കത്തിയെരിയുന്ന ഭൂമി മാതാവിനെ
വീണ്ടും എന്തിനു വേണ്ടി നാം നോവിക്കുന്നു?
അന്നം തരുന്നൊരു മണ്ണിനെയും
പ്രാണ വായുവാം കുളിർക്കാറ്റിനെയും
എന്തിനു വേണ്ടി നാം മലിനമാക്കി ?
തെളി നീരുറവയാം തോടും പുഴകളും
കളകളമൊഴുകുന്ന ആറ്റിനേയും
എന്തിനു വേണ്ടി നാം മലിനമാക്കീ ?
ഭൂമിക്കു കാവലായി നിന്ന മരങ്ങളെ
എന്തിനു വേണ്ടി നാം വെട്ടിമാറ്റി ?
എല്ലാം സഹിച്ച് ക്ഷമിച്ച മാതാവിനെ
വീണ്ടും എന്തിനു വേണ്ടി നാം മുറിവേൽപ്പിച്ചു ?
അറിയുക , മാതാവിൻ സഹനത്തിനൊടുവിലെ
പ്രതികാരം വൻ നാശമാകാം!
മഹാമാരിയും പ്രളയവും വരൾച്ചയും
കേവലം സൂചന മാത്രമെന്നറിഞ്ഞിടൂ നാം.
ഭൂമാതാവിൻ സ്നേഹം അറിഞ്ഞിടുക
നന്മകൾ മാത്രം ചെയ്തീടുക
മക്കൾ നാം നന്മകൾ മാത്രം ചെയ്തീടുക ..