ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

ഓരോ നെടുവീർപ്പിലും
ഞാൻ നിന്നെ വീണ്ടെടുക്കുന്നു
ക്ഷണികമാം ചിന്തകൾ
തീർക്കും അൽപ വസന്തം,
എന്നിലെ നിന്നെ തിരിച്ചറിയും
അത്രമേലാഴത്തിൽ
നിന്നെ ഞാൻ അറിഞ്ഞീടുന്നു
പിച്ചവച്ചതും കളിച്ചുവളർന്നതും,
നിന്നിലൂടെ എത്രയെറെയെൻ യാത്രകൾ
ഓരോ വീഴ്ചയും ഓരോ അറിവായി
അമ്മതൻ സ്നേഹമായി കരുതലായി
കൂർത്തകല്ലുകൾക്കിടയിൽ
നിന്നെ ഞെരിച്ചീടുമ്പോൾ എൻ പാദങ്ങൾക്
മലരായി നിൻ ഓരോ തരികളും
എന്തിനിങ്ങനെ ഭ്രഗനം ചെയ്യുന്നു മനുജർ
എല്ലാം സഹിച്ചവൾ രുദ്രയായി മാറിടുമ്പോൾ
മറുകൈയാൽ തഴുകുന്നു
നന്മ ചെയ്തു കരങ്ങൾ നമുക്ക് പുതുക്കിടാം ...
 

ആരോമൽ എസ്‌
9 c DVVHSS തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത