എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഉചിതമാണ് രോഗപ്രതിരോധം. രോഗപ്രതിരോധശേഷിക്ക് നല്ല ഉറക്കം അത്യാവശ്യമാണ്. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണം പഴങ്ങളുടെയും പച്ചക്കറികളുടെയും ഫൈബറുകൾ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ദിവസവും ചുരുങ്ങിയത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക ഇത് ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ സഹായിക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ യോഗ, മെഡിറ്റേഷൻ എന്നിവ നല്ലതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. ദിവസവും 45 മിനിറ്റ് വ്യായാമം ചെയ്യുക. രോഗപ്രതിരോധ ത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ.


പണ്ടുകാലങ്ങളിൽ അതായത് നമ്മുടെ മുത്തശ്ശൻ മാരെല്ലാം പുറത്ത് പോയി വന്നാൽ നല്ലതുപോലെ കയ്യും കാലും മുഖവും കഴുകി മാത്രമേ അകത്തേക്ക് കയറാൻ ഉള്ളൂ.
ഇന്നത്തെ മനുഷ്യർക്ക് ഒന്നിനും സമയമില്ല. ഫാസ്റ്റ് ഫുഡിനെ അമിതമായ ഉപയോഗം, ശുചിത്വമില്ലായ്മ, എന്നിവയെല്ലാം ഒരു പരിധിവരെ മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.

ഇനിവരുന്ന നമ്മുടെ തലമുറ തീർച്ചയായും പഴയകാലത്തെ അനുകരിച്ചു ജീവിക്കണം

സാന്ദ്ര സുഭിജിത്
IV C ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം