ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/മരങ്ങളെ സ്നേഹിച്ച മുത്തശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/മരങ്ങളെ സ്നേഹിച്ച മുത്തശ്ശി" സം‌രക്ഷിച്ചിരിക്കുന്ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരങ്ങളെ സ്നേഹിച്ച മുത്തശ്ശി

ഒരിടത്ത് ഒരു മുത്തശ്ശിയുണ്ടായിരുന്നു . മുത്തശ്ശിയുടെ പറമ്പിൽ ധാരാളം മരങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ടായിരുന്നു . മാവ്, പ്ലാവ്, തെങ്ങ്, പേര അങ്ങനെ പലതരം മരങ്ങൾ . മുത്തശ്ശിയുടെ വീട്ടിൽ മാമ്പഴം പെറുക്കാനായി ധാരാളം കുട്ടികൾ വരും . കുട്ടികൾക്ക് മുത്തശ്ശി ധാരാളം കഥകളും പറഞ്ഞു കൊടുക്കും . ഒരു ദിവസം മുത്തശ്ശി ദാഹിച്ച് വലഞ്ഞ് വരുകയായിരുന്നു . അപ്പോഴതാ ഒരു മൂവാണ്ടൻ മാവ് നിൽക്കുന്നു . അങ്ങനെ മുത്തശ്ശി ആ മാവിൻചുവട്ടിൽ വിശ്രമിച്ചു . അപ്പോൾ കാറ്റടിച്ച് ഒരു മാമ്പഴം തറയിൽ വീണു . മുത്തശ്ശി മാമ്പഴം കഴിച്ചു . നല്ല മധുരമുളള മാമ്പഴം . ഒരു ദിവസം മുത്തശ്ശിയുടെ മക്കൾ വന്നു . മുത്തശ്ശി സ്നേഹിച്ചു വളർത്തിയ മരങ്ങളെ മക്കൾ മുറിച്ച് വിൽക്കണമെന്ന് പറഞ്ഞപ്പോൾ മുത്തശ്ശിക്ക് വളരെയധികം സങ്കടമായി . മുത്തശ്ശി മരത്തെകുറിച്ചും മരം
ഒരു വരം ആണെന്നും മരമില്ലെങ്കിൽ നാമില്ല എന്നുമുളള സത്യം മക്കളെ ബോധ്യപ്പെടുത്തി . അങ്ങനെ
മക്കൾ മടങ്ങപ്പോയി .
 

അനുഗ്രഹ്. എസ് . എസ്
4A ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ