(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മതൃവിലാപം
കേൾക്കുന്നുവോ ആ തേങ്ങൽ നീ മർത്യാ
അറിയുന്നുവോ നീ അതിൻ വേദന
എന്നു നിൻ കർണ്ണങ്ങൾ കേൾക്കും ആ തേങ്ങൽ
അന്നു നിന്റെ അന്ത്യം അടുത്തിരിക്കും
അതൊരു മാതാവിൻ ശാപമാണ്
സംശയമില്ലതു പ്രകൃതിതന്നെ സംഹരിക്കുന്നു
അവസാന സൗന്ദര്യം അവനാൽ വരുത്തുന്നു അവന്റെ നാശം
അവന്റെ അമ്പുകൾ അമ്മയിൽ തൊടുക്കുന്നു
പിളർക്കുന്നു അവൻ അമ്മതൻ ഹൃത്തടം
ആ ചുടുചോരയിൽ വെന്തുരുകുമ്പോഴും
അട്ടഹസിക്കും വെറും ഭ്രാന്തനെപ്പോലെയവൻ
ഒരിക്കൽ നിലയ്ക്കും ആ തേങ്ങൽ നിസ്സംശയം!
ഭസ്മമായി മാറിടും ആ ഹൃദയം
അന്നു നീ അറിയുമോ മർത്യാ നിൻ തെറ്റുകൾ?
ആളുമോ നിന്നിൽഒരഗ്നി ജ്വാല !
ഫലമില്ല സമയം കഴിഞ്ഞു പോയി...
നിൻ ജീവിതം മരണത്തിലാഴ്ന്നുപോയി.