പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ നെല്ലിമലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ എ എൽ പി സ്കൂൾ നെല്ലിമല .

ഇ. എ. എൽ. പി. എസ്. നെല്ലിമല
വിലാസം
നെല്ലിമല

നെല്ലിമല പി.ഒ.
,
689542
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ0469 2665699
ഇമെയിൽealpsnellimala@gmail.com
കോഡുകൾ
സ്കൂൾ കോഡ്37324 (സമേതം)
യുഡൈസ് കോഡ്32120600513
വിക്കിഡാറ്റQ87593723
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോയിപ്രം
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാജിമോൾ എ. എ
പി.ടി.എ. പ്രസിഡണ്ട്രമ്യ ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത ടി
അവസാനം തിരുത്തിയത്
30-01-202237324


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലവർഷം 1096 ഇടവമാസം പത്താം തീയതി അതായത് ക്രിസ്താബ്ദം 1921 മെയ് 23 ന് മലങ്കര മാർത്തോമ സഭയുടെ സുവിശേഷ സംഘം ജനറൽ സെക്രട്ടറിയായിരുന്ന ദിവംഗതനായ അയിരൂർ ചെറുകര സി.പി. ഫിലിപ്പോസ് കശ്ശീയയുടെ ഉദ്യമത്തിലും നെല്ലിമല നെല്ലിക്കൽ പാലമറ്റത്ത് പരേതനായ ശ്രീ മാത്തൻ ഔസേപ്പ് ഔദാര്യമായി സംഭാവന ചെയ്ത സ്ഥലത്തും അദ്ദേഹത്തിൻറെ സ്ഥലവാസികളുടെയും പരിശ്രമ ത്തോടും നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരിയായിരുന്ന വട്ടക്കോട്ട ആയി കലമണ്ണിൽ പരേതനായ റവ. കെ. ഇ ജേക്കബ് കശ്ശീശ്ശയുടെ തീവ്രയജ്ഞത്തോടുകൂടി ആണ് നെല്ലിമല എൽപി സ്കൂൾ സ്ഥാപിതമായത്. കൂടുതൽ ചരിത്രം..

ഭൗതികസൗകര്യങ്ങൾ

  • സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
  • ചുറ്റുമതിൽ
  • വൃത്തിയുള്ള ടോയ് ലറ്റ് സംവിധാനങ്ങൾ
  • വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.
  • കുടിവെള്ള സൗകര്യം .
  • Play ground
  • സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ: ലാപ് ടോപ്‌(1), പ്രൊജക്ടർ (1), (പത്തനംതിട്ട ജില്ല കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു)

ലൈബ്രറി

ലൈബ്രറിയായി പ്രത്യേക മുറി ലഭ്യമല്ലെങ്കിലും അഞ്ഞൂറോളം പുസ്തകങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ ആയി ഉണ്ട്.

ഹൈടെക് ക്ലാസ് റൂം

കൂടുതൽ സൗകര്യം ഉള്ള ഹൈടെക് ക്ലാസ് റൂം സ്കൂളിലില്ല, എങ്കിൽ പോലും കൈറ്റ്- ൽ നിന്നും ലഭ്യമായ ഒരു ലാപ്ടോപ്പും പ്രൊജക്ടറും ഉൾപ്പെട്ട ഹൈടെക് ലാബ് ഉപകരണങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ ആയി ഉണ്ട്

ലബോറട്ടറി

ലബോറട്ടറി ആയി പ്രത്യേക റൂമുകൾ ഇല്ല എങ്കിലും ഒരു എൽപി സ്കൂളിന് അവശ്യംവേണ്ട ലാബ് ഉപകരണങ്ങൾ ക്രമീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

കളിസ്ഥലം

സ്കൂൾ കെട്ടിടത്തോട് ചേർന്ന് ചെറിയ ഒരു കളിസ്ഥലവും കളിയുപകരണങ്ങളും ഉണ്ട്.



മികവുകൾ

പഠന നിലവാരത്തിൽ എന്നും മുന്നിലാണ് നെല്ലിമല ഇ.എ.എൽ.പി സ്കൂളിലെ കുട്ടികൾ. പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും, മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കാറുണ്ട്. ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്. ഗവൺമെൻറ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും  വിജയപ്രദമായി നടപ്പിലാക്കി മികവ് പുലർത്താൻ കഴിയുന്നു .

ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട പരീക്ഷകളിലും. പരീക്ഷണങ്ങളിലും. കുട്ടികൾ അവരുടേതായ കഴിവ് തെളിയിച്ച് മുന്നേറുന്നു എന്നുള്ളത് ഈ സ്കൂളിന് എന്നും അഭിമാനകരമായ ഒന്നാണ്.

കൂടുതൽ അറിയുവാൻ....


ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം

      നെല്ലിമല ഇ.എ.എൽ.പി.സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.

സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

നേട്ടങ്ങൾ

പഠന നിലവാരത്തിൽ എന്നും മുന്നിലാണ് നെല്ലിമല ഇ.എ.എൽ.പി സ്കൂളിലെ കുട്ടികൾ. പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും, മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം  കരസ്ഥമാക്കാറുണ്ട്.

2019-2020 അദ്ധ്യയന വർഷം നടത്തിയ എൽ.എസ്.എസ് സ്കോളർഷിപ് പരീക്ഷയിൽ അനിമിത്ര് അനിൽ മികച്ച വിജയം കരസ്ഥമാക്കി.

2019-2020 അധ്യയന വർഷം മാർത്തോമ പ്രൈമറി സ്കൂൾ സംസ്ഥാന കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

2021-22 അദ്ധ്യയനവർഷം  രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ്റെ ഭാഗമായി ശാസ്ത്ര - സാഹൂഹ്യ ശാസ്ത്ര ,ഗണിത വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ BRC തലത്തിൽ മൂന്നാം സ്ഥാനം നാലാം ക്ലാസ്സ് വിദ്യാർഥി സുജിത്ത് T.S നേടി. കൂടുതൽ അറിയാൻ..

മുൻസാരഥികൾ

പ്രധാന അധ്യാപകർ വര്ഷം
ശ്രീ പി കെ കോരുത്
സി. പോത്തൻ
റ്റിപി മത്തായി
പി എൻ ചാണ്ടി
പി പി ചാക്കോ
കെ ജെ മത്തായി
ശ്രീമതി മറിയം
ജോൺ വർഗീസ്
സി എ അമ്മിണികുട്ടി
ശോശാമ്മ എബ്രഹാം
ലളിത അമ്മ തോമസ്
ശാന്തമ്മ തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പ്രഥമ അധ്യാപിക : ശ്രീമതി. ജാജിമോൾ  എ.എ

ക്രമ നമ്പർ പേര്  
1 ശ്രീമതി. ജാജിമോൾ  എ.എ

(പ്രഥമ അധ്യാപിക)

2 അഹല്യ ദേവദാസ് .ഡി
3 അനിത .ടി
4 പാർവതി എ.സ് കുമാർ
5 രഞ്ജിത കുമാരി

പ്രവർത്തനങ്ങൾ

ഉച്ചഭക്ഷണ പദ്ധതി

          കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്ന ഈ പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട്. കൂടുതൽ അറിയാൻ..

         

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ ഫോട്ടോകൾ

സ്കൂൾ  പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ

കൂടുതൽ ചിത്രങ്ങൾ

ക്ലബ്ബുകൾ

  • വിദ്യാരംഗം‌
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്.

വഴികാട്ടി

തിരുവല്ല,കോഴഞ്ചേരി റോഡിൽ പൊയ്കപ്പടിയിൽ നിന്ന് നെല്ലിമല SBI ജംഗ്ഷനിൽ നിന്ന് ഓതറ റോഡിൽ 500 മീറ്റർ കഴിയുമ്പോൾ ഇടത്തേക്കുള്ള റോഡിൽ 50 മീറ്റർ കഴിയുമ്പോൾ ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഇ._എ._എൽ._പി._എസ്._നെല്ലിമല&oldid=1510116" എന്ന താളിൽനിന്ന് ശേഖരിച്ചത്