ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin24560 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസരശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരശുചിത്വം


ഒരു വ്യക്തിക്ക് ഏറ്റവും അത്യാവശ്യമായ ശീലമാണ് പരിസര ശുചിത്വം. മനുഷ്യനുചുറ്റും കാണുന്നതും പ്രകൃതി ദത്തവുമായ അവസ്ഥയെയുമാണ് പരിസരം എന്ന് പറയുന്നത്. ഈ പരിസരവും ഓരോ വ്യക്തിയും മലിനമാക്കികൊണ്ടിരിക്കുകയാണ്. പരിസരശുചിത്വം ഒ ഓരോ വ്യക്തിക്കും അനിവാര്യമാണ്. പക്ഷേ അത് പലയിടത്തും കണ്ടുവരുന്നില്ല.
പരിസരശുചിത്വമില്ലായ്മ കാരണത്താൽ പല രോഗങ്ങളും നമ്മെ പിടികൂടും. പരിസരം എന്നാൽ നാം ജീവിക്കുന്ന നാലുപാടും മാത്രമല്ല. റോഡിലേയും ഒഴിഞ്ഞ പറമ്പുകളിലേയുമെല്ലാം ശുചിത്വം, പരിസര ശുചിത്വത്തിൽപ്പെടും. പരിസര ശുചിത്വം പ്രാവർത്തികമാക്കണമെങ്കിൽ ഒരു വ്യക്തി വ്യക്തിശുചിത്വവും പാലിക്കണം. റോഡരികിലും ഒഴിഞ്ഞ പറമ്പുകളിലുമെല്ലാം ഇപ്പോഴത്തെ മനുഷ്യർ മാലിന്യങ്ങൾ തള്ളുന്നു. അത് ഇല്ലായ്മ ചെയ്താൽ മാത്രമേ പരിസര ശുചിത്വം
പ്രാവർത്തികമാവുകയുള്ളൂ. അത് ഓരോ വ്യക്തിയുടെയും കടമയാണ്. പരിസ്ഥിതി നാശത്തിനും കാലാവസ്ഥ വ്യതിയാനത്തിനുമെതിരെ സമരം ചെയ്ത് ലോകശ്രദ്ധ നേടിയ സ്വിറ്റ്‌സർലാന്റ്കാരിയായ പതിമൂന്ന് വയസ്സുകാരി ഗ്രെറ്റതുൽ ബെർഗ് -ഇതിനൊരു ഉത്തമ മാതൃകയാണ്. ഓരോ വീടുകളിലും പരിസര ശുചിത്വം തുടങ്ങിയാൽ ശുചിത്വമായ ഒരു കേരളം നമുക്ക് നെയ്‌തെടുക്കാം.

Muhammed Ansil PS
IV. A [[|ആർ.സി.യു.പി.എസ്_കയ്‌പമംഗലം]]
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം