അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പരിസ്ഥിതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നതിനാൽ ലോകം നശിക്കാൻ കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആർക്കും ഒരു അറിവില്ലാത്തതുപോലെയാണ് ഒാരോരുത്തരുടേയും പെരുമാറ്റം എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന ചിന്തയാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.ഭൂമിയെ സംരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമാക്കി നിലനിർത്തുക നമ്മുടെ ഉത്തരവാദിത്വമാണ്.പട്ടണങ്ങളെല്ലാംതന്നെ മലിനീകരണത്തിന്റെ വിപത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും പ്രയാസങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറെ ഉണ്ടാക്കുന്നു.മനുഷ്യവംശത്തെ നശിപ്പിക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി ഈശ്വരൻ പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു.നാം ജീവിതത്തിനായി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കളാണ്.അത് നഷ്ടപ്പെടുത്താനും നശിപ്പിക്കാനും പാടില്ല.ആധുനിക കാലഘട്ടത്തിൽ നമ്മൾ എല്ലാവരും തന്നെ പ്രകൃതിയുടെ മനോഹാരിത നശിപ്പിക്കുകയാണ് ചെയ്യുന്നത്.എന്നാൽ എല്ലാവരും പ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം.

ദേവിക സുരേഷ്
9 A അച്ചാമ്മ മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ കാളകെട്ടി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം