എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/- അതിജീവനം -

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/- അതിജീവനം -" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
- അതിജീവനം -

ലോകമെങ്ങും ഇപ്പോൾ ഒരു മഹാദുരന്തത്തിന്റെ പിടിയിലാണ്. 'കോവിഡ്-19' എന്ന മഹാമാരി ലോകത്തെ പിടിച്ചടക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ മരണപ്പെട്ടു. അത്രയും പേർ രോഗബാധിതരുമാണ്. ലക്ഷക്കണക്കിന് മനുഷ്യർ രോഗമുണ്ടെന്ന സംശയത്താൽ നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്നു. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മുടെ ഇന്ത്യയിലും ജോലിക്കു പോകാനോ പരീക്ഷ പോലും എഴുതാനോ കഴിയാതെ എല്ലാവരും ഈ മഹാമാരിയെ തുരത്താൻ വീട്ടിലിരിക്കുകയാണ്. സർക്കാർ തരുന്ന റേഷനരിയും പലവ്യഞ്ജന കിറ്റുമൊക്കെയാണ് പലരുടെയും ആശ്രയം. പുറത്തു പോകുന്നവർ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച്‌ വൃത്തിയായി കഴുകുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. നമുക്ക് ഒരുമിച്ച് നിന്ന് കൊറോണ വൈറസിനെ തുരത്താം. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ.നാം അതിജീവിക്കുക തന്നെ ചെയ്യും........

വൈഗ ലക്ഷ്മി.കെ
3 C പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം