ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/ലോകം നേരിടുന്ന മഹാവിപത്ത് COVID 19

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42067 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ലോകം നേരിടുന്ന മഹാവിപത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം നേരിടുന്ന മഹാവിപത്ത് COVID 19

ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും ആരംഭിച്ച് ലോകത്താകമാനം മരണം വിതച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണ് നോവൽ കൊറോണ വൈറസ് ഡിസീസ് ഈ രോഗത്തിന് കാരണമായ രോഗാണു സാർസാകോവ് 2 എന്നാണ് അറിയപ്പെടുന്നത്. അങ്ങനെ ഈ വൈറസ് ലോക ജനതയുടെ ജീവിത ചര്യതന്നെ മാറ്റി മറിച്ചു. ജീവിതത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കിചു. ഇൗ മാറ്റം കണ്ടപ്പോൾ അർണോൾഡ് ഗ്ലോസ്‌ഗോയുടെ വാക്കുകളാണ് എനിക്ക് ഓർമ വരുന്നത് "നികുതി ചുമത്തപ്പെടാത്ത സമ്പത്താണ് ആരോഗ്യം" നാം ശുചിത്വം പാലിച്ചില്ലെങ്കിൽ നമ്മുക്ക് രോഗം പിടിക്കപ്പെടും എന്ന കാര്യം മനുഷ്യൻ മനസ്സിലാക്കി. ശലഭങ്ങളെ പോലെ പാറി നടന്ന നമ്മൾ ഒറ്റ നിമിഷം കൊണ്ടാണ് വീട്ടിലായത്. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങി.പ്രകൃതിയെ കൂടുതൽ അറിയാൻ മനസുണ്ടായ്‌.മലിനമായി കൊണ്ടിരുന്ന അന്തരീക്ഷം മാലിന്യങ്ങൾ വിട്ടുമാറി ഇങ്ങനെ എല്ലാം മനുഷ്യനെ കൊണ്ട് ചെയ്യുപിക്കാൻ ഒരു സൂക്ഷ്മ ജന്തുവിന് കഴിഞ്ഞു. "ആപത്ത് ഭയമുണ്ടാക്കുന്നു ഭയം കൂടുതൽ ആപത്തിനെ വിളിച്ചു വരുത്തുന്നു" എന്ന് റിച്ചാർഡ് ബാക്സ്റ്റർ പറഞ്ഞിട്ടുണ്ട് ".അതുപോലെതന്നെ ഇൗ കോറോണ കാലത്ത് ആശങ്ക അല്ല ജാഗ്രതായാ ണ് വേണ്ടത് . അതിന് നമ്മൾ ഒത്ത് ഒരുമയോടെ നിന്ന് മുന്നേറുക തന്നെ ചെയ്യും. ഇൗ lockdown ന് ശേഷം ഒരു പുതിയ ഇന്ത്യൻ പ്രഭാതം നമ്മുക്ക് കാണാൻ സാധിക്കും .വളരെ അധികം പ്രതീക്ഷകളോടെ ഇന്ത്യൻ ജനത ആ അസുലഭ നിമഷത്തിനായി കാത്തിരിക്കുന്നു. ആ പുതിയ പ്രഭാതത്തെ വരവേൽക്കാൻ ഞാനും കാത്തിരിക്കുന്നു.

സഫ ഫാത്തിമ എസ്
IX D ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം