എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

കൊറോണ നാട് മുടിക്കും കാലം --
മാനുഷരെല്ലാരും ഒന്നു പോലെ,
ആഘോഷമെങ്ങും -- നടക്കുന്നില്ല
ആളുകൾ കൂട്ടവും കൂടുന്നില്ല,
ബാലപീഡനങ്ങൾ കേൾപ്പാനില്ല --
ബാലമരണവും തീരെയില്ല..,
പൊതുസ്ഥാപനങ്ങൾ തുറക്കുന്നില്ല --
പൊതുവാഹനങ്ങളും ഓടുന്നില്ല,
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും--
അവിടെല്ലാം കൊറോണ ഭീതി മാത്രം,
മാസ്ക് ധരിക്കാൻ മടിച്ചീടല്ലേ --
കൈകൾ കഴുകാനും മറന്നീടല്ലേ,
കൊറോണ എന്ന വൈറസിനെ --
നാമൊറ്റക്കെട്ടായി തുരത്തീടേണം.

മുഹമ്മദ്‌ നാസിഹ്
5 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത