തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകല്‍ക്കുറി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. അഞ്ചാം ക്ളാസു മുതല്‍ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാര്ത്ഥികള്‍ ഇവിടെ പഠിക്കുന്നു.

ജി.എച്ച്.എസ്.എസ്. പകൽക്കുറി
വിലാസം
പകല്‍ക്കുറി

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-08-2010Sitcpakalkurihs


ചരിത്രം

‍‍‌‌‍ എ.ഡി 1915ല്‍ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂള്‍ പകല്‍ക്കുറിയില്‍ ആരംഭിച്ചു. 1945ല്‍ ഇത് ഒരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1950ല്‍ ഇതൊരു ഇംഗ്ളീഷ് ഹൈസ്കൂളായും 1953 – 54ല്‍ ഒരുപൂര്‍ണ്ണഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. പൂര്‍ണ്ണഹൈസ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റര്‍ അടൂര്‍സ്വദേശിയായ നാരായണക്കുറുപ്പ് സാര്‍ ആയിരുന്നു. 1990 ല്‍ ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ല്‍ ഹയര്‍സെക്കന്ററിയുംഅനുവദിച്ചു. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടന്‍സി കോഴ്സ് ഒരു ബാച്ചും, ഹയര്‍സെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയന്‍സിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോള്‍ ഇവിടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ പതിനാല് ഡിവിഷനുകളും പ്രൈമറി വിഭാഗത്തില്‍ 10 ഡിവിഷനുകളും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി