കാഴ്ചയിൽ ശാന്തമായ് തോന്നുന്നിതെങ്കിലും രോഗത്തിനന്ത്യം അതൊന്നു വേറെ മറ്റുള്ള രോഗത്തിനൊക്കെയും മേലെ ശക്തിയായ് നീങ്ങും കരങ്ങളോടെ ലോകത്തിലാർക്കും തടയുവാനാകാത്ത വ്യാധിയായെങ്ങും പടർന്നിടുന്നു. ഞെങ്ങി ഞെരുങ്ങിഅമർന്നിടു - ന്നീലോകമീവ്യാധിതൻ കാലടിക്കുള്ളിലായ് എന്തിനും മീതെയായ് വാനിൽ പറന്നിടും കഴുകനായ് മാറി പടർന്നിടുന്നു ഈ ലോക വാസികൾ , ജീവജാലങ്ങൾ .. എല്ലാം ഇതിനിരയായിടുന്നു . കാഴ്ച താൻ ശാന്തത വേഴ്ചയിൽ തീരുന്നു കാട്ടുതീയായതു മാറിടുന്നു. രോഗത്തിനന്ത്യമെന്തെന്നു ചിന്തിക്കയാൽ ലോകവും വിജനമായ് തീർന്നിടുന്നു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത