യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കോവിഡ് ഭീതിയാൽ ജനങ്ങളാകെ
ഞെട്ടിവിറച്ചിടും നേരമിത്
രോഗത്തിൻ വ്യാപനം തടയിടാനായ്
മാർഗ്ഗങ്ങൾ ഓരോന്നായ് തേടിടുന്നു
വ്യക്തി ശുചിത്വം നാം പാലിക്കണം
വൃത്തിയിൽ കൈകൾ കഴുകിടേണം
സോപ്പുപയോഗിക്കാൻ മറന്നിടല്ലേ
പൊതുവഴിയൊന്നിലും തുപ്പിടല്ലേ
മുറ്റത്തു മൂക്കൊട്ടും ചീറ്റിടല്ലേ
ചുമയും തുമ്മലും വന്നിടുമ്പോൾ
തൂവാലകൊണ്ട് മറച്ചിടേണം
ഒരു കൈ അകലം പാലിക്കേണം
രോഗം വരുന്നത് തടയിടാനായ്
ഒരുമിച്ച് നിന്ന് തുരത്തിടേണം
കൊറോണ വൈറസിൻ ഭീതിയാകെ
ഇനിയും വരുമൊരു നല്ലകാലം

ഭദ്രപ്രിയ എ ആർ
4 A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത