ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/അക്ഷരവൃക്ഷം/ഒരു കുഞ്ഞു മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/അക്ഷരവൃക്ഷം/ഒരു കുഞ്ഞു മനസ്സ്" സം‌രക്ഷിച്ചിരിക്കുന്ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കുഞ്ഞു മനസ്സ്

ഒരിടത്ത് ഒരു പട്ടണത്തിൽ ഒരു കുടുംബം താമസിച്ചിരുന്നു. അവിടെ ഒരേയൊരു കുട്ടിയെ ഉണ്ടായിരുന്നുള്ളു അതുകൊണ്ട് തന്നെ വളരെ വാത്സല്യത്തോടെയായിരുന്നു അവൾ വളർന്നത്. അവളുടെ പേര് മാളു എന്നായിരുന്നു മാളുവിന്റെ അച്ഛനും അമ്മയും ഉദ്യോഗസ്ഥരായിരുന്നു. മുത്തശ്ശനും മുത്തശ്ശിയുമാകട്ടെ റിട്ടയർ ഉദ്യോഗസ്ഥരും അതിനാൽ സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും മടിത്തട്ടിൽ കിടന്നാണ് അവൾ വളർന്നത് അതിനാൽ അവൾക്ക് ഭയങ്കര പിടിവാശി ഉണ്ടായിരുന്നു. എല്ലാ അവധിക്കു മുൻപ് അവൾ എവിടെയൊക്കെ പോകണമെന്ന് തീരുമാനിക്കും. അവളുടെ ആഗ്രഹങ്ങളൊന്നും അത്ര നിസാരമല്ല. ജമ്മു കശ്മീർ, പഞ്ചാബ് എന്നിങ്ങനെയാണ് അവളുടെ ആഗ്രഹം. അച്ഛനും അമ്മയും അതെല്ലാം നടത്തിക്കൊടുക്കും. അങ്ങനെ ഇത്തവണയും അവൾ സ്ഥലങ്ങൾ കണ്ടുപിടിച്ചു. എന്നാൽ വിചാരിക്കാതെ ഒരു കാര്യം നടന്നു. ലോകത്തെ പിടിച്ചു കുലുക്കി കൊറോണയുടെ  വരവ്. അതവളെ ഒരുപാട് തളർത്തി. എവിടെയും പോകാൻ പറ്റില്ലെന്ന് അച്ഛൻ പറഞ്ഞു എന്നാൽ അവൾ വാശി പിടിച്ചു പക്ഷെ അച്ഛനും അമ്മയും അത് സമ്മതിച്ചില്ല. അവൾ 2ദിവസം അവരോട് മിണ്ടാതിരുന്നു. ഒരു ദിവസം അച്ഛൻ അവളെ ചേർത്തുപിടിച്ചു പറഞ്ഞു "മോളെ നമ്മുടെ ലോകമാകെ ഭയന്നിരിക്കുമ്പോൾ നമ്മൾ യാത്ര ചെയ്യുന്നത് തെറ്റല്ലേ "


അത് അവളുടെ മനസ്സിനെ സ്പർശിച്ചു. അവൾ പറഞ്ഞു അച്ഛൻ പറഞ്ഞത് ശരിയാണ് നമ്മുക്ക് വീട്ടിൽ തന്നെ ഇരിക്കാം മറ്റുള്ളവർക്കായി പ്രാർത്ഥിക്കാം അതുകേട്ടു അച്ഛൻ അവളെ കെട്ടിപിടിച്ചു നിന്നു. 

കബനി. എസ്
5 A ഈ. സി. ഈ. കെ യൂണിയൻ ഹൈ സ്കൂൾ കുത്തിയതോട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ