അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./അക്ഷരവൃക്ഷം/പരിസ്ഥിതി - ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതി നമ്മുടെ അമ്മയാണ്. അതിനെ ഒരിക്കലും മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു തന്നെ കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി ലോക പരിസ്ഥിതി ദിനത്തെ നാം കാണണം.
പ്രകൃതി സംരക്ഷണം നാം ഒരോരുത്തരുടേയും കർത്തവ്യമാണ്. കർത്തവ്യത്തിൽ ഉപരി നമ്മുടെ ഉത്തരവാദിത്വമാണ്. പക്ഷേ, ഇപ്പോഴുള്ള മനുഷ്യർ അതിനെ സംരക്ഷിക്കുന്നതിനു പകരം അതിനെ ഇല്ലാതാക്കുകയാണ്. വികസനത്തിന്റെ പേരിലും മറ്റും മരങ്ങൾ വെട്ടിനിരത്തി പ്രകൃതിയുടെ പച്ച കുട നാം ഇല്ലാതാക്കി. പാടങ്ങളും ചതുപ്പുകളും നിരത്തി ഫ്ലാറ്റുകൾ പണിതുയർത്തി. ജലസംഭരണികളായ കുന്നുകൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇടിച്ചുനിരത്തി. ഇങ്ങനെ ഓരോരോ പ്രവർത്തികളിലൂടെ മനുഷ്യർ ഒന്നടങ്കം പരിസ്ഥിതിയെ ഇല്ലാതാക്കുകയാണ്.
നഗരങ്ങളെല്ലാം മലിനീകരണത്തിന് മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണവും പോലെയുള്ളവയ്ക് പ്രശ്നങ്ങളുണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരുന്നു. മനുഷ്യവംശത്തെ തന്നെ വേരോടെ നശിപ്പിക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുകയും ചെയ്യുന്നു.
പ്രകൃതിയോട് നാം ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ചൂട്, പ്രളയം, വരൾച്ച പോലെയുള്ളവ. പ്രകൃതിയോട് നാം ചെയ്യുന്ന ക്രൂരതകൾക്ക് പകരം അത് നമ്മെ തിരിച്ചടിച്ചാൽ ഈ ഭൂമിയിൽ മനുഷ്യവംശം പോലും പിന്നീട് ഉണ്ടാവില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് നാമെല്ലാം അനുഭവിച്ച പ്രളയം. ഇനി എങ്കിലും പരിസ്ഥിതിയെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
വരും തലമുറയുടെ ഭാവി നമ്മുടെ കൈകളിലാണ്. നാം ഇതിനെ സംരക്ഷിച്ചില്ലെങ്കിൽ ജീവന്റെ ഒരു അംശം പോലും ഈ ഭൂമിയിൽ പിന്നീട് ഉണ്ടാവില്ല. മരങ്ങൾ നടുകയും ചെടികൾ വച്ചുപിടിപ്പിക്കുകയും ചെയ്യുക.പരിസ്ഥിതി ദിനത്തെ നാം കഴിയുംവിധം പ്രയോജനപ്പെടുത്തേണ്ടതാണ്.
" ഒരു തൈ നടാം നമുക്ക് വേണ്ടി തൈ നടാം കോച്ചു മക്കൾക്കു വേണ്ടി ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി ...കവിതാ ശകലം നമുക്ക് ഈ അവസരത്തിൽ ഏറ്റു പാടാം. വനങ്ങൾ വെട്ടിനശിപ്പിച്ചു വയലും കായലും നികത്തിയും ഊഷരം ആയിപ്പോയ പ്രകൃതിയുടെ പച്ചപ്പ് നമുക്ക് തിരികെ കൊണ്ടുവരാം

മുബീന എം
9 A അറവുകാട് എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം