എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/-കൊറോണ-

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/-കൊറോണ-" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
-കൊറോണ-

ഒരു ദിവസം രാവിലെ കുഞ്ഞുണ്ണി ഉറക്കമുണർന്ന് ഉമ്മറത്തേക്ക് വന്നു. അവിടെ അച്ഛനും അമ്മയും വല്യമ്മയും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു..... കോവിഡ്, കൊറോണ എന്നൊക്കെ അവനും കേട്ടു . അതിനെപ്പറ്റി ചോദിക്കാൻ അവൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു. എന്താണ് കോവിഡ്- 19? അവൻ ചോദിച്ചു .'കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ് കോവിഡ്- 19’ .ഇത് ചൈനയിലാണ് ആദ്യമായി വന്നത്.ഇത് മനുഷ്യരിലാണ് ഉണ്ടാവുന്നത് ........ ഇവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ആണ് പകരുന്നത് ..... അതു കൊണ്ട് നമ്മൾ മാസ്ക് ഉപയോഗിയ്ക്കുകയും കൈയും മുഖവും ഇടയ്ക്ക് കഴുകുകയും ചെയ്യണം.നമ്മൾ ജാഗ്രതയോടെ വീട്ടിൽ തന്നെ നിൽക്കണം. അതു കൊണ്ട് മോൻ കളിക്കാൻ പുറത്ത് പോവരുതെന്ന് ചേച്ചി പറഞ്ഞു. കുഞ്ഞുണ്ണി അനുസരണയോടെ തലയാട്ടി.

അനുലക്ഷ്മി
5 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ