. എരിയുന്ന വേനലിൽ തല താഴ്ത്തി നില്ക്കുന്ന പൂവിനെ കണ്ടെൻ്റെ മനമലിഞ്ഞു അരികിലേക്കെത്തി ഞാനാ - ക്കുഞ്ഞു ചെടിയുടെ ചുവിടിലേ- യ്ക്കിത്തിരി ജലമൊഴിച്ചു. ജലകണം വീണപ്പോൾ ചെടിയിലെ ഇലകളെ - ല്ലാമെന്നെ നോക്കി - ത്തലകുലുക്കി . ദിവസവും ഞാനാ ചെടിച്ചോട്ടിലെന്നുമെൻ കുഞ്ഞു പാത്രത്തിൽ ജലമൊഴിച്ചു. ചെടി വളർന്നു മരമായ് ചില്ല നിറയെ വിടർന്നു നിന്നായിരം കുഞ്ഞു പൂക്കൾ ആ മരച്ചോട്ടിൽ തണല- ത്തിരിക്കുമ്പോളെൻ മനം നിറയുന്നു പൂവിനെപ്പോൽ!
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത