ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/അരുവികൾ ഒഴുകട്ടെ
അരുവികൾ ഒഴുകട്ടെ
അരുവികൾ ഒഴുകട്ടെ കളകളം കേൾക്കട്ടെ കുട്ടികൾ കളിക്കട്ടെ കടലാസുതോണിയുമായി അരുവികൾ ചലിക്കുന്നു കടലിന്നടുത്തെത്താൻ അമ്മയാകുന്ന കടലിൻറെ സ്നേഹത്തണലിലെത്താൻ അരുവികൾ ഒഴുകുന്നു കാലത്തേ മറികടക്കാൻ പക്ഷേ അനുവദിക്കുന്നില്ല മനുഷ്യന്റെ വൈകൃതം പ്ലാസ്റ്റിക് വലിച്ചെറിഞ്ഞും മാലിന്യം ഒഴുക്കിവിട്ടും അരുവിയെ ഒഴുകുവാൻ അനുവദിക്കാത്തവർ മാനവർ അരുവികൾ ഒഴുകുന്നില്ല കളകളം കേൾക്കുന്നില്ല തോണികൾ ഒഴുകുന്നില്ല അരുവികൾക്ക് ആനന്ദമില്ല എന്ന് നന്നാവും എപ്പോൾ നന്നാവും മനുഷ്യൻ അഥവാ സമൂഹം ഇനി എത്ര ഇനിയെത്ര കാത്തിരിക്കണം നമ്മൾ അരുവികളൊഴുകുന്നത് കാണാൻ അഥവാ മനുഷ്യർ നന്നാവുന്നത് കാണാൻ അരുവികളൊഴുകുന്നില്ല കളകളം കേൾക്കുന്നില്ല ഇനിയത് കേൾക്കാൻ കാത്തിരിക്കണം ഒരു നൂറായിരം വർഷം ഇനിയും തുടരുമോ മനുഷ്യർതൻ ക്രൂരകൃത്യങ്ങൾ ഇനിയും ഇനിയും തുടരുമോ മനുഷ്യർതൻ ക്രൂരകൃത്യങ്ങൾ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം