യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കോവിഡ് ഭീതിയാൽ ജനങ്ങളാകെ
ഞെട്ടിവിറച്ചിടും നേരമിത്
രോഗത്തിൻ വ്യാപനം തടയിടാനായ്
മാർഗ്ഗങ്ങൾ ഓരോന്നായ് തേടിടുന്നു
വ്യക്തി ശുചിത്വം നാം പാലിക്കണം
വൃത്തിയിൽ കൈകൾ കഴുകിടേണം
സോപ്പുപയോഗിക്കാൻ മറന്നിടല്ലേ
പൊതുവഴിയൊന്നിലും തുപ്പിടല്ലേ
മുറ്റത്തു മൂക്കൊട്ടും ചീറ്റിടല്ലേ
ചുമയും തുമ്മലും വന്നിടുമ്പോൾ
തൂവാലകൊണ്ട് മറച്ചിടേണം
ഒരു കൈ അകലം പാലിക്കേണം
രോഗം വരുന്നത് തടയിടാനായ്
ഒരുമിച്ച് നിന്ന് തുരത്തിടേണം
കൊറോണ വൈറസിൻ ഭീതിയാകെ
ഇനിയും വരുമൊരു നല്ലകാലം

ഭദ്രപ്രിയ എ ആർ
4 A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത