എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പ്രകൃതി നീ മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പ്രകൃതി നീ മനോഹരി" സം‌രക്ഷിച്ചിരിക്കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി നീ മനോഹരി

ഹാ! എന്ത് ഭംഗിയാണമ്മേ!
ഈ മുറ്റത്ത് നിൽക്കുന്ന ചെമ്പരത്തി.
ഹാ! എന്ത് ഭംഗിയാണമ്മേ!
ഈ ചെമ്പരത്തിമേലേ പൂക്കളും.
നോക്കമ്മേ ആ പൂവിന്മേലേ കുരുവികളെ,
മധുരമനേഹരമായ തേൻ-
നുകർന്നാനന്ദിക്കുന്ന വണ്ടുകളെ.
ഈ പ്രകൃതി എന്ത് മനോഹരിയാണമ്മേ!
കണ്ടോ ഉണ്ണീ നീ ഈ പ്രകൃതിയെ,
അവളുടെ മനോഹരരൂപത്തെ.
നീ അറിഞ്ഞീടുണ്ണീ അമ്മയുടെ ബാല്യത്തെ,
ഒരു കുഞ്ഞുവീടും അതിലേറെ,
ആ മുറ്റം നിറഞ്ഞുനിന്ന ചെടികളും,
ആ ചെടിയിലെ പൂക്കളും, വണ്ടുകളും,
പൂമ്പാറ്റകളും, ചെറുകുരുവികളും.
അമ്മ വീടിൻ ചുറ്റുമുള്ള ചെറു
വയലുകളും, അതിൽനിറഞ്ഞുനിന്ന
നെൽക്കതിരുകളും, ക്കതിർ-
കൊത്തിടുന്ന തത്തകളും, അതിൽ
നീന്തിത്തുടിക്കുന്ന ചെറുമീനുകളും.
വീടിനു ചുറ്റുമുള്ള മാവും,
പ്ലാവും, പറങ്കിമാവും, മറ്റുമരങ്ങളും,
അതിലൂടെ കളിച്ചു നടക്കും
അണ്ണാറക്കണ്ണൻമാരും,
കാക്കയും, കുയിലും, മരംകൊത്തിയും,
കിളികളുടെ കളകളാരവവും
ഹാ! ഈ പ്രകൃതി എന്ത് മനോഹരി!
കൊതിയാവുന്നമ്മേ ആ കാലം
ഇന്നിതൊക്കെ എവിടെപ്പോയി?

അശ്വിൻ ജ്യോതി
8 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത