ഉള്ളടക്കത്തിലേക്ക് പോവുക

എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ഭൂമി മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ഭൂമി മാതാവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി മാതാവ്
 
കത്തിയെരിയുന്ന ഭൂമി മാതാവിനെ

വീണ്ടും എന്തിനു വേണ്ടി നാം നോവിക്കുന്നു?
അന്നം തരുന്നൊരു മണ്ണിനെയും
പ്രാണ വായുവാം കുളിർക്കാറ്റിനെയും
എന്തിനു വേണ്ടി നാം മലിനമാക്കി ?
തെളി നീരുറവയാം തോടും പുഴകളും
കളകളമൊഴുകുന്ന ആറ്റിനേയും
എന്തിനു വേണ്ടി നാം മലിനമാക്കീ ?
ഭൂമിക്കു കാവലായി നിന്ന മരങ്ങളെ
എന്തിനു വേണ്ടി നാം വെട്ടിമാറ്റി ?
എല്ലാം സഹിച്ച് ക്ഷമിച്ച മാതാവിനെ
വീണ്ടും എന്തിനു വേണ്ടി നാം മുറിവേൽപ്പിച്ചു ?
അറിയുക , മാതാവിൻ സഹനത്തിനൊടുവിലെ
പ്രതികാരം വൻ നാശമാകാം!
മഹാമാരിയും പ്രളയവും വരൾച്ചയും
കേവലം സൂചന മാത്രമെന്നറിഞ്ഞിടൂ നാം.
ഭൂമാതാവിൻ സ്നേഹം അറിഞ്ഞിടുക
നന്മകൾ മാത്രം ചെയ്തീടുക
മക്കൾ നാം നന്മകൾ മാത്രം ചെയ്തീടുക ..

ശിഖ.ബി
4 NILL എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത