അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്

Health Club - 2019 - 2020

Teacher : Ajitha Kumari

Co.Teacher : Deepa Kumari .S

Secretary : Riya Shereef

Joint Secretary : Sandra

സൗഹൃദപരമായ സേവനത്തിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന സദുദ്ദേശവുമായി ആരംഭിച്ച ഒരു സംരംഭമാണ് ആരോഗ്യ ക്ലബ്ബ് അഥവാ health club. ജൂൺ ആദ്യ വാരം തന്നെ ശ്രീമതി. അജിതാകുമാരി ടീച്ചറിൻ്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ നടന്നു. വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദേശം നൽകുകയും , ബോധവൽക്കരണ ക്ലസ്സുകൾ, വിവിധ മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്തു. ആഴ്ചയിൽ ഒരിക്കൽ ( വെള്ളി ) ഡ്രൈഡേ ആചരിച്ചു. ആഴ്ചയിലൊരിക്കൽ അയൺ ഫോളിക് ടാബ്‌ലറ്റ് നൽകുന്നു.വർഷത്തിൽ രണ്ടുതവണ വിരനിവാരണ ഗുളികയും നൽകുന്നു. ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്ക് കൗമാര വിദ്യാഭാസവുമായി ബന്ധപ്പെട്ട് ക്ലാസ്സുകളും നടത്തുന്നു. 10 മുതൽ 14 വയസ്സുവരെയുള്ള എല്ലാകുട്ടികൾക്കും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ റ്റി.റ്റി കുത്തിവെപ്പുകൾ നടത്തുന്നു.

2018- 19 കാലയളവിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ശ്രീചിത്രാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും നേതൃത്വത്തിൽ നടത്തിയ ആരോഗ്യ ക്വിസിൽ ഞങ്ങളുടെ മിടുക്കികളായ ഹന്ന ജയിംസ് ,ഭദ്രാ കെ നായർ എന്നിവർ 14 ജില്ലകളിൽ നിന്നുമുള്ള ടീമംഗങ്ങളെ പിന്നിലാക്കി സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഒരു ലക്ഷം രൂപയും ,സർട്ടിഫിക്കേറ്റും,ട്രോഫിയും ഒരു വർഷത്തേക്ക് സൗജന്യമായി ആരോഗ്യ മാസികയും ഇവർക്ക് ലഭിക്കുകയുണ്ടായി .കൂടാെതെ നിരവധി സമ്മാനങ്ങൾ ഇവർക്ക് ലഭിച്ചു.ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്കായി കൗമാരപോഷണ ക്ലാസ്സുകളും, മെൻസ്ട്രൽ ഹൈജീൻ ക്ലാസ്സുകളും നടത്തുന്നു. ആരോഗ്യ ക്ലബ്ബിൻ്റെ നേതൃത്യത്തിൽ ശുചീകരണ പരിപാടികൾ നടത്തി.ടോയ്ലറ്റ്, യൂറിനൽസ് ഉപയോഗത്തിന് ശേഷം വൃത്തിയാക്കേണ്ടതിന്റെ

പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തി. ശുചീകരണത്തിനു വേണ്ട ലോഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു. ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.വെള്ളം കെട്ടികിടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ജൂൺ 26 ലഹരിവിരുദ ദിനത്തിൽ കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി . ലഹരിമരുന്നിന്റെ ഉപയോഗവും, അതിൻറെ ദൂഷ്യഫലത്തെക്കുറിച്ചും ബോധവത്കരണക്ലാസ്സുകൾ സംഘടിപ്പിച്ചു. എല്ലാദിവസവും ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ ഭക്ഷണാവശിഷ്ടങ്ങൾ

നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്സിനെ ആരോഗ്യക്ലബ്ബിൽ നിന്നും തിരഞ്ഞെടുത്തു.

ഹെൽത്ത്‌ ക്ലബ്‌

2020 - 2021

Nodal Teacher : Deepa kumari s

Co. Teachers : V.S. Manju, Divya. S

Physical education : G.Chindhu

Health club secretary : Shibina shabu

Join secretary : Serin R John

കോവിഡ് 19 മഹാമാരി പൊട്ടിപുറപെട്ടത് കാരണം വിദ്യാഭ്യാസമേഖലയെ സാരമായി ബാധിച്ചു. സ്കൂളുകൾ ഇപ്പോഴും അടഞ്ഞു കിടക്കുന്നു. അടിയന്തര ബദൽ നടപടി എന്ന നിലയിൽ പഠനം ഓൺലൈൻ മാധ്യമത്തിലേക്ക് വഴിമാറി. വെല്ലുവിളികൾക്ക് ഇടയിലും സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ ജൂൺ രണ്ടാം വാരം രൂപികരിച്ചു 5-10 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് ഏകദെശം 40 കുട്ടികളെ ഉൾപ്പെടുത്തി വാട്ട്‌സപ്പ് ഗ്രൂപ്പ്‌ രൂപികരിച്ചു

ഞങ്ങളുടെ മിടുക്കികൾ സജീവമായി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു

കോവിഡ് 19 പ്രതിരോധിക്കുന്നതിന് നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങളെ കുറിച്ച് ക്ലബ്ബിന്റ നേതൃത്വത്തിൽ ഞങ്ങളുടെ മിടുക്കികളയ ഷിബിന ഷാബു, സംഗീത അനിൽ, സെറിൻ ആർ ജോൺ, ആൻസി ഉല്ലാസ്, അഭിരാമി, അക്ഷര എന്നിവർ അതിജീവനം കോവിഡ് 19 എന്ന ലഘ‌ു ബോധവൽക്കരണ വീഡിയോ തയാറാക്കി

ഇത് എല്ല ക്ലാസ്സ്‌ ഗ്രൂപ്പുകളിലും നൽകി

സാംക്രമിക രോഗമായ കോവിഡ് 19 പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ മാസ്ക്കിന്റെ പ്രാധാന്യം, ഉപയോഗിക്കേണ്ട വിധം, ആവശ്യകത, വിവിധതരത്തിലുള്ള മാസ്ക്കുകൾ ഇവയെ കുറിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി, ഈ ബോധവൽക്കരണ ക്ലാസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും അങ്ങനെ ജനങ്ങളിലേക്ക്എത്തിക്കുകയും ചെയ്തു

ഞങ്ങളുടെ മറ്റൊരു മിടുക്കിയായ ദേവി പാർവ്വതി ഒക്ടോബർ 15 ആഗോള കൈകഴുകൽ ദിനവുമായി ബന്ധപെട്ട് കൈകഴുകലുമായി ബന്ധപെട്ട ഘട്ടങ്ങൾ ചിത്രികരിച്ചു

എല്ലാ ഞായറാഴ്ച്ചകളിലും ഞങ്ങളുടെ കുട്ടികൾ വീടുകളിൽ ഡ്രൈഡേ ആചാരിക്കുന്നു

മലിനജലം, കെട്ടികിടക്കുന്ന വെള്ളം, തുടങ്ങിയ കൊതുക് വളരാൻ സഹചര്യമുള്ളവ ഒഴിവാക്കുന്നു.

കൂടാതെ മാനസിക ആരോഗ്യം വ്യക്തിശുചിത്വം, പരിസരശുചിത്വം, മാനസികസംഘർഷം ഒഴിവാക്കാൻ യോഗ, ധ്യാനം എന്നിവയും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു

നവംബർ 14 പ്രേമേഹദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തി എന്താണ് പ്രമേഹം , എങ്ങനെ ഒഴിവാക്കാം ജീവിത ശൈലിയിൽ വരുത്തേണ്ട മറ്റങ്ങൾ എന്നിവയെ കുറിച്ച് വളരെ ഭംഗിയായി ഞങ്ങളുടെ മിടുക്കികളായ ഷിബിന, സംഗീത , അക്ഷര എന്നിവർ അവതരിപ്പിച്ചു കൂടാതെ സ്ലൈഡ് പ്രസന്റേഷനും അവതരിപ്പിച്ചു.

സ്കൂളിലെ കായിക അധ്യാപകന്റെ നേതൃത്വത്തിൽ കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു അതുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിൽ കഥാ, കവിത, പോസ്റ്റർ, എന്നിവ എല്ലാ മിടുക്കികളും ചെയ്യുന്നു. ഇവയെല്ലാം ദൃശ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ മിടുക്കിയായ ദേവി പാർവതി കോവിഡ് 19 മഹാമാരിയെ ചെറുക്കുന്നതിൽ

ആരോഗ്യവകുപ്പിന്റെ അഭിനന്ദനീയസേവനത്തെ പ്രകീർത്തിച്ചു കൊണ്ട് വരച്ച ചിത്രം വളരെ ഹൃദ്യമായിരുന്നു

പകർച്ചവ്യാധികൾ, പ്രഥമശുശ്രൂഷ , കൗമാര ശാരീരിക മാനസിക പ്രശ്നങ്ങൾ

എന്നിവയ്ക്കൊക്കെ പ്രവർത്തനങ്ങൾ നൽകിവരുന്നു. ഇപ്പോൾ നേരിടുന്ന

മഹാമാരി കോവിഡ് കാലത്തെ അതിജീവിച്ചു കൊണ്ട് ക്ലബ്‌ അംഗങ്ങൾ ഭവനങ്ങളിൽ മൈക്രോഗ്രീൻ കൃഷി ചെയ്തു വരുന്നു. ആരോഗ്യപരമായ ജീവിതം കെട്ടിപ്പടുകുന്നതിൻ മാനസികഉല്ലാസം നൽകുന്നതിനും ഈ പച്ചക്കറികൃഷി ഏറെ സഹായിച്ചു

ജില്ലാ മെഡിക്കൽ ഓഫീസ് പത്തനംതിട്ട ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി വേൾഡ് റാബീസ് ഡേ സെപ്റ്റംബർ 28, ഗ്ലോബൽ ഹാൻഡ് വാഷ് ഡേ ഒക്ടോബർ 15, നാഡീവ്യവസ്ഥയെ ബാധിക്കുന്ന പേവിഷബാധയെക്കുറിച്ചും, വളർത്തുമൃഗങ്ങളെ പരിപാലിക്കുമ്പോൾ സ്വീകരിക്കേണ്ട കരുതലുകളെ കുറിച്ചും, കൂടാതെ കൈ കഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും , സോപ്പ്, സാനിറ്റൈസർ, മാസ്ക് ജീവിതശൈലിയുടെ ഭാഗമാക്കെണ്ടതിനെ കുറിച്ചും, ഹാൻഡ്‌ വാഷിങ്ങിലൂടെ തടയാവുന്ന ജലജന്തുജന്യ രോഗങ്ങളും, സൂക്ഷ്മജീവികളിൽ നിന്ന് പകരുന്ന രോഗങ്ങളെ കുറിച്ചും നടത്തിയ ആരോഗ്യ കേരളം പദ്ധതിയിൽ ഞങ്ങളുടെ സ്കൂളും പങ്കെടുത്തു