എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 21 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19670 (സംവാദം | സംഭാവനകൾ)
എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
വിലാസം
മലപ്പുറം

താനൂർ പി.ഒ,
മലപ്പുറം
,
676103
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ9495505757
ഇമെയിൽsvaupsiringavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19670 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.വി. മുരളീധരൻ
അവസാനം തിരുത്തിയത്
21-09-202019670


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽഇരിങ്ങാവൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1905 ൽ വളരെ എളിയനിലയിൽ തുടക്കം. ചാണകമെഴുതിയ തറ, മുളയും കവുങ്ങും താങ്ങി നിർത്തുന്ന മേൽക്കൂര. ഓലമേഞ്ഞ കെട്ടിടം. അതിനു താഴെ വിരലിലെണ്ണാവുന്ന കുട്ടികൾ. കുഞ്ഞിക്കിട്ട മാസ്റ്റർ, കറപ്പുണ്ണി മാസ്റ്റർ, ചോലക്കൽ കറപ്പൻ, പറങ്ങോടൻ എന്നിവർ തുടങ്ങി വെച്ച ഈ സ്ഥാപനം തുടർന്ന് മാനേജറും ഹെഡ്മാസ്റ്ററുമായ ചേണ്ടുചെട്ട്യാർ പരിപാലിച്ചു. 1923 ൽ സരസ്വതി വിലാസം എലിമെൻററി സ്കൂൾ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൻറെ അംഗീകാരം. തുടർന്ന് ഈ സ്ഥാപനം പടിപടിയായി ഉയരാൻ തുടങ്ങി. 1967 ൽ വിദ്യാലയത്തിൻറെ മാനേജ്മെൻറ് ചോലക്കൽ കറപ്പൻ എന്ന കൃഷ്ണൻ ഏറ്റെടുത്തു. 1976ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തു. വളർച്ചയുടെ പടവുകൾ താണ്ടി 19 ഡിവിഷനുകളിലായി 800ൽ അധികം വിദ്യാർഥികൾ, 27 അധ്യാപകർ, അവർക്ക് പ്രചോദനമേകുന്ന അധ്യാപക രക്ഷാകർതൃ സമിതിയും മുൻ ഹെഡ്മാസ്റ്ററും ഇപ്പോഴത്തെ മാനേജറുമായ സി. രാജൻ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള ക്രിയാത്മാകമായ ഇടപെടലുകളാണ് ഈ വിദ്യാലത്തിൻറെ വിജയം.

ഭൗതികസൗകര്യങ്ങൾ

          19 ക്ലാസ് മുറികളും കളിസ്ഥലവുമുണ്ട്. കംപ്യൂട്ടർ ലാബ്‌ ഉൾക്കൊള്ളുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
          30 ൽ അധികം കുട്ടികൾ ഉൾക്കൊള്ളുന്ന സ്കൌട്ട് ട്രൂപ് സ്കൂളിൽ പ്രവർത്തിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
           35 ൽ അധികം വിദ്യാർഥികൾ ഉൾക്കൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ ഉണ്ട്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
           സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകൾ, ഹെൽത്ത്‌ ക്ലബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു.

വഴികാട്ടി

            തിരൂർ പയ്യനങ്ങാടിയിൽ നിന്ന് ഇരിങ്ങാവൂർ വഴി കടുങ്ങാത്തുകുണ്ട് റോഡിൽ 4 കിലോമീറ്റർ അകലെ ഇരിങ്ങാവൂർ അങ്ങാടിക്ക് സമീപം.
 {{#multimaps: 10.921277, 75.958154| width=800px | zoom=11 }}

https://goo.gl/maps/UmTitMefjb22