എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/സഹകരിക്കുക, പരിശ്രമിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/സഹകരിക്കുക, പരിശ്രമിക്കുക" സം‌രക്ഷിച്ചിരിക്കുന്നു: school...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഹകരിക്കുക പരിശ്രമിക്കുക

ലോകത്തിന്റെ ഗതിയെ മാറ്റിമറിച്ച കൊറോണ അതായത്കോവിഡ് 19 എന്ന മഹാമാരി ക്കെതിരെ പോരാടുകയാണ് നമ്മുടെ സമൂഹം. ഇതിൽ നാം ഓരോരുത്തരും നമുക്കും മറ്റുള്ളവർക്കും വേണ്ടി സഹകരിക്കുക എന്നത് പ്രാധാന്യമുള്ള ഒരു കാര്യമാണ്. "സഹകരിക്കുക പരിശ്രമിക്കുക" എന്നതിനാവാം കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. ഈ കൊറോണ ലോകത്തിന് ധാരാളം പാഠങ്ങൾ പഠിപ്പിച്ചു തന്നു. അതിൽ പെട്ടതാണ് വിവാഹം പോലോത്ത ചടങ്ങുകളുടെ ലളിതമായ രീതിയും, ആഡംബരം ആയിട്ടുള്ള ഭക്ഷണത്തിന്റെ രീതിയും ഇതെല്ലാം നാം വളരെ ലളിതമാക്കി. അതായത് വളരെ ചുരുങ്ങിയ രീതിയിൽ നിലനിന്നുപോരുന്നു. ഇതിലൂടെ യും ജീവിതം സാധ്യമാണ് എന്ന പ്രധാന ആശയത്തിലൂടെ ആണ് നാമിപ്പോൾ കടന്നുപോകുന്നത്. ഭക്ഷണത്തിന് പ്രാധാന്യം നൽകികൊണ്ട് നാം ആഡംബരത്തിൽ നിന്നും സാധാരണ ഗതിയിലേക്ക് വന്നപ്പോഴേക്കും ഒരു വേവലാതിയായി. എന്നാൽ ഒരു നിമിഷം ചിന്തിക്കൂ..... ഒരുതരി ഭക്ഷണംപോലും കിട്ടാതെ നാം കഴിച്ച ഭക്ഷണത്തിന് അവശിഷ്ടങ്ങൾ കഴിക്കുന്നവരുടെ അവസ്ഥ. അവർ എന്നും ഒരേ പോലെ തന്നെ പക്ഷേ ഇപ്പോൾ അതിലേറെ കഷ്ടപ്പാടിലും. പിന്നെ നമ്മുടെ ഗവൺമെന്റ് ലോക് ഡൗൺ എന്ന സാഹചര്യം ഉണ്ടാക്കിയതിൽ കൊറോണയെ കുറഞ്ഞ രീതിയിൽ തടയാൻ കഴിയുന്നുണ്ട്. അതുകൊണ്ട് ഇത് പൂർണ്ണമായും മാറട്ടെ എന്ന് പറഞ്ഞു, തന്നാൽ കഴിയുന്ന സേവനം ചെയ്യുക.


ആയിഷ ഫിദ
5 A മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം