ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
05:44, 17 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- കണ്ണിമാങ്ങ (സംവാദം | സംഭാവനകൾ) ('പഴയ മദ്രാസ് സംസ്ഥാനത്തിലുൾപ്പെട്ട മലബാർ ജില്…' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഴയ മദ്രാസ് സംസ്ഥാനത്തിലുൾപ്പെട്ട മലബാർ ജില്ലയിലെ അനേക താലൂക്കുകളിലൊന്നായിരുന്നു വള്ളുവനാട്.വള്ളുവനാടു താലൂക്കിലുൾപ്പെട്ട എളേടത്തു മാടമ്പ് അംശത്തിലെ ഒരു ദേശമാണ് മുന്നൂർക്കോട്.മൂന്നുറവകൾ ഒന്നിച്ചു ചേരുന്ന നാടാണത്രേ മുന്നൂർക്കോട്.മുന്നൂർക്കോട്,കീഴൂർ,ആറ്റാശ്ശേരി എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു എളേടത്തു മാടമ്പ് അംശം.അന്ന് അംശങ്ങളുടെ ഭരണത്തലവന്മാർ അധികാരിമാരായിരുന്നു.അധികാരിയെ സഹായിക്കാനായി അംശം മേനോനും കോൽക്കാരുമുണ്ടായിരുന്നു.പാരമ്പര്യമനുസരിച്ചയിരുന്നു പണ്ടിവരെ നിയമിച്ചിരുന്നത്.