃതിയുള്ള തരിശു പറമ്പ്. ഒരു കിണർ ഉണ്ടായിരുന്നത് മൂടി പോയിരിക്കുന്നു. അടുത്തകാലംവരെ അവിടെ ഒരു കെട്ടിടത്തിന്റ അവശിഷ്ടങ്ങളും ഉണ്ടായിരുന്നുവത്രേ. പറമ്പിൽ ചുറ്റുപാടും ചെത്ത് കല്ല് കൊണ്ട് മതിൽകെട്ടി ഉറപ്പിച്ച നിലയിൽ ഇപ്പോഴും കാണാം . കാട്ടുമാടം ഇല്ലം വക ഒരു വിഷ്ണു ക്ഷേത്രം ഈ പറമ്പിൽ ഉണ്ടായിരുന്നു എന്നു൦ എന്തോ കാരണം കൊണ്ട് അത് മാറ്റി പ്രതിഷ്ഠിക്കുകയാണ് ഉണ്ടായതെന്നും പറയപ്പെടുന്നു. അതാണ് പള്ളിക്കുന്നിലെ കാട്ടുമാടം വിഷ്ണുക്ഷേത്രം എന്ന്  കരുതുന്നവരുമുണ്ട് . പെരുഞ്ജെല്ലൂർ ഗ്രാമ ക്കാരായ നമ്പൂതിരിമാരും കോലത്തിരിയും തമ്മിൽ ഒരിക്കൽ ഇടച്ചിൽ ഉണ്ടായപ്പോൾ നമ്പൂതിരിമാരുട…

"ശുഭകാരനവൻ പിന്നെ, ആലസം ശുദ്ധി പൂർവ്വകം പ്രതിഷ്ഠിച്ചിതു മുഖ്യാർത്ഥം ഭക്തിയാൽ വടുകേശനെ"

മറ്റൊരിടത്ത് അഹീരണൻ പൃഥുനയുടെ പടിഞ്ഞാറെ തീരത്ത് അഹിരണ ക്ഷേത്രം പണിതു എന്നും പ്രസ്താവിച്ചിരിക്കുന്നു .

 ക്ഷേത്രാരാധന ആരംഭിച്ച കാലത്തുതന്നെ ഭരണകർത്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രദേശമായിരുന്നു പാപ്പിനിശ്ശേരി എന്ന അറിവ് പഠനാർഹമാണ് . വടേശ്വരക്ഷേത്രം നാട്യശാലയോട്  കൂടിയതായിരുന്നു എന്നും സൂചനയുണ്ട്.  ബ്രാഹ്മണ ശാസ്ത്ര സദസ്സും ക്ഷേത്രത്തിൽ നടന്നു പോന്നതായി തെളിവുകളുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ ശ്രീകണ്ഠൻെറ ഭരണകാലം ആകുമ്പോഴേക്കും (തൊണ്ണൂറ്റി രണ്ടാമത്തെ രാജാവ് ) മേല്പറഞ്ഞ രണ്ടു ക്ഷേത്രങ്ങളും നാശോന്മുഖമായി കഴിഞ്ഞിരുന്നു എന്ന് കാവ്യം ചൂണ്ടിക്കാട്ടുന്നു . ശ്രീകണ്ഠൻ രണ്ടു ക്ഷേത്രങ്ങളുടെയും ജീർണോദ്ധാരണം നടത്തിയതായി കാവ്യത്തിലെ താഴെപ്പറയുന്ന ശ്ലോകങ്ങൾ  വ്യക്തമാക്കുന്നു.

" ഐശ്വര്…

എന്തിരുന്നാലും പാപ്പിനികളുടെ ചേരി (പാപ്പിനിശ്ശേരി) ആയിരുന്നാലും കേരളപാണിനീയത്തിലെ സന്ധി- സമാസങ്ങളുടെ വാർപ്പ് രൂപങ്ങളാണ് . ക്രിസ്ത്യബ്ദത്തിനു മുമ്പും പിമ്പും ഉണ്ടായിരുന്ന മൂഷിക വംശ രാജാക്കന്മാരുടെ ഭരണ കാലത്ത് ഇവിടെ ജനവാസം ഇല്ലായിരുന്നു എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് ഇവിടത്തെ പ്രാചീന ജനതയുടെ ഒരു സങ്കല്പവും ഇന്നത്തെ കൂട്ടരിൽ നിന്ന് നമുക്ക് ലഭിക്കാൻ ഇടയില്ല എന്ന് മാത്രം.

നിവാസികളുടെ പ്രാചീനത

പാപ്പിനിശ്ശേരിയിലെ ഇന്നത്തെ സമൂഹം പ്രാചീനമായ ഒന്നിന് തുടർച്ചയാണെന്ന് കരുതാനാവില്ല: പുലയസമുദായം ഒഴികെ അതിനു പ്രധാന തെളിവ് ഇവിടുത്തെ വാമൊഴി തന്നെയാണ്.  ഇന്ന് നാം ഉപയോഗിച്ച് വരുന്ന അരോളി ,പാപ്പിനിശ്ശേരി തൊട്ടുള്ള എല്ലാ സ്ഥലനാമങ്ങളും പതിനാലാം നൂറ്റാണ്ടിൽ രൂപം പ്രാപിച്ചു എന്നു കരുതുന്നു ആധുനിക മലയാള ഭാഷയുടെ ഉൽപന്നമാണ്.  അരചൻെറ ഓളി ( അരോളി) ആയി.