അഞ്ചാം പീടിക എം എൽ പി എസ് അഴിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anupriyavp (സംവാദം | സംഭാവനകൾ)
അഞ്ചാം പീടിക എം എൽ പി എസ് അഴിയൂർ
വിലാസം
XXXXXX
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലXXXXXX
വിദ്യാഭ്യാസ ജില്ല XXXXXX
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Anupriyavp




................................

ചരിത്രം

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ ഉള്‍പ്പെട്ട അഴിയൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ 18)o വാര്‍ഡില്‍ നാഷണല്‍ ഹൈവേയ്ക്ക് പടി‍ഞ്ഞാറ് ഭാഗത്തായി അഞ്ചാംപീടിക എം.എ.പി സ്കൂള്‍ സ്ഥിതിചെയ്യുന്നു.മുസ്ല്യാരവിടെ അഹമ്മദ്കുട്ടി എന്നവര്‍ അഞ്ചാംപീടിക പള്ളിയുടെ അടുത്ത് വലിയകത്ത് കരകെട്ടി തറവാട്ടില്‍ കാരണവരില്‍ നിന്ന് വാക്കാല്‍ ചാര്‍ത്തിവാങ്ങി നാല് സെന്റ് സ്ഥലത്ത് ഒരു സ്കൂള്‍ എടുപ്പുണ്ടാക്കി കുട്ടികളെ ഓത്തും എഴുത്തും പഠിപ്പിച്ചുവന്നു.അത് 1931ന് മുമ്പാണെന്ന് ആധാരത്തില്‍ നിന്നും മനസിലാകുന്നു.1948 മുതല്‍ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകന്‍ മാനേജര്‍ കൂടിയായ പരേതനായ കൃഷ്ണന്‍ പണിക്കരായിരുന്നു.അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ദേവകി മാനേജരായി തുടര്‍ന്നുവന്നു.പിന്നീട്ഇപ്പോഴത്തെ മാനേജര്‍ ‍ശ്രീ എ വേണുഗോപാലന്‍ മാസ്റ്റര്‍ കാര്യങ്ങള്‍ നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്കൂളില്‍ കുട്ടികള്‍ക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയന്‍സില്‍ പരീക്ഷണങ്ങള്‍ നടത്താനായി ചെറിയ ലാബ് സൗകര്യങ്ങളും ,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാര്‍ട്ടുകള്‍,ഗ്ലോബുകള്‍,ഭൂപടങൾ എന്നിവയും ഉണ്ട്. പഠനോപകരണങ്ങളും കുട്ടികള്‍ക്ക് കുടിവെളള സംവിധാനവും,കുട്ടികള്‍ക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലുകളും ധാരാളം വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ഈ സ്കൂളിന്റെ സവിശേഷതയാണ്. വൃത്തിയുള്ള പാചകമുറിയും ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ എ കൃ‍ഷ്ണന്‍ പണിക്കര്‍
  2. ശ്രീ കെ ശിവരാമന്‍
  3. ശ്രീമതി എം കൃസ്റ്റബെല്‍
  4. ശ്രീ എ വിജയരാഘവന്‍
  5. ശ്രീ സി എച്ച് നാണു

നേട്ടങ്ങള്‍

 സബ് ജില്ലാകലാമേളകളില്‍ ഉന്നതസ്ഥാനങ്ങള്‍ ലഭിക്കാറുണ്ട്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പ്രൊഫസര്‍ ഇസ്മയില്‍ -ചരിത്രവിഭാഗം മേധാവി ,സര്‍ സയ്യിദ് കോളേജ്
  2. ഡോക്ടര്‍ സുലൈമാന്‍ -ന്യൂറോളജി വിഭാഗം ,കോഴിക്കോട് മെഡിക്കല്‍ കോേളേജ്
  3. ജനാബ് ഇ.ടി അയൂബ്-പ്രസിഡന്റ് ,അഴിയൂര്‍ ഗ്രാമപഞ്ചായത്ത്

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}