സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 3 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshssirinjalakuda (സംവാദം | സംഭാവനകൾ)

വിദ്യാഭ്യാസത്തിലും സംസ്കാരസന്പന്നതയിലും വളരെ ഉന്നതയില്‍ നില്‍ക്കുന്ന ഇരിങ്ങാലക്കുട പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് വിദ്യാലയം തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ മനവലശ്ശേരി വില്ലേജില്‍പ്പെട്ട ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ 17-ാം നന്പര്‍ വാര്‍ഡില്‍ 1922-ല്‍ സ്ഥാപിതമായി. ഈ വിദ്യാലയത്തിന്റെ ഫീഡിങ്ങ് ഏരിയ ,വേളൂക്കര പഞ്ചായത്ത്, പൊറത്തിശ്ശേരി, കാട്ടൂര്‍, മുരിയാട് പഞ്ചായത്തുകള്‍ എന്നിവയാണ്. നിത്യാരാധനകേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനും സെന്റ് തോമസ് കത്തീഡ്രലിനും മദ്ധ്യേ എല്ലാവിധ ദൈവികാനുഗ്രഹങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ഈ വിദ്യാലയം നിലകൊള്ളുന്നു.


സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
വിലാസം
തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-09-2010Stmaryshssirinjalakuda



ആമുഖം

ചരിതൃ-സാമൂഹിക പശ്ചാത്തലം

ചരിച്ചുള്ള എഴുത്ത്

      സാമൂഹികവും   സാന്പത്തികവും  സാംസ്കാരികവും     വിദ്യാഭ്യാസപരവുമായി   പൊതുജനജീവിതത്തില്‍   മാന്ദ്യത അനുഭവപ്പെട്ട  കാലഘട്ടത്തില്‍  ക്രൈസ്തവ  മിഷനറിമാരുടെ  ആഗമനവും  കേരളസംസ്കാരത്തില്‍ അവരുടെ സ്വാധീനവും  നമുക്ക്  കാണാന്‍ കഴിയും. ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ-ലിംഗഭേദമെന്യേ  എല്ലാവര്‍ക്കും വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് പള്ളിക്കുടങ്ങള്‍ സ്ഥാപിച്ചത്. സെന്റ് മേരീസ് പള്ളിയുടെ പണി ഏറെക്കുറെ പൂര്‍ത്തിയായ കാലഘട്ടം, കുറച്ച് മരം ബാക്കിയുണ്ട്. ഒരു സ്ക്കുള്‍ കെട്ടിടം പണിയാമെന്ന് പള്ളിയോഗം തീരുമാനിച്ചു. പള്ളിയുടെ വടക്കുഭാഗത്ത് റോഡിനോടുചേര്‍ന്നുള്ള പള്ളിവക സ്ഥലത്ത് സ്കുള്‍ കെട്ടിടം പണിതു. പള്ളിയോടുചേര്‍ന്നു ഒരു പള്ളിക്കുടം ഉണ്ടാവുകയാണെങ്കില്‍ ഈ പരിസരത്തുള്ള എല്ലാ കുട്ടികള്‍ക്കും ജാതി-മത-ഭേദമെന്യേ നല്ല വിദ്യാഭ്യാസം ലഭിക്കും. അങ്ങനെ 1992-ല്‍ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. സര്‍വശ്രീ.എം.ഒ.പൗലോസ് മാളിയേക്കല്‍, കെ.ജെ.ലാസര്‍ കള്ളിക്കാടന്‍, ടി.എല്‍.വര്‍ഗ്ഗീസ് തെക്കേക്കര തുടങ്ങിയവര്‍ ആദ്യകാല അധ്യാപകരായിരുന്നു.

അക്കാലത്ത് സ്കുള്‍ നടത്തിപ്പിനായി സര്‍ക്കാരില്‍നിന്ന് ഒരു പൈസയും ഗ്രാന്റായി കിട്ടുകയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നുവെങ്കില്‍ നാമ മാത്രമായ ഫീസ് പിരികാം. നിര്‍ദ്ധനാവസ്ഥ കാരണം പകുതിയിലധികം കുട്ടികളില്‍ നിന്നു ഫീസ് കിട്ടിയിന്നു വരില്ല.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

u.p.ക്കൂം ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. H.S.S. & HS ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കൗണ്‍സിലിങ്ങ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീ.എം.ഒ.പൗലോസ് മാളിയേക്കല്‍ ശ്രീ.കെ.ജെ.ലാസര്‍ കള്ളിക്കാടന്‍ ശ്രീ.ടി.എല്‍.വര്‍ഗ്ഗീസ് തെക്കേക്കര 2000-2005 സി.കെ.പോള്‍'ചരിച്ചുള്ള എഴുത്ത് 2005-2006 പി.കെ.ഭരതന്ചരിച്ചുള്ള എഴുത്ത് 2006 April 1st ടി.എ.ശാന്ത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  1. REDIRECT Insert text