ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 11 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23001 (സംവാദം | സംഭാവനകൾ) (→‎ജനകീയ ചർച്ച റിപ്പോർട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2022 ജൂൺ 1

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി ചിത്രരചന പെൻസിൽ ഡ്രോയിങ് ഫോട്ടോ വീഡിയോ മത്സരങ്ങൾ എന്നിവ ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്കായി പ്രത്യേകം നടത്തി അന്നേദിവസം സ്കൂൾ അസംബ്ലിയിൽ സീഡ് ക്ലബ്ബിൻറെ ഉദ്ഘാടനം എച്ച്  എം ജൂലിൻ ടീച്ചർ ക്ലാസ്സ് ലീഡേഴ്സ് വിത്തുകളുടെ പാക്കറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു എല്ലാ വീട്ടിലും ഓരോ കറിവേപ്പില എന്ന സീഡ് ക്ലബ്ബിൻറെ ആശയം കൺവീനർ പ്രശാന്ത് മാസ്റ്റർ കുട്ടികൾക്ക് നൽകി .

മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു

ജൂൺ 12 ബാലവേല വിരുദ്ധ ദിനം

ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഒരു ഉപന്യാസം മത്സരം നടത്തി കുട്ടികൾക്ക് ഒരു വീഡിയോ കൊടുത്ത് അതിനെ ആസ്പദമാക്കി ഒരു ഉപന്യാസം എഴുതാൻ ആവശ്യപ്പെട്ടു ഹൈസ്കൂൾ വിഭാഗത്തിൽ പ്രത്യേകം മത്സരങ്ങൾ നടത്തുകയും കുട്ടികൾ പങ്കെടുക്കുകയും ചെയ്തു വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു

ജൂൺ 21 ലോക യോഗാ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആളൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും ആളൂർ രാജർഷി മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥികൾ യോഗാ പ്രദർശനം സംഘടിപ്പിച്ചു വിദ്യാലയത്തിലെ സംഗമ മാധവ സംസ്കൃതചാത്രസമിതിയുടെയും സ്പോർട്സ് ക്ലബ്ബിന്റെയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രദർശനം ആളൂർ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു പ്രധാന അധ്യാപിക ജൂലിൻ ജോസഫ് പ്രശാന്ത് അരുൺ അരവിന്ദാക്ഷൻ ജാക്സൺ സി വാഴപ്പള്ളി എന്നിവർ നേതൃത്വം നൽകി വിവിധ ദിവസങ്ങളിലായി നടത്തിയ ചിട്ടയായ പരിശീലനത്തിനു ശേഷമാണ് യോഗ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് വിവിധ വിദ്യാലയങ്ങളിലും സംഗീതത്തിന്റെ അകമ്പടിയോടെ അവതരണം നടത്തി വ്യാപാര വ്യവസായി ഏകോപനസമിതി കൊമ്പടിഞ്ഞാമാക്കൽ യൂണിറ്റ് പ്രസിഡന്റ് കെ ജെ ജോളി ഉദ്ഘാടനം ചെയ്തു

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ആളൂർ രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ വാരാചരണത്തിന് തുടക്കമായി ഇതിൻറെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ അധ്യാപകനും മോട്ടിവേഷൻ ട്രൈ നറുമായ സുരേഷ് ബാബു മാസ്റ്റർ നയിച്ചു. ഇതിനു മുന്നോടിയായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണറാലി പ്രധാനാധ്യാപികജൂലിൻ ജോസഫ് ടീച്ചർ ഉദ്ഘാടനം ചെയ്തു. വരാചരണത്തിൻ്റെ ഭാഗമായി ഒരാഴ്ചയായി  സൈക്കിൾ റാലി, ക്വിസ് മത്സരങ്ങൾ പ്ലക്കാർഡ് നിർമാണം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു സെമിനാറിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.ആളൂർ രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ വാരാചരണത്തിന് തുടക്കമായി ഇതിൻറെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ അധ്യാപകനും മോട്ടിവേഷൻ ട്രൈ നറുമായ സുരേഷ് ബാബു മാസ്റ്റർ നയിച്ചു. ഇതിനു മുന്നോടിയായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണറാലി പ്രധാനാധ്യാപികജൂലിൻ ജോസഫ് ടീച്ചർ ഉദ്ഘാടനം ചെയ്തു. വരാചരണത്തിൻ്റെ ഭാഗമായി ഒരാഴ്ചയായി  സൈക്കിൾ റാലി, ക്വിസ് മത്സരങ്ങൾ പ്ലക്കാർഡ് നിർമാണം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു സെമിനാറിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്കൃത ദിനം : വീഡിയോ കാണാന്

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പരിപാടിയോട് അനുബന്ധിച്ച് നടന്ന സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് 10- 8 -2022 രാവിലെ 10 .30 ന് വാർഡ് മെമ്പർ ശ്രീ സുബിൻ സെബാസ്റ്റ്യൻ കൈയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ജൂലിൻ ജോസഫ് സ്വാഗത പ്രസംഗം നടത്തിയതിനുശേഷം കൈയ്യൊപ്പ് ചാർത്തി തുടർന്ന് പിടിഎ പ്രതിനിധികൾ അധ്യാപകർ അനധ്യാപകർ ജനപ്രതിനിധികൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി 535 വിദ്യാർഥികളാണ് ഇതിൽ പങ്കെടുത്തത്. സ്റ്റാഫ് സെക്രട്ടറി ഐ വി ബെറ്റി യുടെ നന്ദി പ്രകാശത്തോടെ പരിപാടി അവസാനിച്ചു.

വീഡിയോ കാണാന്

ഗാന്ധി മരം

ഓഗസ്റ്റ് 11 രാവിലെ 11 മണിക്ക്  ആർ എം  ഹയർ സെക്കൻഡറി സ്കൂൾ ആളൂർ ഗ്രൗണ്ടിൽ സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ഗാന്ധി മരം നടുകയുണ്ടായി. സ്കൂൾ  എച്ച് എം ജൂലിൻ ജോസഫ് കെ ടീച്ചർ എസ് ആർ ജി കൺവീനർ ലൗലി ടീച്ചർ,ബിബി ടീച്ചർ ലാൽമാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് ഗാന്ധിമരം നട്ടത് 5  മുതൽ 10 വരെയുള്ള ക്ലാസുകളിലെ ലീഡർമാരും അസിസ്റ്റൻറ് ലീഡർമാരും മരം നടന്നതിനെത്തി ഓരോ ക്ലാസിലേക്കും പ്രത്യേകം മരങ്ങൾ നൽകി പ്രധാനമായും ഫലവൃക്ഷമായ മാവാണ് നട്ടത് നെല്ലിക്ക, റമ്പൂട്ടാൻ തണൽ മരങ്ങളും നട്ടു ഓരോ വിഭാഗം മരങ്ങളെയും അതാതു വിഭാഗം കുട്ടികളുടെ സംരക്ഷണത്തിൽ പരിപാലിക്കുന്നതിന് തീരുമാനിച്ചു .

ചിത്രരചന

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ആർ എം എച്ച് എസ് എസ് ആളൂർ വിദ്യാലയത്തിൽ ചിത്രരചന മത്സരം നടത്തി എല്ലാ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം മത്സരത്തിൽ പങ്കെടുത്തും മികച്ച ചിത്രങ്ങളെ തിരഞ്ഞെടുത്തു .എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചമുള്ളതായിരുന്നു ഒരുപാട് കുട്ടികളിലെ സർഗാത്മകഴികളെ പുറത്തുകൊണ്ടുവരാനും ചരിത്രത്തിന് ഭാഗമാക്കുവാനും സ്വാതന്ത്ര്യത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും ഇതുപോലെയുള്ള മത്സരങ്ങൾ ഉപകാരപ്രദമാണ് .

ഭരണഘടന വായനയും പ്രശ്നോത്തരിയും

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ട് പ്രവർത്തനങ്ങളാണ് ഭരണഘടന വായനയും പ്രശ്നോത്തരിയും പത്താം ക്ലാസിൽ പഠിക്കുന്ന ദേവിക എം ആർ എന്ന കുട്ടിയാണ് ഭരണഘടനയുടെ ആമുഖം പ്രതിജ്ഞയായ കുട്ടികൾക്ക് പറഞ്ഞുകൊടുത്തത് എല്ലാ കുട്ടികളും അത് ഏറ്റുപറഞ്ഞു വളരെ ഭംഗിയായി ഈ പ്രവർത്തനം നടപ്പിലാക്കാനായി സാധിച്ചു. പ്രശ്നോത്തരി നടത്തുന്നതിനായി ഓരോ ക്ലാസിൽ നിന്നും പ്രതിനിധാനം ചെയ്തു നാലു കുട്ടികൾ വീതമാണ് ഉണ്ടായിരുന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആണ് ഉണ്ടായിരുന്നത് ഒന്ന് , രണ്ട് സ്ഥാനങ്ങൾ കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഓഗസ്റ്റ് 15 നോടനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലി

ഇന്ത്യയുടെ 75 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 12 ആം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സൈക്കിൾ റാലി നടത്തുകയുണ്ടായി 7, 8 9 ക്ലാസുകളിൽ നിന്നായി 35 വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു കൊമ്പിടി ,ആളൂർ തുടങ്ങിയ മേഖലകളിലൂടെയാണ് റാലി നടത്തിയത്  എച്ച് എം ജൂലിൻ ജോസഫ് ടീച്ചർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രശാന്ത് പി ആർ അരുൺ കെ അരവിന്ദാക്ഷൻ ലാൽ പി ലൂയിസ് എന്നീ അധ്യാപകർ റാലിക്ക് നേതൃത്വം നൽകി .

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം -ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സമഗ്ര റിപ്പോർട്ട്

ആളൂർ ആറാം എച്ച്എസ്എസ് സ്കൂളിൽ എട്ടേ 45 പ്രിൻസിപ്പാൾ ശ്രീ ലൈസൺ ടി ജെ സർ പതാക ഉയർത്തി .പിടിഎ പ്രസിഡണ്ട് ശ്രീ രാജീവ് എം വി ,എച്ച് എം ശ്രീമതി ജൂലി ജോസഫ് ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാജ്യത്തിനുവേണ്ടി വീര മൃത്യു വരിച്ചവരെയും മഹാത്മാഗാന്ധി , ജവഹർലാൽ നെഹ്റു , മറ്റു പ്രമുഖ പ്രതിഭകളെ അനുസ്മരിക്കുകയും ചെയ്തു. കുട്ടികളെ രാജ്യത്തിൻറെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. യു പി ,എച്ച് എസ് വിഭാഗത്തിൽ നിന്നും വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി മലയാളം ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകളിൽ സ്വാതന്ത്ര്യത്തിന് അമൃതമഹോത്സവം എന്നതിനെക്കുറിച്ച് പ്രസംഗ അവതരണം ഉണ്ടായിരുന്നു. വന്ദേമാതരം നൃത്തശില്പം സംഗീതം നൃത്ത ശിൽപം സ്വാതന്ത്ര്യദിന കവിത പാട്രിയോട്ടിക് നൃത്തം എന്നിവ അവതരിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗേൾസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 75 ചിരാതുകളിൽ ദീപം തെളിയിച്ചുകൊണ്ട് ആഘോഷിച്ചു.ലഹരി വിമുക്ത സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് സൈക്കിൾ റാലി നടത്തി വിദ്യാർഥികൾക്ക് മധുരപലഹാരം വിതരണം ചെയ്തു ദേശീയ ഗാനത്തോട് കൂടി ആഘോഷങ്ങൾക്ക് വിരാമമിട്ടു വീഡിയോ കാണാന്

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം

ജനകീയ ചർച്ച റിപ്പോർട്ട്

                     9/ 11/ 2022 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ വെച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ജനകീയ ചർച്ച നടത്തുകയുണ്ടായി . എത്തിച്ചേർന്ന ക്ഷണിക്കപ്പെട്ട അതിഥികളെയും രക്ഷാകർത്താക്കളെയും ഹെഡ്മിസ്ട്രസ് ജൂലിൻ ടീച്ചർ സ്വാഗതം ചെയ്തു   . അതിനെ തുടർന്ന് ട ലൗലി ടീച്ചർ ഈ പരിപാടിയെക്കുറിച്ച് വിശദീകരണം നൽകി . അതിനുശേഷം രക്ഷാകർത്താക്കളെയും അധ്യാപകരെയും ആറ് ഗ്രൂപ്പുകളായി തിരിച്ചു . ഓരോ ഗ്രൂപ്പിനും ലീഡർമാരെ തിരഞ്ഞെടുത്തു . എല്ലാ ഗ്രൂപ്പുകൾക്കും മൂന്ന് മേഖലകൾ വീതം ചർച്ച ചെയ്യാൻ നൽകി . അതിനുപുറമേ എല്ലാ ഗ്രൂപ്പുകളും പ്രധാനപ്പെട്ട മേഖലകളായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം  , ഭാഷ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചും ചർച്ച ചെയ്യണമെന്നു പറഞ്ഞു . ചർച്ചകളിൽ നിന്നും ഉയർന്നു വന്ന അഭിപ്രായങ്ങൾ താഴെ കൊടുക്കുന്നു .

തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം  

വ്യക്തിത്വവികസനത്തോടൊപ്പം പരമ്പരാഗതവും ആധുനികവുമായ തൊഴിൽ മേഖലകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തണം  . വിദ്യയെല്ലാം തൊഴിൽ കേന്ദ്രീകൃതമാകണം  . സ്കൂൾ ഒരു കോഡിനേറ്റിംഗ് സെൻറർ ആക്കി മാറ്റണം . തദ്ദേശീയവും ദേശീയവും അന്തർദേശീയവുമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടത്തുക  . തൊഴിലിന്റെ മഹാത്മ്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തണം  . തൊഴിൽ ജീവിത ഗന്ധി ആയിരിക്കണം  . വൈറ്റ് കോളർ ജോലി മാത്രം ആശ്രയിച്ച് ആയിരിക്കരുത് വിദ്യാഭ്യാസം . തൊഴിൽ അഭ്യസിപ്പിക്കുന്നതിന് പ്രാദേശിക തൊഴിലാളികളുടെ സഹായം തേടുക . സ്കൂളിൽ തന്നെ അതിൻറെ പരിശീലനം നൽകുക.  

                                        തങ്ങളുടെ അഭിരുചി അനുസരിച്ചുള്ള പഠന മേഖലകൾ തെരഞ്ഞെടുത്ത്  കരിയർകെട്ടിപ്പടുക്കുന്നതിനുള്ള അനുഭവങ്ങൾ പ്രൈമറി തലം മുതൽ തന്നെ പഠിതാവിന് നൽകണം . വിവരസാങ്കേതിക വിദ്യയിൽ ഉണ്ടായ പുരോഗതി പരിഗണിച്ചുകൊണ്ട് പുതിയ ആഗോള സാധ്യതകൾ തേടാൻ ചെറിയ ക്ലാസ് മുതൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കണം .  ഭാഷാ വിദ്യാഭ്യാസം ആശയവിനിമയ ശേഷി വളർത്തിയെടുക്കുന്നത് ആയിരിക്കണം.മാതൃഭാഷയിൽ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം മറ്റു ഭാഷകളിൽ കുട്ടി പ്രാവീണ്യം നേടേണ്ടത് . ചെറിയ ക്ലാസ്സു മുതൽ കുട്ടികൾ മാതൃഭാഷയായ മലയാളം പഠിക്കണം. ഇംഗ്ലീഷ് , ഹിന്ദി തുടങ്ങിയ ഭാഷകൾ സംസാരിക്കാൻ സാധിക്കുന്ന രീതിയിൽ പാഠപുസ്തകത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. വിദ്യാർത്ഥി കേന്ദ്രീകൃതമായിരിക്കണം ക്ലാസ് മുറികൾ ഭാഷാ പഠനത്തിൻറെ പ്രധാന ലക്ഷ്യങ്ങളായ എൽ എസ് ആർ ഡബ്ലിയു കുട്ടികൾ നേടിയെടുത്തിരിക്കണം .

ശൈശവ കാലവും പരിചരണവും

ശൈശവ കാലത്തിൽ കുട്ടികളെ സാമൂഹ്യ മാധ്യമങ്ങൾ ആയ ടിവി മൊബൈൽ എന്നിവയിൽ നിന്ന് അകറ്റി നിർത്തുക  . കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കണം . കുട്ടികളിൽ കായികക്ഷമത വളർത്തിയെടുക്കുന്ന കളികളും മറ്റും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ശൈശവകാലഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് അവബോധം നൽകണം. കുട്ടികളുടെ ഇടയിലുള്ള കൂട്ടായ്മകൾ വഴി സഹകരണ മനോഭാവം കുട്ടികളിൽ വളർത്തണം . വിഷരഹിതമായ അടുക്കളത്തോട്ടത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും മനസ്സിലാക്കണം . ബോധന രീതി കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ളതായിരിക്കണം. ദേശീയ ബോധം രാജ്യസ്നേഹം എന്നിവ മുറുകെ പിടിക്കുന്ന രീതിയിലുള്ള പഠനമാണ് നൽകേണ്ടത്. താനൊരു സാമൂഹ്യജീവി ആണെന്ന ചിന്ത വിദ്യാഭ്യാസം വഴി കുട്ടികളിൽ വളർത്തിയെടുക്കണ . പരസ്പര സ്നേഹവും ബഹുമാനവും വളർത്തുവാനും വ്യക്തിബന്ധങ്ങളെ മാനിക്കുവാനും കുട്ടികൾ പഠിക്കണം . ഭാവിയിലെ പൗരനാണ് താൻ എന്ന അവബോധം കുട്ടികളിൽ വളർത്തിയെടുക്കണം .  

രക്ഷാകർതൃ വിദ്യാഭ്യാസം

രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠന വിഷയത്തിൽ മുൻധാരണ വേണം . തങ്ങളുടെ ഇഷ്ടങ്ങൾ മാതാപിതാക്കൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുത് . അവരുടെ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം .  പഠനത്തോടൊപ്പം ചിന്താശേഷിയും വളർത്താൻ സഹായിക്കുന്നതാകണം പാഠപുസ്തകങ്ങൾ .

ബദൽ വിദ്യാഭ്യാസ സംവിധാനങ്ങൾ

പ്രകൃതിയുമായി ഇണങ്ങി ചേർന്നുള്ള വിദ്യാഭ്യാസം . ഗുരുകുല വിദ്യാഭ്യാസത്തിൻറെ മാതൃക  .

വിദ്യാഭ്യാസത്തിൽ സമൂഹത്തിൻറെ പങ്ക്

നല്ല രീതിയിലുള്ള വിദ്യാഭ്യാസം നല്ല സമൂഹത്തെ വളർത്തിയെടുക്കും . വിദ്യാഭ്യാസത്തിൻറെ ഓരോ ഘട്ടത്തിലും സമൂഹത്തിന് അതിന്റേതായ പങ്കുവഹിക്കാൻ കഴിയണം . പ്രകൃതി സംരക്ഷണം , പ്രകൃതി ദുരന്ത നിവാരണം  , പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം മുതലായ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം .

ശാസ്ത്ര പഠനവും കലാ വിദ്യാഭ്യാസവും

ശാസ്ത്ര വിഷയങ്ങൾക്ക് പ്രാധാന്യം നൽകണം . കുട്ടികൾക്ക് ക്ലാസ് മുറികളിൽ പ്രായോഗിക പരിശീലനം നൽകണം . സംഗീതം , നൃത്തം ,ചിത്രരചന മുതലായ കലാരൂപങ്ങൾ തീർച്ചയായും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ് .

ചർച്ചയിൽ ഉയർന്നു വന്ന എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ സുബിൻ സെബാസ്റ്റ്യൻ സംസാരിച്ചു.