ആർ എം എച്ച് എസ് എസ് വടവുകോട്/അക്ഷരവൃക്ഷം/മാതൃവിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
മതൃവിലാപം


കേൾക്കുന്നുവോ ആ തേങ്ങൽ നീ മർത്യാ
അറിയുന്നുവോ നീ അതിൻ വേദന
എന്നു നിൻ കർണ്ണങ്ങൾ കേൾക്കും ആ തേങ്ങൽ
അന്നു നിന്റെ അന്ത്യം അടുത്തിരിക്കും

അതൊരു മാതാവിൻ ശാപമാണ്
സംശയമില്ലതു പ്രകൃതിതന്നെ സംഹരിക്കുന്നു
അവസാന സൗന്ദര്യം അവനാൽ വരുത്തുന്നു അവന്റെ നാശം

അവന്റെ അമ്പുകൾ അമ്മയിൽ തൊടുക്കുന്നു
പിളർക്കുന്നു അവൻ അമ്മതൻ ഹൃത്തടം
ആ ചുടുചോരയിൽ വെന്തുരുകുമ്പോഴും
അട്ടഹസിക്കും വെറും ഭ്രാന്തനെപ്പോലെയവൻ


ഒരിക്കൽ നിലയ്ക്കും ആ തേങ്ങൽ നിസ്സംശയം!
ഭസ്മമായി മാറിടും ആ ഹൃദയം
അന്നു നീ അറിയുമോ മർത്യാ നിൻ തെറ്റുകൾ?
ആളുമോ നിന്നിൽഒരഗ്നി ജ്വാല !
ഫലമില്ല സമയം കഴിഞ്ഞു പോയി...
നിൻ ജീവിതം മരണത്തിലാഴ്ന്നുപോയി.


 

എലിസബത്ത് ജോർജ്
ഒൻപതാം ക്ലാസ് രാജർഷി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, വടവുകോട്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത