ആർപ്പൂക്കര ഗവ എൽപിബിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33219-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംവെസ്റ്റ് ഉപജില്ലയിലെ ആ൪പ്പൂക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

വിലാസം

ആർപ്പൂക്കര

ഗവ.എൽ.പി.ബി.സ്കൂൾ വില്ലൂന്നി പി.ഒ.

686008

സ്ഥാപിതം - 1 ജൂൺ 1916

വിവരങ്ങൾ

ഫോൺ - 04812 59977

ഇ-മെയിൽ -glpbsarpookara@gmail.com

കോഡുകൾ

സ്കൂൾ കോഡ്-33219

യുഡൈസ് കോഡ്-32100 700 103

വിദ്യാഭ്യാസഭരണ സംവിധാനം

റവന്യൂ ജില്ല -കോട്ടയം

വിദ്യാഭ്യാസ ജില്ല -കോട്ടയം

ഉപജില്ല -കോട്ടയം വെസ്റ്റ്

ഭരണ സംവിധാനം

ലോകസഭാ മണ്ഡലം - കോട്ടയം

നിയമസഭാ മണ്ഡലം - ഏറ്റുമാനൂർ

താലൂക്ക് - കോട്ടയം

ബ്ലോക്ക് പഞ്ചായത്ത് - ഏറ്റുമാനൂർ

തദ്ദേശ സ്വയംഭരണ സ്ഥാപനം -ആർപ്പൂക്കര

വാർഡ്- 6

സ്കൂൾ ഭരണ വിഭാഗം

സ്കൂൾ ഭരണവിഭാഗം -എൽ.പി.

സ്കൂൾ വിഭാഗം - പൊതു വിദ്യാലയം

പഠന വിഭാഗങ്ങൾ - എൽ.പി.

സ്കൂൾ തലം - 1 മുതൽ 4 വരെ

മാദ്ധ്യമം - മലയാളം

സ്ഥിതി വിവരക്കണക്ക്

ആൺകുട്ടികൾ - 35

പെൺകുട്ടികൾ - 25

അദ്ധ്യാപകർ - 4

സ്കൂൾ നേതൃത്വം

പ്രധാന അധ്യാപിക - ശ്രീമതി.അജിത.ആർ.നായർ

പി .ടി.എ പ്രസിഡൻ്റ് - രാജശ്രീ രാജേഷ്

എം.പി.ടി.എ.പ്രസിഡൻ്റ് - ആശ ജ്യോതിമോൻ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആർപ്പൂക്കര പഞ്ചായത്തിലെ തൊണ്ണംകുഴിയിൽ 1916 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. കുന്നുംപുറം ഭവനത്തിലെ കുഞ്ചെറിയാൻ അര ഏക്കർ സ്ഥലം ഗവൺമെൻ്റിന് വിട്ടു നൽകി. നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ 1916 ൽ പ്രൈമറി വിദ്യാലയം ആരംഭിച്ചു. തുടർന്നു വായിക്കുക


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പേര് കാലഘട്ടം
1 അജിത.ആർ.നായർ 2021-2022
2 ഇ.കെ. ഓമന 2006-2021
3 ശ്രീലത 2005-2006

4. രാധാമണി

5. ഐഷാബീവി

6. തങ്കമ്മ

7. ആലീസ്

8. സാവിത്രിക്കുട്ടിയമ്മ

9. ശോശാമ്മ ടീച്ചർ

10. ചിന്താമണി

11. സരോജിനി

12. മാത്തൻ സാർ

ഭൗതികസൗകര്യങ്ങൾ

2018-2019 അധ്യയന വർഷത്തിൽ കേരള സർക്കാരിൻ്റെ 1 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ബിൽഡിംഗായി ഗവ.എൽ.പി. എസ്. തൊണ്ണംകുഴി മാറി. 2020 മെയ് മാസത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

എല്ലാ ക്ലാസ്സിലും ലാപ്ടോപ്പ്, പ്രൊജക്ടർ സൗകര്യം;ശിശു സൗഹൃദ ഇരിപ്പിടങ്ങൾ, ആവശ്യത്തിനു ഫാനും ലൈറ്റുമുള്ള ക്ലാസ്സ് മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ടോയ്ലറ്റുകൾ, വാഷ്ബേസിനുകൾ, വിശ്രമമുറി ഇവയെല്ലാം ഈ സ്കൂളിൻ്റെ പ്രത്യേകതകളാണ്.

ആധുനിക സൗകര്യങ്ങളോടെ 4 ക്ലാസ്സ് മുറികൾ, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, ഗണിതമൂല ഇവയും സ്കൂളിൽ ഉണ്ട്.ഒരേക്കർ ഭൂമിയിൽ വിശാലമായ സ്കൂളിൽ, ശിശു സൗഹൃദ പാർക്ക്, ജൈവ വൈവിദ്ധ്യ ഉദ്യാനം, അടുക്കളത്തോട്ടം;കുട്ടികൾക്ക് കളിസ്ഥലം ഇവയുമുണ്ട്. ഇൻഡോർ കളികൾക്കായി പ്രത്യേക സ്ഥലം, സ്റ്റേജ്, ഹാൾ ,ഡൈനിംഗ് ഹാൾ, സ്റ്റോർ റൂം, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രത്യേക മുറികൾ, ആകർഷകമായ കളിപ്പാട്ടങ്ങൾ ഇവയും സ്കൂളിലുണ്ട്.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1.വിശുദ്ധ അൽഫോൻസാമ്മ

2. ഡോ. ജോസ് ജോസഫ് [Rtd.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ കോട്ടയം]

3. കേണൽ ജോസ് ജോസഫ്

4. ശ്രീ.മാത്യു ചെറിയാൻ [മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവ് 2010]

5.റവ.ഫാ.സേവ്യർ. കുന്നുംപുറം [Director Christon Media Thellakom]

6. ഡോ. സേവ്യർ ചെറിയാൻ

7. Dr. Jim Thomas [ Rtd.prof .Kerala Agrl. University, Thrissur.]


പി.റ്റി.എ പ്രസിഡൻ്റുമാർ

1. ശ്രീമതി രാജശ്രീ രാജേഷ് - 2021-2022

2. ശ്രീ.റ്റി.എൻ.അരവിന്ദ് - 2017-2021

3. ശ്രീ റ്റോമിച്ചൻ കാവക്കണ്ണിൽ - 2014-2016

4.ശ്രീ.അനി എം.എ

5. ശ്രീമതി.സുജാത വിജയകുമാർ

6. ഉഷ അനിൽ

7. ശ്രീമതി സാനി

8.ശ്രീ.രാജൻ

9.ശ്രീ.രാജപ്പൻ

10. ശ്രീ.കെ. ആർ സോമനാഥ്

പാഠ്യേതര പ്രവർത്തനങ്ങൾ

.മാതൃഭൂമി- സീഡ് പ്രവർത്തനങ്ങൾ

.മനോരമ - നല്ലപാഠം പ്രവർത്തനങ്ങൾ

.ക്ലബ്ബ് പ്രവർത്തനങ്ങൾ

.ദിനാചരണ പ്രവർത്തനങ്ങൾ

.പച്ചക്കറിത്തോട്ടം

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പി.റ്റി.എ, എം.പി.റ്റി.എ, എസ്.ആർ.ജി മീറ്റിംഗുകൾ
  • എൽ.എസ്.എസ്. പരീക്ഷാ പരിശീലനം
  • ഹലോ ഇംഗ്ലീഷ്
  • ഓരോ വീട്ടിലും ഗണിത ലാബ്
  • ഓൺലൈൻ പ്രോഗ്രാമുകൾ / ബോധവത്കരണക്ലാസ്സുകൾ


മാനേജ്മെൻ്റ്

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ താലൂക്കിൽ

ആർപ്പൂക്കര പഞ്ചായത്തിൻ്റെ അധികാര പരിധി

യിൽ വരുന്ന സർക്കാർ സ്കൂളാണ് ഇത്. ആർപ്പൂക്കര പഞ്ചായത്തിൽ ആറാം വാർഡിൽ

സ്ഥിതി ചെയ്യുന്നു.

വഴികാട്ടി

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വില്ലൂന്നി റൂട്ടിൽ 2 കിലോമീറ്റർ സഞ്ചരിച്ചാൽ തൊണ്ണംകുഴി ജംഗ്ഷനിൽ എത്താം. അവിടെ നിന്നും 300 മീ.മാറി ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. മാന്നാനത്തു നിന്നും വില്ലൂന്നി വഴിയും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. തീർത്ഥാടന കേന്ദ്രമായ കുടമാളൂർ അൽഫോൻസ ജന്മഗൃഹത്തിൽ നിന്നും കോലേട്ടമ്പലം - വില്ലൂന്നി റൂട്ടിൽ 2 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിലെത്താം.{{#multimaps:9.640284 ,76.508267| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ആർപ്പൂക്കര_ഗവ_എൽപിബിഎസ്&oldid=1536503" എന്ന താളിൽനിന്ന് ശേഖരിച്ചത്